അടി കിട്ടാതിരിക്കാന്‍ ഇലയും പിടിക്കും

  എന്‍റെ കുട്ടിക്കാലത്ത് വിശ്വാസങ്ങള്‍ക്കൊപ്പം  
പല അന്ധ വിശ്വാസങ്ങളും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.
ഒറ്റ മൈനയെ കണ്ടാല്‍ അടി കിട്ടും
രണ്ടു മൈനയെ കണ്ടാല്‍ സന്തോഷം വരും
മൂന്നെണ്ണം കണ്ടാല്‍ കത്ത് വരും എന്നൊക്കെ. 
ആരെങ്കിലും അറിയാതെ ഒറ്റ മൈനയെ കണ്ടാല്‍ മറ്റുള്ളവരെ എങ്ങനെയെങ്കിലും കാണിപ്പിക്കുകയാണ് പിന്നത്തെ ലക്ഷ്യം.
"അങ്ങനെ ഒറ്റയ്ക്ക് അടി കൊള്ളേണ്ടല്ലോ.."
അന്ന് സ്കൂള്‍ വളപ്പില്‍ ഉണ്ടായിരുന്ന മദിരാശി മരത്തിന്‍റെ കൊഴിഞ്ഞു വീഴുന്ന ഇല പിടിച്ചാല്‍ അന്ന് അടി കിട്ടില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. എട്ടു മണിക്കേ സ്കൂളില്‍ എത്തി ഈ മരത്തിന്‍റെ ഇല വീഴുന്നതും നോക്കി നില്‍ക്കുകയാണ് ഞങ്ങളുടെ ഹോബി. പറന്നു വരുന്ന ഇലകള്‍ പിടിക്കാന്‍ നിറയെ കുട്ടികള്‍ ഉണ്ടാകും (ഞാന്‍ മാത്രമല്ല) ഒരെണ്ണം കയ്യില്‍ കിട്ടിയാല്‍ പിന്നെ സന്തോഷമായി. അന്ന് അടി കിട്ടില്ല എന്നാണ് വിശ്വാസം . 
പക്ഷെ ഇല കിട്ടിയാലും ഇല്ലേലും,
സ്ഥിരമായി എന്നും അടി കിട്ടാറുണ്ട്.

ആ ഇല പിടിക്കാന്‍ ഓടുന്ന നേരത്ത് നാലക്ഷരം പഠിക്കുകയോ 
അല്ലെങ്കില്‍ ഹോം വര്‍ക്ക്‌ ചെയുകയോ ചെയ്‌താല്‍ 
അടി കിട്ടില്ലെന്ന് അറിയാമെങ്കിലും ഒരിക്കലും
ഞങളുടെ വിശ്വാസം ഞങള്‍ ഉപേക്ഷിച്ചില്ല. 
വിശ്വാസികളുടെ എണ്ണം പ്രവര്‍ത്തിക്കുന്നവരേക്കാള്‍ 
വളരെ കൂടുതല്‍ ആയിരുന്നു. 
അന്നും ഇന്നും ഇനി എന്നും....
ഇപ്പോള്‍ അന്ധവിശ്വാസം പോയിട്ട് 
വിശ്വാസം പോലും എനിക്കില്ല.

അപകടം പറ്റി ഹോസ്പിറ്റലില്‍ കിടക്കുന്ന എന്‍റെ കൂടുക്കാരന്‍ പറഞ്ഞത്,
"എല്ലാവരും പറയുന്നു, ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന്... 
അപ്പൊ പിന്നെ അതേ ദൈവാനുഗ്രഹം കൊണ്ട് തന്നെ 
അപകടം സംഭവിക്കതിരുന്നൂടെ...? "

" നീ ഒന്ന് മിണ്ടാതിരിക്ക്,
ഇതൊക്കെ ദൈവത്തിന്‍റെ പരീക്ഷണം ആണ്... "

" എന്‍റെ പൊന്നു ദൈവമേ, 
ഈ ലോകം താങ്കള്‍ ഉണ്ടാക്കിയത് പരീക്ഷിച്ചു കളിക്കാനാണോ...? "

"എല്ലാം അറിയുന്ന താങ്കള്‍ ഇനി  എന്താണ് പരീക്ഷിച്ചു പരീക്ഷിച്ചു 
കണ്ടുപിടിക്കാന്‍ പോകുന്നത്.."

Comments

Asif Xceed said…
Thakarpanaitundu,idhu ente vetkarekndu onu vayipikanamm..

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌