ഒന്ന് സുഖമായി ഉറങ്ങാന്‍.
ചങ്ങനാശ്ശേരിയിലെ അവസാന ദിവസങ്ങള്‍ ഞങ്ങള്‍ താമസിച്ചത്
ഒരു സ്വകാര്യ ഹോസ്റലില്‍ ആയിരുന്നു.
പ്രൊജക്റ്റ് ആയത് കൊണ്ട് റൂമില്‍ നാല് പേരുണ്ട്.
ഞങ്ങള്‍ എട്ടുമണിയോടെ ഏകദേശം രണ്ടു കിലോമീറ്റര്‍ നടന്നു
എന്‍.. എസ് എസ് കോളേജിനു അടുത്ത്പോയി തട്ട് ദോശ കഴിച്ചു
തിരിച്ചു അതേ പോലെ നടന്നു റൂമില്‍ വരും;
എന്നിട്ട് ചര്‍ച്ചയാണ്, സിനിമയെ കുറിച്ചും മറ്റും.
ചര്‍ച്ച മൂത്ത് സമയം പോകുന്നത് അറിയില്ല.
പിന്നെ വിശക്കുമ്പോള്‍ ആണ് സമയം നോക്കുന്നത്.
പുലര്‍ച്ച രണ്ടു മണി.
ഞങ്ങള്‍ നാല് പേരും നടക്കും, എന്തെങ്കിലും തിന്നാന്‍.. ,
ചങ്ങനാശ്ശേരിയിലേക്ക്...
നട്ട പാതിരാനേരത്ത് ഞങ്ങള്‍ നാലുപേര്‍ നടുറോഡിലുടെ
സിനിമയെ കുറിച്ച് സംസാരിച്ചു നടക്കും...
നടന്നു നടന്നു KSRTC സ്റ്റാന്‍ഡില്‍ എത്തും.
അവിടെ മില്‍മയുടെ ഒരു ചായകടയുണ്ട്.
അവിടെ നിന്നും ഓരോ ചായയും ഓരോ ക്രീം ബന്നും കഴിക്കുമ്പോള്‍
അന്നത്തെ പത്രമായി വണ്ടി വരും.
അവര്‍ ഒരെണ്ണം ഞങ്ങള്‍ക്ക് ഫ്രീ തരും,
അതും വായിച്ചു ചായകുടിച്ചു ഞങള്‍ അവിടെ നിന്നും
നടക്കും ഇരുണ്ട ചങ്ങനാശ്ശേരിയിലൂടെ...
തിരിച്ചു റൂമിലേക്ക്.
ഒന്ന് സുഖമായി ഉറങ്ങാന്‍.
പത്രം വായിച്ചിട്ട് ഉറങ്ങുന്ന അനുഭവം ആദ്യമായിട്ടാണ്.

Comments
fr.cibu