വിളിക്കാത്ത കല്യാണം
![]() |
| (നമുക്ക് ചുറ്റും ഒന്നും ഇല്ല എന്ന് തോനുന്ന അവസ്ഥ ) |
('സില്ലനു ഒരു കാതല്‍' എന്ന സിനിമയിലെ "മുന്‍പേ വാ എന്‍ അന്‍പേ വാ ..."
എന്ന ഗാനം പ്ലേ ചയ്തു കൊണ്ട് വായിക്കാന്‍ ആവശ്യപെടുന്നു.)
ഒരിക്കല്‍ എന്‍റെ കാമുകി എന്നെ വിളിച്ചു, അവളുടെ ക്ലാസ്സില്‍ പഠിച്ച കുട്ടിയുടെ കല്യാണത്തിന് ടൌണില്‍ വരുന്നുണ്ടെന്ന്. എനക്ക് ഭയങ്കര സന്തോഷമായി, കാരണം കുറച്ചു ദിവസമായി ഞാന്‍ അവളെ നേരില്‍ കണ്ടിട്ട്. "ഇത് തന്നെ ചാന്‍സ്" ഉടനെ തന്നെ റെഡി ആയി ബസ്സ് കയറി.(അന്ന് റോബോ(bike) ഇല്ല ) അവള്‍ എന്നെ വിളിച്ചു, അവള്‍ തൃശ്ശൂരില്‍ എത്തിയെന്ന്. എന്താണെന്ന് അറിയില്ല ബസ്സ് ഭയങ്കര സ്ലോ ആണ്. പാറമേക്കാവ് എത്തിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു പക്ഷെ ഇറങ്ങിയില്ല, ബസ്സിനകത്തു നിന്നും ഞാന്‍ നോക്കി, കാണുന്നില്ല, ബസ്സ് മുന്നോട്ടു എടുത്തു ഞാന്‍ ഫോണ്‍ എടുത്തു അവളെ വിളിച്ചു. പാറമേക്കാവ് അമ്പലത്തിനു മുന്‍പിലൂടെ ഇളം വെയിലില്‍ അവള്‍ നടക്കുന്നു,
(slow motion 48fps)
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എല്ലാം സ്ലോ മോഷനില്‍ ആയി. ഞാന്‍ ബസ്സില്‍ നിന്നും ഇറങ്ങി പതുക്കെ നടന്നു, M.O റോഡ് ക്രോസ് ചെയ്തു, നടക്കുന്നു, അവള്‍ അതാ റോഡ് ക്രോസ് ചെയ്തു നടന്നു വരുന്നു. ഞാന്‍ അവിടെ നിന്നു. അവള്‍ എന്നെ കണ്ടതും ഒന്ന് ചിരിച്ചു. അവളുടെ ഒപ്പം രണ്ടു ഫ്രണ്ട്സും ഉണ്ടായിരുന്നു. അത് ഞാന്‍ ഇപ്പോഴാണ് കാണുന്നത്. "ഹലോ.." അവര്‍ എന്നെ വിഷ് ചെയ്തു, ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയാണ് അവരെ വിഷ് ചെയ്തത്. എനിക്ക് എന്താണ് പറയേണ്ടത് എന്നില്ല, " എപ്പോഴാ എത്തിയേ ..? " ഞാന്‍ ചോദിച്ചു. അവള്‍ അത്ഭുതത്തോടെ എന്നെ നോക്കി "ദേ ഇപ്പൊ.." എന്ന് പറഞ്ഞു മുന്നോട്ടു നടന്നു. ഞാനും അവള്‍ക്കൊപ്പം നടന്നു. എല്ലാരും എന്നെ നോക്കുന്നത് പോലെ, സ്വരാജ് റൌണ്ടിലൂടെ പോകുന്ന വണ്ടികളില്‍ ഉള്ളവര്‍, കടകളില്‍ നില്‍കുന്നവര്‍, എതിരെ വരുന്നവര്‍ എന്തിനു തേക്കിന്‍ക്കാട് ഇരുന്നു ചീട് കളിക്കുന്നവര്‍ പോലും എന്നെ നോക്കുന്നത് പോലെ.. ഞാന്‍ അവള്‍ ക്കൊപ്പം നടക്കുകയാണ്. അവള്‍ ഇടയ്ക്കിടെ എന്നെ നോക്കി പുഞ്ചിരിക്കുന്നു. എനിക്കാണെങ്കില്‍ എല്ലാം സ്ലോ മോഷനില്‍ ആണ് കാണുന്നത്. ഒരു ഹോട്ടല്‍ എത്തിയപ്പോള്‍ ഒരു ചായ കുടിച്ചു പിരിയാം എന്ന് പറഞ്ഞു അകത്തു കയറി. സമയം 9.45, അവിടെ ആണെങ്കില്‍ മസാല ദോശ മാത്രമേ ഉള്ളൂ. അത് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ഭയങ്കര വിഷമം, സമയം കഴിയുകയാണല്ലോ.
"ഞാനും വരാം കല്യാണത്തിന്..." ഞാന്‍ പറഞ്ഞു.
അവള്‍ ഗ്ലാസ് പതുക്കെ ടേബിള്‍ മേല്‍ വച്ച് "നീ പൊന്നോ.." എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ എല്ലാരും അവിടെ നിന്നും ഇറങ്ങി. പൂര പറമ്പിലൂടെ അപ്പുറത്തേക്ക് കടക്കാം എന്ന് അവളുടെ ഫ്രണ്ട്സ് പറഞ്ഞു, അങ്ങനെ ഞാനും അവളും ഒന്നിച്ചു തൃശ്ശൂരിലെ തിരക്കുള്ള ഒരു റോഡ് ക്രോസ് ചെയ്യുന്നു. അവള്‍ എനിക്കൊപ്പം നിന്നു, ഏകദേശം 3മിനിട്ട് എടുത്തിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ പൂര പറമ്പിലൂടെ ഞങ്ങള്‍ നടക്കുകയാണ്.. ഞങ്ങള്‍ മനപൂര്‍വം കുറച്ചു സ്ലോ ആയി.. ഫ്രണ്ട്സ് കുറച്ചു മുന്നില്‍ നടക്കുന്നു. അപ്പോഴാണ് ഒപ്പം നടക്കുന്നതിന്‍റെ ഫീല്‍ അറിയുന്നത്.. ഞങ്ങള്‍ ഒന്നും സംസാരിക്കുന്നില്ല, പക്ഷെ എന്തൊക്കെയോ കമ്യുണിക്കേറ്റു ചെയ്യുനുണ്ടായിരുന്നു.
കല്യാണമണ്ഡപം എത്തി, അറിയാവുന്നവര്‍ ആരും കാണരുതേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു. അകത്തു കടന്നതും സര്‍വത്ത്ര നിശബ്ധധ.
ആവശ്യത്തിന് ആളുണ്ട്,എല്ലാവരും സംസാരിക്കുന്നുമുണ്ട്.പക്ഷെ ശബ്ദം ഇല്ല.
എന്തിനു; നാദസ്വരത്തിനു പോലും ശബ്ദം ഇല്ല. ശബ്ദം എനിക്ക് കേള്‍ക്കുന്നുമില്ല.
എന്നാല്‍ അവളുടെ പാദസരത്തിന്‍റെയും വളകളുടെയും പിന്നെ അവളിട്ടിരിക്കുന്ന ചുരിദാറിന്റെ ശബ്ദം പോലും എനിക്ക് കേള്‍ക്കാനുണ്ട്. ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ചു നടന്നു അടുത്തടുത്ത് ഇരുന്നു. സംസാരിച്ചു. അങ്ങനെ ഫോടോ എടുക്കാന്‍ വിളിച്ചപ്പോള്‍ അവള്‍ പോയി എന്നെ വിളിച്ചു, വേണ്ട ,വിളിക്കാത്ത കല്യാണത്തിനു ചെന്ന് ഫോടോ കൂടി എടുക്കണ്ട എന്ന് എനിക്ക് തോന്നി.
ആവശ്യത്തിന് ആളുണ്ട്,എല്ലാവരും സംസാരിക്കുന്നുമുണ്ട്.പക്ഷെ ശബ്ദം ഇല്ല.
എന്തിനു; നാദസ്വരത്തിനു പോലും ശബ്ദം ഇല്ല. ശബ്ദം എനിക്ക് കേള്‍ക്കുന്നുമില്ല.
എന്നാല്‍ അവളുടെ പാദസരത്തിന്‍റെയും വളകളുടെയും പിന്നെ അവളിട്ടിരിക്കുന്ന ചുരിദാറിന്റെ ശബ്ദം പോലും എനിക്ക് കേള്‍ക്കാനുണ്ട്. ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ചു നടന്നു അടുത്തടുത്ത് ഇരുന്നു. സംസാരിച്ചു. അങ്ങനെ ഫോടോ എടുക്കാന്‍ വിളിച്ചപ്പോള്‍ അവള്‍ പോയി എന്നെ വിളിച്ചു, വേണ്ട ,വിളിക്കാത്ത കല്യാണത്തിനു ചെന്ന് ഫോടോ കൂടി എടുക്കണ്ട എന്ന് എനിക്ക് തോന്നി.
ഞാന്‍ അവിടെ ഇരുന്നു.
അപ്പോഴാണ് എനിക്ക് ഒരു സീന്‍ ഓര്മ വന്നത്..
അപ്പോഴാണ് എനിക്ക് ഒരു സീന്‍ ഓര്മ വന്നത്..
"പാക്കാതെ ഉന്നൈ പാക്കാതെ..." എന്ന 'ആറു' പടത്തിലെ പാട്ട്.
ഉടനെ ഞാന്‍ സ്റ്റേജ് നു അടുത്തേക്ക് കുതിച്ചു. എന്നെ കണ്ട കല്യാണ പെണ്ണ് അന്തം വിട്ടു എന്നെ നോക്കുകയാണ്..
ഉടനെ ഞാന്‍ സ്റ്റേജ് നു അടുത്തേക്ക് കുതിച്ചു. എന്നെ കണ്ട കല്യാണ പെണ്ണ് അന്തം വിട്ടു എന്നെ നോക്കുകയാണ്..
" കോളേജില്‍ വച്ച് കണ്ടിട്ടുണ്ടല്ലോ.. പക്ഷെ നിന്നെ കല്യാണത്തിനു ഞാന്‍ വിളിചിട്ടില്ലല്ലോ....പിന്നെ (സംശയം) "
എന്ന് അവള്‍ മനസ്സില്‍ ചിന്തിച്ചിരിക്കാം. ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ ലൈററ് പിടിക്കുന്നത് എന്‍റെ ഫ്രണ്ട്.., അവന്‍ എനെ കണ്ടു ചിരിച്ചു, ഞാനും ചിരിച്ചു. ഒരുവിധത്തില്‍ അവിടെ നിന്നും പുറത്തു കടന്നപ്പോള്‍ അവള്‍ എന്നെ ഊണ് കഴിക്കാന്‍ വിളിച്ചു.
"നീ വന്നെ.. ഒരു പ്രശ്നവും ഇല്ല... വാ"
അപ്പോള്‍ എന്‍റെ ആത്മഭിമാനം അത് നിരസിച്ചു, പക്ഷെ അവള്‍ എന്നെ നിര്‍ബന്ധ്ധിച്ചു, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു, ഞാന്‍ ശരിക്കും അത് എന്‍ജോയ് ചെയ്തു. കഴിക്കുന്നതിനിടയില്‍ അവള്‍ കുറെ കാര്യങ്ങള്‍ പറഞ്ഞു, പെട്ടന്ന് ഞാന്‍ മുന്നോട്ടു നോക്കിയപ്പോള്‍ എന്‍റെ നാട്ടിലെ കൂട്ടുക്കാരന്‍ എന്നെ നോക്കി ഇരുന്നു ചിരിക്കുന്നു. ഞാന്‍ ഒന്ന് ഞെട്ടി, അവന്‍ പുരികവും കണ്ണും ഉപയോഗിച്ച് അതു ആരാണെന്നു ചോദിച്ചു, ഞാന്‍ ഒറ്റ കണ്ണ് കൊണ്ട് ഉത്തരം കൊടുത്തു. അവള്‍ അപ്പോഴും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കയാണ്. കൈ കഴുകി പതുക്കെ ഞാന്‍ അവളുടെ അടുത്ത് നിന്നും അവന്റെ അടുത്തെത്തി,
"അളിയാ... നീ എന്താ ഇവിടെ..? ഞാന്‍ ചോദിച്ചു.
"എന്‍റെ ഓഫീസില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ് കല്യാണ ചെക്കന്‍..... ," അവന്‍ പറഞ്ഞു.
"അതരാടാ.. ലൈനാ..?"
ഞാന്‍ തല ആട്ടി.
"നീ പേടിക്കേണ്ട ഞാനിതാരോടും പറയില്ല.."
ഞാന്‍ പറഞ്ഞു
" നീ ഇതാരോട് പറഞ്ഞാലും എനിക്കൊരു പ്രശ്നവുമില്ല, പക്ഷെ എന്നെ ഈ കല്യാണത്തിനു വിളിചിട്ടില്ലെന്നു നീ ഇപ്പോആരോടും പറയരുത്..."
എന്താ ചെയ്യാ, ഇനിയും ഇങ്ങനെ കല്യാണങ്ങള്‍ വരും വരും എന്ന് പ്രതീക്ഷിച്ചു ഇരുന്നു. വരും വരാതിരിക്കില്ല..


Comments