"വെക്കെടാ വെടി"
ചങ്ങനാശ്ശേരിയിലെ എന്‍റെ ഹോസ്റ്റല്‍ ജീവിതകാലം.
അന്ന് എന്‍റെ റൂമില്‍ മൂന്ന് പേരാണ് ഞാന്‍ , സുനീഷ് , രാഹുല്‍...... ;
മൂവരും രാത്രി പതിനൊന്നു മണിക്ക് ഭയങ്കര ഡിസ്കഷനിലാണ്.
ഇതിനിടയില്‍ സുനീഷ് റൂമില്‍ നിന്നും ഇറങ്ങി,
മൂന്ന് റൂമിനപ്പുറം താമസിക്കുന്ന അരുണ്‍ തോമസിനെ കാണാന്‍ പോയി. അന്ന് അരുണ്‍ തോമസിന്‍റെ റൂമിലെ കമ്പ്യൂട്ടര്‍ ഉള്ളൂ.
സുനീഷ് ചെല്ലുമ്പോള്‍ അരുണ്‍ തോമസ് അവിടെ
കമ്പ്യൂട്ടര്‍ ഗെയിം കളിക്കുയാണ്,
' PROJECT IGI '
അരുണ്‍ തോമസ് അവിടെ സ്ക്രീനില്‍ മാത്രം ശ്രദ്ധിച്ചു കണ്ണുമിഴിച്ചു നോക്കിക്കൊണ്ട് ഇരിക്കുകയാണ്.
അരുണ്‍ തോമസ് ഗെയിമിനകത്ത് ഒരു ലോറി യുടെ മറവില്‍ ഒളിച്ചിരുന്നു.
ഇത് കണ്ടു സുനീഷിന് ആവേശമായി. പെട്ടന്ന് കുറച്ചകലെയായി ശത്രു പക്ഷത്തെ ഒരു പട്ടാളക്കാരനെ കണ്ടു.
അരുണ്‍ തോമസിനോട് സുനീഷ് ആവേശത്തോടെ പറഞ്ഞു,
" വെക്കാടാ വെടി..."
അരുണ്‍ തോമസ് ഇതൊന്നും ശ്രദ്ധിക്കുന്നില്ല,
അവന്‍ കളിയില്‍ ലയിച്ചിരിക്കുകയാണ്.
അപ്പോള്‍ ഞാന്‍ അവിടെ വന്നു നോക്കി,
വെള്ളം കുടിച്ചു തിരിച്ചു പോയി.
സുനീഷ് വീണ്ടും,
" എടാ വെക്കാടാ വെടി.."
അരുണ്‍ തോമസ് പെട്ടന്ന് സുനീഷിനോട്,
" ഇല്ല, ആയില്ല... തലക്കിട്ട് തന്നെ കൊള്ളണം..
...എങ്കിലേ ചാകൂ....വെയിറ്റ്...".
...എങ്കിലേ ചാകൂ....വെയിറ്റ്...".
ആ പട്ടാളക്കാരനാണേല്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ്.
അരുണ്‍ തോമസ് സൂം ചെയ്തു കൊണ്ട് അയാളുടെ തലയെ തന്നെ പിടിച്ചിരിക്കുന്നു. അയാള്‍ നടക്കുമ്പോള്‍ ഒപ്പം പിടിക്കുന്നുമുണ്ട്.
ഇത് കണ്ടു സുനീഷ്;
" എടാ, ഇത് ഓക്കെ അല്ലെടാ...എല്ലാം കറക്റ്റ്, നീ വെടി വെക്ക്.."
അരുണ്‍ തോമസ് അങ്ങനെ തന്നെ അയാളുടെ തലയെ
പോയിന്‍റ് ചെയ്തോണ്ട് ഇരിക്കുകയാണ്.
അയാളുടെ തലയെല്ലാം കറക്റ്റ് കിട്ടി;
പക്ഷെ അരുണ്‍ തോമസ് വെടി വെക്കുന്നില്ല.
ഏകദേശം ഒരു അര മണിക്കൂറിനു ശേഷം
ഞാന്‍ വീണ്ടും ആ റൂമില്‍ ചെന്നു.
ഞാന്‍ വീണ്ടും ആ റൂമില്‍ ചെന്നു.
ഞാന്‍ നോക്കുമ്പോള്‍ അരുണ്‍ തോമസ് അങ്ങനെ തന്നെ ഇരിക്കുകയാണ്.
" എടാ നിനക്ക് എല്ലാം കറക്റ്റ് കിട്ടിയില്ലേ..? വെടി വച്ച് കൂടെ..? "
സുനീഷ് ചോദിച്ചു.
അരുണ്‍ തോമസ് സുനീഷിനോട് " വെയിറ്റ് ഡാ.." എന്ന് പറഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ പട്ടാളക്കാരനെ കാണാനില്ല.
പട്ടാളക്കാരന്‍ അപ്രത്യക്ഷമായി. പരിഭ്രാന്തനായ അരുണ്‍ തോമസ് സ്ക്രീന്‍ മുഴുവന്‍ തപ്പി നോക്കി; കാണുന്നില്ല.
പെട്ടന്ന് പിന്നില്‍ നിന്നും ആരോ തോക്കുമായി വന്ന് ,
'....ഡിഷ്യും......'
അരുണ്‍ തോമസ് (ഗെയിം) പിടഞ്ഞു വീണു.
ഞാനും സുനീഷും പരസ്പരം നോക്കി, അരുണ്‍ തോമസ് ഞങ്ങളെയും;

Comments
.......................great job