കല്യാണം മുടക്കിയ പൂച്ചകള്‍


വീട്ടില്‍ ചേച്ചിയുടെ പെണ്ണുകാണല്‍ ചടങ്ങാണ്. 
എന്‍റെ രണ്ടു പൂച്ചകള്‍ ഉണ്ട്.
 അതില്‍ ഒരെണ്ണത്തിനെ വണ്ടി കയറി മുട്ടിനു ഇഴഞ്ഞാണ് നടക്കുന്നത്.
 കണ്ടാല്‍ തന്നെ പരിതാപം തോന്നും. 
രോഗി എന്നാണ് അതിന്റെ പേര് മറ്റേതു സീന്തുണ്ണി....
ഒരിക്കല്‍ ഞാനും ചേച്ചിയും കൂടി അതിനെയും കൊണ്ട് കാറില്‍ തൃശ്ശൂരില്‍ മൃഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി കുത്തിവയ്പ്പ് നടത്തിയിരുന്നു. ഞങ്ങടെ വീട്ടില്‍ നിന്നും ആദ്യമായി തൃശൂര്‍ നഗരത്തില്‍ ചെന്ന പൂച്ചയാണ്, അതും കാറില്‍..
പെണ്ണ് കാണാ വന്നവര്‍ ഹാളില്‍  ഇരിക്കുന്നു. 
രണ്ടു പൂച്ചകളേയും പിടിച്ചു പുറത്താക്കി വാതില്‍ അടച്ചു. 
പലഹാരങ്ങള്‍ ടീപോയില്‍ എത്തി. 
പെട്ടന്ന് മ്യാവു എന്നാ ശബ്ദം. 
നോക്കിയപ്പോള്‍ അതാ സീന്തുണ്ണി ജനല്‍ വഴി ചാടി, ഹാളില്‍ എത്തിയിരിക്കുന്നു, അത് പോരാഞ്ഞിട്ട് 'രോഗി' വീട് ചുറ്റി വളഞ്ഞു 
മുന്‍ വാതിലില്‍ കൂടി ഇഴഞ്ഞു വരുന്നു...
ഞാന്‍ പതുക്കെ എഴുന്നേറ്റു രണ്ടിനെയും പുറത്താക്കി.
പലഹാരങ്ങളുടെ ഭയങ്കര മണം ഉണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വീണ്ടും വരുന്നു.
രോഗി ഇഴഞ്ഞു കൊണ്ട് ടീപോയില്‍ എത്തി.
ആകെ ബഹളം...
മ്യാവു...മ്യാവു..
വേഗം അതിനെ പിടിച്ചു പുറത്താക്കി.
എനിക്ക് അത് തന്നെ ജോലിയായി.
സീന്തുണ്ണിയെ പിടിക്കാന്‍ നോക്കിയപ്പോള്‍ അത് നേരെ 
സോഫക്ക് അകത്തു കയറി.
ഞാന്‍ സോഫക്ക് ചുറ്റും കറങ്ങി, 
നോ രക്ഷ...
സീന്തുണ്ണി സോഫക്ക് അടിയില്‍ നിന്നും പുറത്തേക്ക് തലയിട്ടു,
പലഹാരങ്ങളെ നോക്കി 'മ്യാവു... മ്യാവു...' എന്ന് മോങ്ങുന്നു.
എപ്പോള്‍ വേണമെങ്കിലും ചാടാം..
ഞാനും ചേച്ചിയും പരസ്പരം നോക്കി.
അപ്പനും അമ്മയും ഭയങ്കര സീരിയസ് ആയി അവരോടു സംസാരിക്കുകയാണ്.
എനിക്ക് ചിരി വന്നു തുടങ്ങി,
ഞാന്‍ ചിരി അടക്കി പിടിച്ചു.
രോഗി ഇഴഞ്ഞുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
ചുവന്ന ജിലേബിയും ബിസ്കുറ്റും കണ്ട രണ്ടു പൂച്ചകള്‍ക്കും സമാധാനമില്ല.
വന്നവര്‍ അവിടെ നിന്നും ഇറങ്ങുന്നത് വരെ ചിരിയടക്കാന്‍ ഞാന്‍ കഷ്ട്ടപെട്ടു.
എല്ലാം കഴിഞ്ഞപ്പോള്‍ രോഗി ഇഴഞ്ഞു ഇഴഞ്ഞു 
എന്‍റെ മുന്നിലൂടെ കടന്നു പോയി.
'രോഗി' യുടെ രോഗം ശാരീരികമായി ഭേദപ്പെട്ടെങ്കിലും മാനസികമായി 
മാറിയില്ല. ഭ്രാന്തിന്‍റെ ലക്ഷണം കാണിച്ചു തുടങ്ങിയിരുന്നു.
അതിലൊന്നാണ് 'കടലാസു വിരോധം'.
വീട്ടില്‍ എവിടെ കടലാസ് കണ്ടാലും അതൊക്കെ കടിച്ചു പറിക്കുക 
എന്നത് അതിന്റെ ഒരു ഹോബി ആയിരുന്നു.
പിന്നീട് 'കടലാസ്  വിരോധി ' എന്നാണ് ഞങ്ങള്‍ അതിനെ വിളിച്ചിരുന്നത്‌.

Comments

Popular posts from this blog

ഒരു മലയാളി ഫേസ്ബുക്ക് റിവ്യൂ : SPOILER ALERT

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌