എട്ടിന്‍റെ പണി

(എന്റെ കയ്യില്‍ ഇരിക്കുന്ന പെട്ടിയാണ് ഈ കഥയിലെ ഹീറോ)
സ്ഥലം: ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന്‍
from right: ARUN THOMAS,RAHUL,BINEESH,SUNEESH and  ME
ചങ്ങനാശ്ശേരിയിലെ അവസാന ദിവസം
സുനീഷിനെ കണ്ണൂരിലേക്ക് കയറ്റി വിടാന്‍ ഞങ്ങള്‍ എല്ലാരും റെയില്‍വേ സ്റ്റേഷനില്‍ എത്തി.
രണ്ടു കൊല്ലത്തെ എല്ലാ ജംഗമ വസ്തുകളും ഉണ്ട്.
ആദ്യം ഞാനും ബിനീഷും ആണ് സുനീഷിനോപ്പം എത്തിയത്.
എനിക്കൊരു സൂത്രം തോന്നി
'അവസാനത്തെ പോക്കല്ലേ... ഒരു പണി കൊടുത്താലോ..'
ഞാന്‍ ബിനീഷിനോട് പറഞ്ഞു. അവനു പൂര്‍ണ്ണ  സമ്മതം.
രാഹുലും അരുണും ഹോസ്റ്റല്‍ നിന്നും വരുന്നതെ ഉള്ളൂ..
ഞാന്‍ അവരെ ഫോണില്‍ വിളിച്ചു.
കാര്യം പറഞ്ഞു, അവര്‍ക്കും സമ്മതം.
ഒരു ഇഷ്ടിക കഷ്ണം സംഘടിപ്പിക്കാന്‍ പറഞ്ഞു ഞാന്നും ബിനീഷും
സുനീഷിന്റെ അടുത്ത് ചെന്നു.
അവന്റെ ലഗ്ഗേജ് ഒന്ന് നോക്കി, രണ്ടു മൂന്ന് പെട്ടികല്‍ക്ക്കിടയില്‍ അതാ ഒരു സ്പീക്കര്‍  ബോക്സ്‌.., അത് തന്നെ തട്ടാം  എന്ന് ഞങള്‍ തീരുമാനിച്ചു.
പക്ഷെ ആ പെട്ടി മുറുക്കി കെട്ടിയിട്ടുണ്ട്.
അത് തുറന്നിട്ട്‌ വേണം അതില്‍ നിന്നും സ്പീക്കര്‍ എടുത്തു മാറ്റി ഇഷ്ടിക കഷ്ണം കയറ്റാന്‍., എന്നിട് ആ SPEAKER സുനീഷ് കാണാതെ ഞങ്ങളുടെ കയ്യിലുള്ള ബാഗില്‍ കയറ്റുകയും വേണം. ഭാരം മാറിയാല്‍ ചിലപ്പോള്‍ അവനു സംശയം തോന്നാം
അവര്‍ ഇഷ്ടികയുമായി എത്തി.
സുനീഷ് കാണാതെ അത് എനിക്ക് തന്നു.
സുനീഷ് ലഗ്ഗെജിന്റെ അടുത്ത് തന്നെ നില്‍ക്കുകയാണ്.
'അവന്‍ മാറാതെ എങ്ങനെ ഇഷ്ടിക കഷ്ണം പെട്ടിയില്‍ കയറ്റും'
ബിനീഷ്‌ അവന്റെ അടുത്തേക്ക് ചെന്നു.
"അളിയാ എനിക്കൊരു കാര്യം പറയാനുണ്ട്, എനിക്കവളെ ഇഷ്ട്ടമായിരുന്നു.."
അത് കേട്ടപ്പോള്‍ സുനീഷിന് ആവേശമായി,
അവന്‍ ബിനീഷിനെയും കൊണ്ട് മാറി നിന്ന് സംസാരിക്കാന്‍ തുടങ്ങി.
ഈ സമയം ഞാന്‍ അരുണ്‍ തോമസിനെ മറയാക്കി  ഇഷ്ടിക കഷ്ണം ആ സ്പീകര്‍ പെട്ടിയില്‍ കയറ്റി, സ്പീക്കര്‍  ബാഗിലും കയറ്റി.
എല്ലാം കഴിഞ്ഞു ഒരു ബ്ലാങ്ക് PAPERല്‍
' എന്ന് സുനീഷ്' എഴുതി,
അവനെകൊണ്ട് അതില്‍ ഒപ്പ്‌ എടീപിച്ചു ആ ബോക്സില്‍ ഇട്ടു.
ട്രെയിന്‍ വന്നു അവന്‍ കയറി.
എല്ലാവരും നിന്ന് ചിരിക്കുന്നു.
റ്റാറ്റ എല്ലാം പറഞ്ഞു അവന്‍ പോയി.
ഞങ്ങള്‍ തിരിച്ചു ഹോസ്റലില്‍ എത്തി.
വീട്ടില്‍ എത്തി അവന്റെ ഫോണ്‍ കാള്‍ വരുന്നതും കാത്തിരിക്കുകയാണ്.
അങ്ങനെ പിറ്റേ ദിവസം ഏകദേശം എട്ടു മണിആയപ്പോള്‍
എന്റെ ഫോണ്‍ ബെല്ലടിച്ചു..
കണ്ണൂരില്‍ നിന്നും സുനീഷ് ആയിരുന്നു...
" എടാ... തെണ്ടികളെ.. നീയൊക്കെ ആ സ്പീക്കര്‍ മാറ്റി ഇഷ്ടിക കേട്ടിയില്ലെടാ."
അവന്‍ കമ്പ്യൂട്ടര്‍ സെറ്റ്‌ ചെയ്യാനായി ബോക്സ്‌ തുറന്നപ്പോള ആണ് ഇഷ്ടിക കഷ്ണം കിട്ടുന്നത്. ഒപ്പം സ്വയം സക്ഷ്യപെടുത്തിയ ഒരു കത്തും.
അത് കണ്ടു അവന്‍ ഞെട്ടിയിരിക്കണം.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
"ഞാന്‍ ഒരു മരമണ്ടന്‍ ആയെന്ന സത്യം ഇതിനാല്‍ മനസിലാക്കുന്നു..."
എന്ന് സുനീഷ്.
ഒപ്പ്‌)

ഇത് കേട്ട് ഇവിടെ ചങ്ങനാശ്ശേരിയില്‍
ഞങ്ങള്‍ എല്ലാവരുംതലകുത്തി മറിഞ്ഞു ചിരിച്ചു മരിച്ചു.
CREATIVE 2.1 SPEAKERS ആയിരുന്നു.
വൂഫെര്‍ വച്ച് സ്പീകേര്‍ എടുത്തുമാറ്റി .

പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് സുനീഷ് ചങ്ങനാശ്ശേരിയില്‍ വന്നത്.
അത്രയും കാലം അവന്‍ വൂഫെര്‍ വച്ച് അഡ്ജസ്റ്റ്‌ ചെയ്തു.









Comments

Popular posts from this blog

ഒരു മലയാളി ഫേസ്ബുക്ക് റിവ്യൂ : SPOILER ALERT

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌