ഫോട്ടോ കമ്പ്യൂട്ടറില്‍ ഇട്ടു നോക്കണ പരിപാടി

സുനീഷിന്റെ GRADUATION FILM ഷൂട്ട്‌., അവസാന ദിവസം. 
അവസാന ഷോട്ട് എടുക്കാന്‍ പോകണം. കുറച്ചകലെ ആണ്.
നട്ടുച്ച സമയം. എല്ലാര്‍ക്കും നല്ല വിശപ്പ്‌ ഉണ്ട്. 
കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞു. 
"ഒരു ഷോട്ടല്ലേ..? 
ട്ടപ്പെന്നു തീരും..." എന്ന് സുനീഷ്.
 "എങ്കില്‍ ശരി, ഒരു ടാസ്കി വിളിയെടാ..." 
എന്ന് പറഞ്ഞ ഉടനെ കോളജിലേക്ക് ഒരു ഓട്ടോ കടന്നു വരുന്നു.
അഭിനയിക്കുന്നവനു സൈക്കിള്‍ ചവിട്ടാന്‍ അത്ര വശമില്ലാത്തത് കൊണ്ട് 
രാഹുലിനെ പറഞ്ഞു വിട്ടു. അവന്‍ സൈക്കിളും കൊണ്ട് വിട്ടു.
സുനീഷ് (DIRECTOR), ഞാന്‍ (CAMERAMAN),
ഷിനോബ് (PRODUCTION MANAGER) പിന്നെ നായകനും.
അങ്ങനെ നാല് പേര്‍ ഓട്ടോയില്‍ കയറണം.
തൊട്ടു മുന്‍പ് D60 (സ്റ്റില്‍ ക്യാമറ) കോളേജില്‍ നിന്നും എടുത്തിരുന്നു.
"ചുമ്മാ ഒരു രസത്തിനു...."
അങ്ങനെ TRIPOD, DSR400..എന്നിവയൊക്കെ കയറ്റി.
ഞങ്ങളും കയറി.
"മൂന്ന് പേര്‍ കയറിയപ്പോള്‍ ഫുള്‍ ആയി.
 ഇനി സംവിധായകന്‍ എവിടെ കയറും....."?
മുന്നില്‍ കയറിക്കൊള്ളന്‍ ഡ്രൈവര്‍ പറഞ്ഞു.
അങ്ങനെ ചങ്ങനാശ്ശേരി നഗരത്തിലൂടെ ആ ഓട്ടോ നീങ്ങുകയാണ്.
സംവിധായകന്‍റെ അവസ്ഥ കണ്ടപ്പോള്‍ കൌതുകം തോന്നി ഞങ്ങള്‍ 
ഒരു ഫോട്ടോ എടുത്തു.
(ഇതാണ് ആ ഫോട്ടോ )

അങ്ങനെ ഷൂട്ട്‌ ചെയ്യേണ്ടിടത്ത് എത്തി.
എല്ലാം ഇറക്കി, ഓട്ടോ വിട്ടു.
"ഭയങ്കര ദാഹം, ഓരോ സര്‍ബത്ത് അടിച്ചിട്ട് തുടങ്ങാം "
സുനീഷ് പറഞ്ഞു.
അപ്പോഴേക്കും സൈക്കിളും ചവിട്ടി രാഹുല്‍ അവിടെ എത്തി.
പിന്നെ ഷൂട്ട്‌ ചെയ്യാനായി ക്യാമറ സെറ്റ്‌ ചെയ്യുമ്പോള്‍ ആണ്
"TRIPODന്‍റെ HANDLE കാണാനില്ല.."
"അത് ഓട്ടോക്ക് അകത്തു വച്ച് മറന്നു..."
"ഇനി എന്ത് ചെയ്യും.." ?
ഓട്ടോയുടെ നമ്പര്‍..?
"ഇല്ല.."
"ഇനി എന്തെങ്കിലും...?"
"ഇല്ല.."
"പണി പാളി മോനെ.."
"കോളേജില്‍ ഇനി എന്ത് പറയും...?"
ആകെ ടെന്‍ഷന്‍
അപ്പോഴേക്കും എറണകുളത്തെക്കും, മദ്രാസിലേക്കും വിളി പോയി
ആ HANDLEനു എത്രയാകും എന്ന് എവിടുന്ന് കിട്ടുമെന്നും അറിയാന്‍.
"അത് മാത്രമായി കിട്ടില്ലെനും, മൊത്തം വാങ്ങിക്കാന്‍
 16000/- രൂപ വരുമെന്ന് മറുപടി കിട്ടി.
"നടക്കില്ല..പണിയിപ്പിച്ചാലോ..?"
"വേണ്ട ശരിയാവില്ല.."
"ആദ്യം കോളേജില്‍ പോകാം, എന്നിട്ട് എല്ലാവരും കൂടി തീരുമാനിക്കാം..."
കോളേജില്‍ ഇപ്പൊ പറയേണ്ടെന്നും തീരുമാനിച്ചു.
MISSION: FIND THE AUTO
ആദ്യം ഓട്ടോയില്‍ കോളേജില്‍ വന്നവനെ പൊക്കണം
അവനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല.
"അല്ലെങ്കില്‍ ഇവനൊന്നും ക്ലാസ്സില്‍ കയറാതെ തെണ്ടി തിരിഞ്ഞു നടക്കുമായിരുന്നു, ഇപ്പൊ ക്ലാസ്സില്‍ കയറിയിരിക്കുന്നു..."
അവന്‍ വരുന്നത് നോക്കി നിന്നാല്‍ വൈകും.
അപ്പോഴാണ്‌ 'ദൈവം തന്ന തെളിവ്' ഞങ്ങള്‍ക്ക് കിട്ടുന്നത്
ഫോട്ടോ...
ഉടനെ ആ ക്യാമറയും കൊണ്ട് കവലയില്‍ ചെന്ന് അവിടെ ഒട്ടോക്കാര്‍ക്ക് കാണിച്ചു. മുഖം ഇല്ലാത്തത് കൊണ്ട് ആര്‍ക്കും മനസിലാകുന്നില്ല.
എങ്കില്‍ ഈ ഫോട്ടോയും കൊണ്ട് എല്ലാ കവലകളിലും ചെന്ന് ചോദിക്കാമെന്ന് പറഞ്ഞു സുനീഷും രാഹുലും ബിനീഷും ഒരു ഓട്ടോയില്‍ കയറി..
"പഴയ ഓട്ടോ ആണ്, അകത്തു നീല ഡിസൈന്‍ ആണ്
 എന്ന് മാത്രം അറിയാം."
സംവിധായകന്‍ നടുവിലും മറ്റു രണ്ടുപേര്‍ 
അപ്പുറത്തും ഇപ്പുറത്തും ഇരുന്നു.
ഭയങ്കര അന്വേഷണം..
ഏതു ഓട്ടോ കണ്ടാലും.. "ഇത് ആ ഓട്ടോ അല്ലെന്നു 
അത് ഉറപ്പാ..." എന്നൊക്കെ ഡയലോഗുകള്‍...
പെട്ടന്നാണ് സുനീഷിന് അത് കത്തിയത്.
ഇവന്മ്മാര്‍ രണ്ടു പേരും ആ ഓട്ടോ കണ്ടിട്ട് പോലുമില്ല..
(ബിനീഷ്‌ അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല.
രാഹുല്‍ സൈകിളില്‍ പോയിരുന്നു, 
എന്നിട്ടാണ് ആ ഓട്ടോ വന്നത്)
"പപ്പ്പ... ഇറങ്ങി പോടാ അവിടുന്ന്.."
രാഹുലിനെയും ബിനീഷിനെയും ഇറക്കി വിട്ടു ഞങള്‍ കയറി.
 വീണ്ടും അന്വേഷണം തുടര്‍ന്നു..
(ടെന്‍ഷന്‍ അടിച്ചിരിക്കുന്ന സുനീഷ്)
അന്വേഷണത്തിനിടയില്‍)....

"കവലകളി നിന്നും കവലകളിലേക്ക്..."
TRIPOD എന്താണെന്ന് ആദ്യം പറഞ്ഞു കൊടുക്കണം
പിന്നെ അതിന്റെ പ്രവര്‍ത്തന തത്വം ,
 ഇതൊക്കെ പറഞ്ഞിട്ടും മനസിലാകാതെ കുറെ പേരും...
ഇത് എങ്ങനെ യാണ് ഉപയോഗിക്കുന്നത് 
എന്ന് വരെ അഭിനയിച്ചു കാട്ടേണ്ടി വന്നു.
എന്നിട്ടും രക്ഷയില്ല.
അങ്ങനെ അന്വേഷിച്ചു..  അന്വേഷിച്ചു... മൂന്ന് പേര് കിട്ടി.
"ഒന്നുകില്‍ നാരായണന്‍ കുട്ടി, 
അല്ലെങ്കില്‍ ഇബ്രാഹിം കുട്ടി, 
അതുമല്ലെങ്കില്‍ മാത്തുകുട്ടി.."
പലരും പല പേരുകള്‍ പറയുന്നു.
"ഒരേ പോലെ ഒരേ സ്ഥലത്ത് മൂന്ന് പേരോ.. "?

ഞങ്ങള്‍ക്ക് അത്ഭുതമായി.
സമയം പോകുന്നു 
കോളേജില്‍ എങ്ങനെ ഇത് അവതരിപ്പിക്കും എന്ന് ടെന്‍ഷന്‍
മിക്ക കവലകളിലും എല്ലാരും സ്കൂള്‍ ഓട്ടം പോയിരിക്കുകയാണ്.

അങ്ങനെ ഒരു കവലയില്‍ ചെന്ന് 
ക്യാമറയിലെ ആ ഫോട്ടോ  കാണിച്ചു.
അപ്പോള്‍ ഒരാള്‍ ക്യാമറ വാങ്ങി ചെരിച്ചും തിരിച്ചും നോക്കിയിട്ട്...
"മക്കളെ, നിങ്ങള്‍ ഇതുകൊണ്ട് പോയി കമ്പ്യൂട്ടറില്‍ ഇട്ടു
 തിരിച്ച് അപ്പുറത്തെ ഭാഗം ആക്കികൊണ്ട് വാ... 
അപ്പൊ നമുക്ക്‌ ആളുടെ മുഖം കാണാലോ.." ?
ഇതുകേട്ട് ഞങ്ങള്‍ എല്ലാരും വായപൊളിച്ചു  നിന്ന് പോയി.

പിന്നെ അയാളെ ഒരുവിധം പറഞ്ഞു മനസിലാക്കി
അവിടെ നിന്നും പോന്നപ്പോള്‍ 
ആ ഓട്ടോക്ക് പ്രത്യേക കവല ഒന്നും  ഇല്ല എന്നറിഞ്ഞു
അത് 'ഗ്യാസ്‌ ഓട്ടത്തിന് പോകുന്ന വണ്ടിയാണെന്ന് അറിഞ്ഞു.
അങ്ങനെ പേര് കിട്ടി 'മാത്തുകുട്ടി..'
പിന്നെ ആ ഫോട്ടോയും കൊണ്ട് ഗ്യാസ്‌ ഏജന്‍സി യില്‍ ചെന്നു.
അവിടേക്ക് ക്യാമറയും ഒക്കെ ആയി വരുന്നത് കണ്ടപ്പോള്‍ അവിടെ ഇരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നാണമായി...
"ചേച്ചി... 
(ഞാന്‍ എപ്പോഴും അങ്ങനേ വിളിക്കൂ.. 
അത് കേട്ടാല്‍ പെണ്‍കുട്ടികള്‍ക്ക് വിഷമമാകും. 
അപ്പൊ അവര്‍ തന്നെ പറയും "ചേച്ചി അല്ല എന്ന്...
പിന്നെ.. മോളൂ.. എന്ന് നീട്ടി വിളിക്കും )
Background music
 # നാഗര്‍താന... ദിനാനാനാ..# GOA (tamil film)
"മോളൂ.. ഈ ഫോട്ടോ കണ്ടോ.. 
ഇയാള്‍ ഇവിടെ വരാറുണ്ടോ...?"
അവര്‍ പരസ്പരം നോക്കി ഇല്ലെന്നു തലയാട്ടി കാണിച്ചു.
ഞാന്‍ അവിടെ നിന്നും ഇറങ്ങാന്‍ തുടങ്ങുമ്പോള്‍
 മാനേജര്‍ ഇതൊക്കെ കണ്ടു എന്നെ അങ്ങോട്ട്‌ വിളിപ്പിച്ചു.
ഫോട്ടോ കണ്ടപ്പോള്‍ അയാള്‍ക്ക്‌ ആളെ മനസ്സിലായി.
"മാത്തുകുട്ടി തന്നെ.. മൊബൈല്‍ നമ്പര്‍ തരാം..."
എന്ന് മാനേജര്‍.
ഉടനെ എനിക്കൊരു കോള്‍ വന്നു.
" ക്യാമറയുടെ എന്തോ സാധനം  ഒരു ഓട്ടോക്കാരന്‍ 
എന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.."
എന്ന് ഫോണില്‍ കോളേജിലെ വാച്ച്മാന്‍.
ഞങ്ങള്‍ എല്ലാരും അങ്ങോട്ട്‌ തെറിച്ചു.
കോളേജില്‍ എത്തി വാച്ച്മാനോട് ചോദിച്ചപ്പോള്‍ 
അത് ഒരു സര്‍ കൊണ്ട് പോയി എന്നറിഞ്ഞു.
ആ സര്‍ അവിടെ പിറകില്‍ കയ്യും കെട്ടി നില്‍ക്കുന്നു.
എന്താ എന്ന് ആക്ഷന്‍ കാണിച്ചപ്പോള്‍ 
ഞങള്‍ ഒന്നിച്ചു '  ക്ലിപ്ച്ചം ' ഇട്ടു.
ഞാന്‍ തല ചൊറിഞ്ഞുകൊണ്ട്, 
" TRIPODന്‍റെ പിടീ..."
അയാള്‍ പിറകില്‍ നിന്നും എടുത്തു ഞങ്ങള്‍ക്കു  നേരെ നീട്ടി.
ഞങള്‍ അത് വാങ്ങി തിരിഞ്ഞു നടന്നു 
"ഇനി സൂക്ഷിക്കാം..."

Comments

Tomz said…
ur best post so far

Popular posts from this blog

ഒരു മലയാളി ഫേസ്ബുക്ക് റിവ്യൂ : SPOILER ALERT

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌