വെള്ളം... വെള്ളം

ഒരു ഞായറാഴ്ച ദിവസം ആണ് ഇത് സംഭവിച്ചത്.
പിറ്റേ ദിവസം സുനീഷിന്റെ ഷൂട്ടിംഗ് ആണ്. ലൊക്കെഷന്‍  കോളേജ് കോമ്പൌണ്ടില്‍ തന്നെ ഉണ്ടായിരുന്ന പഴയ ഒരു വീട് ആണ്. ചുറ്റിലും കരിയിലകള്‍  നിറഞ്ഞു കിടക്കുന്നു. ടിയാന്‍ ഒറ്റയ്ക്ക്  വൃത്തിയാക്കാന്‍ പോയി. കുറച്ചധികം കരിയിലകള്‍ ഉണ്ടായിരുന്നതിനാല്‍ തീ ഇട്ടു. പക്ഷെ, കാറ്റു  ഉണ്ടായിരുന്നതിനാല്‍ പെട്ടന്ന് തീ ആളി കത്തി. തൊട്ടടുത്തുള്ള കാന്‍റീന്‍ ലേക്ക് അവന്‍ ഓടി, അവിടെ ചെന്ന് കിതച്ചു കൊണ്ട് "വെള്ളം..വെള്ളം.." എന്ന് പറഞ്ഞപ്പോള്‍ അവര്‍  ഒരു ജഗ്ഗ് വെള്ളം എടുത്തു കൊടുത്തു. സുനീഷ് അതും കൊണ്ട് തിരിച്ചു ഓടി. അപ്പോഴേക്കും തീ വീടിനു ചുറ്റും എത്തിയിരുന്നു. ആ ജഗ്ഗ് വെള്ളം അതിലൊഴിച്ചു സുനീഷ് തിരിച്ചു ഓടി വന്നു "തീ.. തീ..." എന്ന് പറഞ്ഞപ്പോള്‍ ആണ് എല്ലാവരും കുടത്തിലും ബക്കറ്റിലും ഒക്കെ വെള്ളവുമായി അങ്ങോട്ട്‌ ഓടിയത്. എന്നിട്ട് ഒരു വിധത്തില്‍ അത് കെടുത്തി. 
suneesh and me
                                                           പിറ്റേ ദിവസം ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ലൊക്കെഷന്‍ കറുത്തിരിക്കുന്നു. അങ്ങനെ 'വളരെ വൃത്തിയായ ലൊക്കെഷനില്‍ ഷൂട്ട്‌ ചെയ്തു.

Comments

suneesh said…
da..thendi....pazhangadakal ennum veerkadakal ayirikum...

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌