ഡപ്പ കളി


കുറച്ചു കാലങ്ങള്‍ക്കു മുന്‍പ്, ഒരു വേനല്‍ അവധിക്കാലത്ത് ഞങ്ങടെ ജൂനിയര്‍ കൂട്ടുകാര്‍ ഡപ്പകളിക്കുകയാണ്.
(കളിയെ കുറിച്ച് താഴെ വിവരിക്കുന്നുണ്ട്)
ശരിക്കും ഒരു സസ്പെന്‍സ് ത്രില്ലെര്‍ കളിയാണ്.
അങ്ങനെ അവര്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരുത്തന്‍ ഓടിയതാണ്. ആ വീടിന്‍റെ തൊട്ടു അടുത്താണ് കിണര്‍, .കൈവരി വളരെ ചെറുതാണ്. ഓടുന്നതിനിടയില്‍ കിണറ്റിന്‍ അപ്പുറം അവന്‍ ചാടി കടന്നതാണ്, ദെ കിടക്കുന്നു വെള്ളത്തില്‍....., ആരും കണ്ടിട്ടില്ല, എല്ലാവരും ഒളിച്ചിരിക്കുകയാണ്. ഞങള്‍ പിള്ളേര്‍ കൂടുന്ന മൂലയിലാണ് ഈ സ്ഥലം. റോഡിനോട് ചേര്‍ന്നാണ് ഈ വീടും കിണറും. അങ്ങനെ എന്റെ ഒരു ഫ്രണ്ട്‌ (സീനിയര്‍)) വിഭാഗം) അവിടെ എത്തി. ആരെയും കാണാനില്ല. അവന്‍ അവിടെ ഇരുന്നു. ഒരു ആളനക്കവും ഇല്ല. ഇത് എന്ത് പറ്റി എന്ന് ചിന്തിചിരിക്കുമ്പോള്‍ ഒരു അശിരീരി, ഭയങ്കര മുഴക്കം, ആരോ പിറുപിറുക്കുന്നത് പോലെ അവന്‍ ചുറ്റും നോക്കി,
 ആരെയും കാണാനില്ല.പക്ഷെ ശബ്ദം കേള്‍ക്കുന്നുണ്ട്. അവന്‍ എഴുന്നേറ്റു, ശബ്ദം വരുന്ന ദിശയിലേക്ക് നടന്നു.  കിണറ്റിനകത്തു നിന്നാണല്ലോ വരുന്നത്, അവനു പേടിയായി. അവന്‍ പതുക്കെ കിനട്ടിനകത്തെക്ക് തല ഇട്ടു നോക്കി. ദേ ഒരുത്തന്‍ കിണറ്റിനകത്ത് അരക്കൊപ്പം വെള്ളത്തില്‍ നിന്നു പിറുപിറുക്കുന്നു...
 "എന്താ മോനെ ഇവിടെ.." ? അവന്‍ ചോദിച്ചു.
"ഒളിക്കാനായി ഓടുമ്പോള്‍ ചാടിയതാ.." കിണറ്റിനകത്ത് നിന്നും മറുപടി കിട്ടി.
ഒപ്പം ഒരു അപേക്ഷയും... " ചേട്ടാ ഞാന്‍ വീണ കാര്യം ആരോടും പറയരുത്.. അവര്‍  എന്നെ കളിയാക്കും..".
 അവന്‍ ആരോടും പറഞ്ഞില്ല!!!!!!!
ഒളിക്കാന്‍ പോയവര്‍ പതുങ്ങി പതുങ്ങി വന്നു നോക്കുമ്പോള്‍ കിണറ്റിനു ചുറ്റും ഒരു ആള്‍ക്കൂട്ടം. എന്താണ് സംഭവം എന്ന് ചെന്ന് നോക്കുമ്പോള്‍ ഇത്ര നേരം അവര്‍ക്കൊപ്പം കളിച്ചിരുന്നവന്‍  കിണറ്റിനകത്ത് നിന്നും പൊന്തി വരുന്നു. 
(Twentieth Fox Century മ്യൂസിക്) 
"പെപ്പെരപെന്‍ പെപ്പെ പെപ്പെ പെപ്പെ പെപ്പെരപെന്‍... ........ ജിലും.."


കളിക്കുന്നത് ഇങ്ങനെ:
വളരെ രസകരമായ കളിയാണ്. ഏറ്റവും അധികം സസ്പെന്‍സ് ഉള്ള കളിയാണ്. സാറ്റ് കളിയുടെ മറ്റൊരു രൂപം. ഒരു വൃത്തം വരച്ചു അതിനകത്ത് ഒരു കുപ്പി വയ്ക്കും എന്നിട്ട് ഒരുത്തന്‍ വന്നു കുപ്പി കാലുകൊണ്ട് അടിച്ചു തെറിപ്പിക്കും. ആ സമയം ബാക്കിയെല്ലാരും ഓടിയൊളിക്കും . നോക്കേണ്ട ആള്‍ (ഭ്രാന്തി- ഞങ്ങള്‍ അങ്ങനെ പറയും) ഓടിച്ചെന്നു കുപ്പിയെടുത്ത് വൃത്തത്തില്‍ കൊണ്ട് വന്നു വെച്ചതിനു ശേഷമേ നോക്കാവൂ. എടുക്കാന്‍ പോകുമ്പോള്‍ നോക്കിയാല്‍ ഫൌള്‍ ആണ്. ആരെയെങ്കിലും കണ്ടാല്‍ ഓടി വന്നു കുപ്പിക്ക് മുകളില്‍ തട്ടി " ഇയാളെ കണ്ടു ഡപ്പ "എന്ന് പറയണം. പിന്നെ ബാകിയുള്ളവരെ നോക്കാന്‍ പോകണം, പിടിക്കപെട്ടവന്‍ ഡപ്പ ക്ക് അടുത്ത് നില്‍ക്കണം. ഇവിടെയാണ്‌ കളിയുടെ ട്വിസ്റ്റ്‌...., നോക്കാന്‍ പോകുന്നവന്‍ പോയ തക്കം നോക്കി മറ്റുള്ളവര്‍ക്ക് ആരെങ്കിലും വന്നു ഡപ്പ അടിച്ചു തെറിപ്പിച്ചാല്‍ പിടിക്കപെട്ടവന് ഓടിയൊളിക്കാം. 


epilogue 
ഈ ബ്ലോഗിനെ കുറിച്ച് 'വജക' സുഹൃത്തിനോട് പറഞ്ഞപ്പോള്‍ മറ്റൊരു  സംഭവം കൂടി വെളിപ്പെട്ടു. ഒരിക്കല്‍ വജകനും മറ്റൊരുത്തനും കൂടി കിണറ്റില്‍ വീണവനെ (വീഴുന്നതിനു മുന്‍പ്) സൈകിള്‍ വെട്ടിച്ചു പേടിപ്പിച്ചു, ടിയാന്‍ ഒരു ഓടയില്‍ വീണു.. ഇവര്‍ പണിയായി എന്ന് കരുതി പേടിച്ചു. ടിയാന്‍ ഓടയില്‍ നിന്നും എഴുന്നേറ്റു വന്നു ഇവരോട്‌ പറഞ്ഞതെന്താനെന്നോ... " ചേട്ടാ ഞാന്‍ വീണ കാര്യം ആരോടും പറയരുത്.. പിന്നെ എനിക്ക് സൈകിള്‍ കിട്ടില്ല.."

Comments

Aravind Ajith said…
അതൊക്കെ ഓര്‍ക്കുമ്പോള്‍ ശെരിക്കും നെഞ്ചില്‍ കൂടെ ഒരു കൊള്ളിയാന്‍ പോയ പോലെ. ഒരുപാടു മിസ്സ്‌ ചെയുന്ന കുട്ടിക്കാലം. ഈ കളി പക്ഷെ ആദ്യായിട്ട് കേള്‍ക്കുകയാ.. അതിയായ ആഗ്രഹമുണ്ട്.. ഇതൊക്കെ ഒന്ന് കൂടെ കളിക്കാന്‍! :/

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌