ROCKSTAR effect

ഒരു സിനിമ എന്നെ ബാധിച്ച സംഭവം
ഒരു പ്രിഥ്വിരാജ് പടത്തില്‍ അസിസ്റ്റന്റ്‌ ഡയറക്റ്റര്‍ ആയി വര്‍ക്ക്‌ ചെയ്യാന്‍ ചാന്‍സ് കിട്ടി. പുതിയ സംവിധായകനാണ്, ചെലവ് കുറഞ്ഞ സിനിമയാണ്, ഇപ്പോള്‍ അദ്ദേഹം ഒരു പടം ചെയ്തു കൊണ്ടിരിക്കുകയാണ്.
അപ്പോഴാണ് എനിക്ക് നമ്പര്‍ കിട്ടുന്നതും വിളിക്കുന്നതും,
 ചെയ്തു കൊണ്ടിരിക്കുന്ന പടത്തിന്‍റെ അവസാന ദിവസമാണ്.
 വിളിച്ചിട്ട് എടുക്കുന്നില്ല.
 തലേന്ന് വിളിച്ചപ്പോള്‍ ബ്രേക്ക്‌ സമയത്ത് വിളിക്കാന്‍ പറഞ്ഞിരുന്നു.
അടുത്ത പടത്തിനു വേണ്ടിയാണ്.
തൊടുപുഴയില്‍ പോയി കാണണം. 
ഞാന്‍ പപ്പു ചേട്ടനെ വിളിച്ചു അനുവാദം ചോദിച്ചു. പപ്പു ചേട്ടന്‍ സമ്മതിച്ചു,(പപ്പു ചേട്ടന്‍റെ ഒപ്പം ആണ് ഇപ്പോള്‍ വര്‍ക്ക്‌ ചെയ്യുന്നത്-SECOND SHOW).
ഞാന്‍ സംവിധായകനെ വിളിക്കുമ്പോള്‍ പരിധിക്ക് പുറത്തു എന്ന് പറയുന്നു. അന്ന് ROCKSTAR ഇറങ്ങിയ ദിവസം ആണ്.
 ഞാന്‍ തിയേറ്ററില്‍ എത്തി ടിക്കറ്റ്‌ എടുത്തു. 
എന്തായാലും കാണണം എന്ന് വച്ചിരുന്ന സിനിമയായിരുന്നു.
അകത്തേക്ക് കയറുന്നതിനു മുന്‍പും വിളിച്ചു, കിട്ടുന്നില്ല. 
പടം തുടങ്ങി. തിയേറ്ററില്‍ റേഞ്ച് ഇല്ല,
 ഞാന്‍ ശരിക്കും അതിശയിച്ചു പോയി, 
അത്രക്കും ഗംഭീരമായിരുന്നു ആ സിനിമ.
 അഹങ്കാരം, ആത്മവിശ്വാസം എന്നിവ വരുത്തുന്ന ഒരു സിനിമ.
അത് കണ്ടു കൊണ്ടിരിക്കുമ്പോള്‍ ആണ് 'BABU' ചെയ്യണം എന്ന തോന്നല്‍ ഉണ്ടാകുന്നത്. അതുവരെ പടത്തില്‍ വര്‍ക്ക്‌ ചെയ്യണോ, അതോ ഷോര്‍ട്ട് ഫിലിം ചെയ്യണോ എന്ന് കണ്‍ഫ്യൂഷന്‍ ആയിരുന്നു. 
ROCKSTAR ലെ "NAADAN PARINDE.. GHAR AAYAA.."
എന്ന പാട്ട് കണ്ടപ്പോള്‍ ഞാന്‍ അത് ഉറപ്പിച്ചു. 
'BABU

'BABU' ന്‍റെ എല്ലാം റെഡി ആയിട്ട് ഇരിക്കുകയാണ്.
 സ്വന്തം ആഗ്രഹത്തെ ഫോളോ ചെയ്യാന്‍ ROCKSTAR സിനിമ എന്നോട് പറഞ്ഞു.
സിനിമ കഴിഞ്ഞു ഞാന്‍ വീണ്ടും വിളിച്ചു,
ഞാന്‍ വരില്ലെന്ന് പറയാന്‍...
 ഞാന്‍ കാര്യം പറഞ്ഞു
 "എന്റെ സ്വന്തം വര്‍ക്ക്‌ ഉണ്ട്..
അതുകൊണ്ട് ഞാന്‍ ഇല്ല.." എന്ന്.
 എങ്കില്‍ ശരി മാര്‍ച്ചില്‍ അടുത്ത പടത്തില്‍ വരണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ 'BABU' ന്‍റെ വര്‍ക്ക്‌ തുടങ്ങി. 
ഏകദേശം നാല് മാസത്തോളം എടുത്തിട്ടാണ് 'BABU' ഒരു കഥ ആയത്, എന്തൊക്കെ ആയാലും 'BABU' ഒരു കഥസിനിമ അല്ല. 
അതൊരു ഐറ്റം നമ്പര്‍ മാത്രമാണ്.
 കാത്തിരിക്കുക...

Comments

Hrishy said…
yeah.. .. I felt the same, when i saw 3 idiots.. I should do what I really want to do.. and I am on the way to my dream :)

All the best for BABU.. we are waiting for it..

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌