വണ്ടിപിടുത്തം
'നൂറു രൂപ പോയതിലുള്ള വിഷമം' എന്നും ഈ പോസ്റ്റിനു പേരിടാം.
നൂറു രൂപയല്ലേ അത് പൊയ്ക്കോട്ടേ എന്ന് നിങ്ങളില്‍ ചിലരെങ്കിലും ഇപ്പോള്‍ എന്നെ പുച്ഛത്തോടെ നോക്കുണ്ടായിരിക്കാം. പക്ഷെ മന്മോഹന്‍ സിംഗ് സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങള്‍ എന്നെ പോലുള്ള ദാരിദ്രവാസികള്‍ക്ക് കൂടുതല്‍ ദാരിദ്രനാകാന്‍ അവസരം നല്‍കി എന്നത് പോലെ തന്നെ എന്റെ ഇപ്പോഴത്തെ സാമ്പത്തിക നില (കലാക്കാരന്മാര്‍ക്ക് എന്ത് സാമ്പത്തികം) ഗ്രീസിനെ പോലെയാണ്. യൂറോപ്പ് സഹായിക്കേണ്ടി വന്നത് പോലെ എന്‍റെ ഫാമിലി കൊച്ചു കൊച്ചു സഹായം കൊണ്ട് ഇന്ധനം നിറച്ചു ഓടുന്ന ഒരു HUNK(ഹുങ്ക്) ബൈക്കുള്ള ഒരു കലാകാരനാണ് ഞാന്‍.
ഇനി വണ്ടി പിടുത്തത്തെ കുറിച്ച് പറയാം. ഒരു കുഞ്ഞു റിയര്‍ വ്യു മിറര്‍ വച്ചതിന്റെ പേരില്‍ എന്നെ തടഞ്ഞു നിരുതിയതെന്നു എനിക്ക് ആദ്യം മനസ്സിലായില്ല. കാരണം ഇതേ കുഞ്ഞു മിററും വച്ചു ഒരു പത്തിരുപതു ചെക്കിങ്ങുകള്‍ക്ക് മുന്നിലൂടെ ഞാന്‍ പോയിട്ടുണ്ട്. അന്നൊന്നും പിടിക്കാത്ത പോലീസ് ഇന്ന് എന്നെ പിടിച്ചതാണ് എനിക്ക് മനസ്സിലാകഞ്ഞത്.
എല്ലാ കടലാസും എന്റെ കയ്യില്‍ ഉണ്ട് പക്ഷെ ഒരു കടലാസു മാത്രം ഇല്ല. നൂറിന്‍റെ ഗാന്ധിതല !!!!
ഇത് ഇല്ലെന്നു പറയുമ്പോഴേക്കും ഒരു നാല് പേരെ പിടികൂടി കഴിഞ്ഞു. എന്‍റെ പിറകെ വരിയായി ആളുകള്‍ നില്‍ക്കുന്നു. SI കുട്ടന്‍പിള്ള (സാങ്കല്‍പിക നാമം) ഉടന്‍ തന്നെ വണ്ടി നമ്പരും അതും ഇതും ഒക്കെ ചോദിച്ചു
കാണിച്ചു കൊടുത്തു.
ഉം.. നൂറു രൂപ എടുക്ക്...
എന്‍റെ കയ്യില്‍ ഇല്ല..
ഒരു ലക്ഷം രൂപയുടെ വണ്ടി ഉണ്ടായിട്ടു നൂറു രൂപ പോലുമില്ലേ..?
ഇല്ല...
(ഞാന്‍ ഒരു ദാരിദ്രവാസിയായ കലകാരനാനെന്നു അയാള്‍ക്ക് അറിയില്ലല്ലോ)
"ഇപ്പോഴും ഒരു നൂറു രൂപ കയ്യില്‍ വക്കണം.."
എനിക്ക് മനസ്സിലയതിന്റെ അര്‍ഥം ഞാന്‍ പിന്നീട് വിവരിക്കുന്നുണ്ട്.
(ഞാന്‍ ഒരു ദാരിദ്രവാസിയായ കലകാരനാനെന്നു അയാള്‍ക്ക് അറിയില്ലല്ലോ)
"ഇപ്പോഴും ഒരു നൂറു രൂപ കയ്യില്‍ വക്കണം.."
എനിക്ക് മനസ്സിലയതിന്റെ അര്‍ഥം ഞാന്‍ പിന്നീട് വിവരിക്കുന്നുണ്ട്.
എങ്കില്‍ പോയി എടുത്തിട്ട് വാ..
വണ്ടി കൊണ്ട് പൊയ്ക്കോട്ടേ..
ഹാ.. പിന്നെ പേരും ഫോണ്‍ നമ്പരും പറഞ്ഞേ..
ഞാന്‍ പറഞ്ഞു
ഏതോ ഒരു പേപ്പറില്‍ എഴുതുന്നത് കണ്ടു.
ഞാന്‍ പോയി ATM ല്‍ നിന്നും കാശെടുത്തു
ഭാഗ്യത്തിന് 162 രൂപ ഉണ്ട്
ഞാന്‍ 160 അടിച്ചു നോക്കി..
ഉടനെ തന്നെ മെഷിന്‍ പറഞ്ഞു..
"അങ്ങനെ എന്നെ ഊ___ന്‍ നോക്കണ്ട.."
ശരി എങ്കില്‍ നൂറു എടുത്തു കുട്ടന്‍ പിള്ളയുടെ നേര്‍ക്ക് പാഞ്ഞു...
അയാളുടെ നല്ല ബുദ്ധിക്ക് ചിലപ്പോള്‍ അവിടെ നിനുംപോയാലോ..?
പിന്നെ കോടതി, സുപ്രീം കോടതി, നിരോധനം, വധ ശിക്ഷ എന്നൊക്കെ പുലിവാലുകലാണ്.
"എന്‍റെ നൂറ്"
അയാള്‍ അത് വാങ്ങിച്ചു
"രസീറ്റ്".. തരുമോ.." ?
"എന്താ നിന്‍റെ പേര്.."
പേജുകള്‍ മറിയാന്‍ തുടങ്ങി
കാണുന്നില്ല.. എനിക്ക് സംശയം ആയി..
ആ രസീറ്റ് നമ്മളാണോ FILL ചെയ്യേണ്ടത്..?
"ഏയ് ആവില്ല..."
പ്രതികള്‍ നിറഞ്ഞു തുടങ്ങി
അയാള്‍ ചുറ്റിലും നോക്കി എന്നോട് മാറി നില്ക്കാന് പറഞ്ഞു
ഞാന്‍ മാറി നിന്നു.
എന്നിട്ട് ഞാന്‍ കാണാന്‍ പോകുകയായിരുന്ന ആളിനോട് പൊയ്ക്കോളൂ എന്ന് വിളിച്ചു പറഞ്ഞു.
(DISSOLVE)
അവസാനം ഞാനും കുട്ടന്‍ പിള്ളയും അയാളുടെ രണ്ടു ശിങ്കിടികളും മാത്രം
കൂടെ എന്‍റെ റോബോയും പോലീസ് ജീപിനോട് 'എന്താടാ മൈ___??' എന്ന ഭാവത്തില്‍.
അയാള്‍ വീണ്ടും പേജുകള്‍ മറിക്കാന്‍ തുടങ്ങി.
കാണുന്നില്ല.
"നൂറു രൂപ എനിക്ക് തന്നിട്ടില്ല.."
പേപ്പറില്‍ എഴുതിയ കാര്യം പറഞ്ഞു.
ആ പേപര്‍ എടുത്തു അതിനകത്ത് എഴുതിയത് കണ്ടു.
"പക്ഷെ രസീറ്റ് എവിടെ..ഇതില്‍ എഴുതിയിട്ടില്ലല്ലോ..?"
ഞാനല്ല എഴുതേണ്ടത്.. നിങ്ങളാണ്..എനിക്ക് അതറിയണ്ട..
എന്‍റെ കയ്യില്‍ ഇനി ഒന്നും ഇല്ല..."
"പക്ഷെ കാശ് എവിടെ..?"
ഞാന്‍ തന്നു എന്നിട്ട് എന്നോട് മാറി നില്ക്കാന് പറഞ്ഞു എന്ന് തുടങ്ങി DISSOLVE വരെയുള്ള കാര്യം ഞാന്‍ വിവരിച്ചു.
"നീ തന്നിട്ടില്ല.."
ഞാന്‍ തന്നു..
നീ തന്നിട്ടുണ്ടെങ്കില്‍ രസീറ്റ് തരും..ഒന്ന് നോക്കിയെ...?
ഇല്ലെന്നു പറഞ്ഞു ഞാന്‍ വീണ്ടും DISSOLVE വരെ വിവരിച്ചു.
അവസാനം രസീട്ടുകളുടെ എന്നാവും കാശും എനാന്‍ തുടങ്ങി
രസീറ്റ് 58ഉം കാശു 59ഉം
59 എന്ന് ശിങ്കിടി പറഞ്ഞു.
അത് ഞാന്‍ ശ്രദ്ധയോടെ കേട്ടു.
"നീ കാശു എടുക്ക്.."
"ഇവിടെ ഇപ്പൊ 59എന്ന് പറഞ്ഞതോ..? ഇനി ഞാന്‍ കാശു തരില്ല.."
അവര്‍ ചുറ്റിലും നോക്കി
"നീ പോയി വീണ്ടും ബുക്കും പേപ്പറും എടുക്കൂ...
ഞാന്‍ കാണിച്ചു കൊടുത്തു
സൂക്ഷ്മ പരിശോധന
(DISSOLVE)
ഒന്നും തോന്നരുത് നൂറു രൂപയ്ക്കു വേണ്ടിയാണ് ഈ DISSOLVE
"പോല്യുഷന്‍..."," ?
ഒരു പൊട്ടിക്കാത്ത കവര്‍ എടുത്തു കൊടുത്തു
"ഇതാവും.."
അയാള്‍ അത് പൊട്ടിച്ചു നോക്കി..
"യീഹാ... ഡേറ്റ് കഴിഞ്ഞു..."
എന്നിട്ട് എന്നെ കാണിച്ചു
"അഞ്ഞൂറ് അടക്കണം.."
"എന്‍റെ കയ്യില്‍ ഇല്ല.."
എന്നിട്ട് എഴുതാന്‍ തുടങ്ങി
"അഞ്ഞൂറോ.."?
"അല്ല നൂറു.."
ഞാന്‍ ഒപ്പിട്ടു വാങ്ങിച്ചു
"എല്ലാ പേപ്പറും എടുത്തില്ലേ..?"
"ഉം.."
"ഒന്നും കളയരുത് കേട്ടോ..?"
ങേ!!
ഒരു ശിങ്കിടി വന്നു;
"സാറേ ഇനിയും വേണോ..?"
"വേണ്ടി വരും ഇപ്പോഴും ഒന്നും ആയിട്ടില്ല.."
തമിഴ് നടന്‍ വിവേക് പറയുന്നത് പോലെ
"അട പാപിങ്കളാ!!!"
ഞാന്‍ വാ പൊളിച്ചു.
എതെയാലും നൂറു പോയി ഇനി കുറച്ചു കഴിഞ്ഞിട്ട് പോകാം.
വന്‍തോതില്‍ ഉള്ള 'വണ്ടി പിടുത്തമല്ലേ...
പെട്ടന്നതാ ഒരു പാവം മനുഷ്യന്‍ പുത്തന്‍ UNICORN ഓടിച്ചു വരുന്നു.
പുതു പുത്തന്‍.., ഷോ റൂമില്‍ നിന്നും കൊണ്ട് വരുന്ന വഴിയാണെന്ന് തോന്നുന്നു.
പുത്തന്‍ ഹെല്‍മെറ്റും ഉണ്ട്.
ശിങ്കിടി അയാളെയും കൈ കാട്ടി നിര്‍ത്തി.
അയാള്‍ക്ക് എനിക്കുണ്ടായ പോലെ സംശയം ഉണ്ടായിരിക്കാം.
ഈ പുത്തന്‍ വണ്ടിയും..????
അയാള്‍ വണ്ടി നിറുത്തി SI കുട്ടന്‍ പിള്ളയുടെ അടുത്തെത്തി
RC BOOK എവിടെടോ..?
ഇല്ല സാര്‍.. കിട്ട്യിട്ടില്ല. അവര് അയച്ചു താരമെന്നാ പറഞ്ഞെ..??

അതൊന്നും ഞങ്ങക്ക് അറിയണ്ട ആവശ്യമില്ല എന്ന പോലെ
കുട്ടന്‍ പിള്ള ഒന്ന് നോക്കി. UNICORN ഇപ്പോള്‍ അയാള്‍ക്ക് കിട്ടണമെങ്കില്‍ എട്ടു മാസം മുന്‍പേ BOOKചെയ്തു കാത്തിരുന്നിട്ടുണ്ടാകും. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു കിട്ടിയ വണ്ടിയും കൊണ്ട് ഒന്ന് ഗമയില്‍ പോരുന്നതായിരിക്കും പുള്ളി.
പണി പാലും വെള്ളത്തിലും കിട്ടും എന്ന് പറഞ്ഞത് ഇതാണ്.
ചിലപ്പോള്‍ നമ്പര്‍ ഇല്ലാത്തതിന് വരെ ചാര്‍ജ് ചെയ്തിട്ടുണ്ടാകും. ടാര്‍ഗറ്റ് മുട്ടിക്കാനുള്ള ശ്രമത്തില്‍ പെട്ടുപോയ മറ്റൊരു പാവപ്പെട്ടവനായി എനിക്ക് അയാളെ തോന്നി. അപ്പോഴും ശിങ്കിടി വന്‍തോതില്‍ പിടുത്തം തുടരുന്നു.
ഞാന്‍ അയാളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
ഇനി വല്ല "സംവരണവും" കൊടുക്കുന്നുണ്ടോ എന്നറിയാന്‍..
ഇല്ല ആര്‍ക്കും ഇല്ല.. വിട്ടുവീഴ്ചയില്ലാത്ത പോലീസുദ്യോഗസ്ഥന്‍ തന്നെ...
സ്ത്രീകളെ പോലും വെറുതെ വിടുന്നില്ല.
അപ്പോഴാണ് ഒരു TVS CHAMP ല്‍ പുരോഹിതന്മാരെ പോലിരിക്കുന്ന രണ്ടു പേര്‍ വരുന്നു. അയാള്‍ അവരെയും തടഞ്ഞു. അല്ല ഹെല്‍മെറ്റ് ഇട്ടിട്ടില്ല അതുകൊണ്ടാണ് തടഞ്ഞത്.
അവര്‍ക്ക് 'എന്തോ' ചെയ്യാനുണ്ട് എന്ന് പറഞ്ഞപ്പോള്‍ അവരോടു പോയ്ക്കൊളാന്‍ പറഞ്ഞു.
ഇവിടെ പിടിച്ച എല്ലാവര്ക്കും 'എന്തെങ്കിലും ' ഒക്കെ ചെയ്യാനല്ലേ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് എന്നൊരു തോന്നല്‍ എനിക്കുണ്ടായി.
ഞാന്‍ ആ ശിന്കിടിയുടെ മുഖത്തേക്ക് നോക്കി,
ഇറങ്ങി നിന്ന് നോക്കി.
അയാള്‍ അറിയാത്തത് പോലെ എന്നെ നോക്കാതെ നിന്നു.
എനിക്ക് കിട്ടേണ്ടത് കിട്ടി ഇനി അവിടെ നിന്നിട്ട് കാര്യമില്ല.
ഞാന്‍ വണ്ടിയെടുത്തു പാഞ്ഞു.
എന്തൊക്കെ ആയാലും ഇത്രക്കധികം സാമ്പത്തിക ബാധ്യത പോലീസിനും ഉണ്ടെന്നു തോന്നുന്നു. നടന്നു പോകുന്നവരെ പോലും വെറുതെ വിടുന്നില്ല.
ഇടതു വശത്ത് കൂടി നടന്നവര്‍ക്ക് വരെ പെറ്റി കിട്ടി.
കാശില്ലത്തവന്‍ നേരെ കോടതിയിലേക്ക് നടന്നു.
പോലീസിനു ഈ എളിയ കലക്കാരന്റെ ചില നിര്‍ദേശങ്ങള്‍
ഇതൊരു തമാശയായി മാത്രം കരുതണം. അല്ലതെ ഒരു പോലീസ് സുഹൃത്ത് പറഞ്ഞത് പോലെ മഫ്തി വേഷത്തില്‍ ഓട്ടോയില്‍ കയറിയത് അറിയാതെ വാടക ചോദിച്ച ഓട്ടോറിക്ഷക്കാരന്റെ നമ്പര്‍ നോട്ടു ചെയ്തു എല്ലാവര്‍ക്കും അയച്ചുകൊടുത്തു അവനെ നാടായ നാട് മുഴുവനും ചെന്ന് 25രൂപയ്ക്കു 2000രൂപ വരെ പിഴ അടപ്പിച്ചത് പോലെ എന്നെ കൊണ്ട് വരുമാനം പോലും ഇല്ലാത്ത ഈ നേരത്ത് ഇല്ലാത്ത പിഴ അടപ്പിച്ചു സര്‍ക്കാര്‍ ഗജനാവ് നിറക്കാന്‍ ശ്രമിക്കരുത് എന്നൊരു നിവേദത്തോടെ നിര്‍ത്തുന്നു.
നന്ദി!!
നമസ്ക്കാരം!!!

- ഇന്ത്യക്ക് ഒരു കോര്‍പറേറ്റ് ഭരണകൂടം ആയത് കൊണ്ട് പിഴ ഈടാക്കുന്ന കാര്യത്തില്‍ സ്വിസ് ബാങ്ക് വഴി ക്രെഡിറ്റ് സമ്പ്രദായം വരുത്തണം. അതാവുമ്പോള്‍ നൂറു രൂപ ഇല്ലതെയും വണ്ടിയോടിച്ചു പോകാമല്ലോ..
- പിഴ സംഖ്യ മൊബൈല്‍ റീ ചാര്‍ജു പോലെ POST PAID, PRE PAIDഎന്നിങ്ങനെ അക്കം. ഇത്ര രൂപയ്ക്കു UNLIMITEDഎന്നും ഇത്ര രൂപയ്ക്കു ഇത്ര കാലം എന്നും അല്ലെങ്കില്‍ ഇത്ര രൂപയ്ക്കു ഇത്ര പെറ്റി എന്നോകെ വൌച്ചരുകള്‍ ഇറക്കാം. RELIANCEനു തന്നെ ഏല്‍പ്പിക്കാം അതാവുമ്പോള്‍ ഭാവിയില്‍ BLEND ആകുമ്പോള്‍ ശരിയാകും.
- നിങ്ങള്ക്ക് അറിയുന്നതും അറിയാന്‍ തല്പര്യമില്ലത്തതുമായ കാര്യങ്ങളെ കുറിച്ച് ഒരു പുസ്തകം ഇറക്കണം. അത് ബസ് സ്ട്ടണ്ടിലും ട്രെയിനിലും വില്‍ക്കുന്നവര്‍ക്ക് കൊടുത്താല്‍ അവര്‍ 'പോലീസ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍' അല്ലെങ്കില്‍ 'പോലീസ് അറിയാന്‍ തല്പര്യപ്പെടാത്ത കാര്യങ്ങള്‍' എനീ പേരില്‍ ഇറക്കിക്കോളും. ഇനിയും പുതിയ വണ്ടി വാങ്ങിച്ചു ആളുകള്‍ റോഡിലൂടെ ഓടിച്ചു പോകുമല്ലോ അവര്‍ക് അത് ഒരു സഹായമാവും.
- 58ഉം 59ഉം ഒരേ സംഖ്യ ആയി കണക്കാകണം.
- ഇനി തരാന്‍ കയ്യില്‍ കാശില്ല എന്ന് പറയുന്നവന്‍മ്മാരെ രണ്ടു ദിവസം ലോക്കപ്പില്‍ ഇടണം. അവനൊക്കെ എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കി ജീവിക്കാന്‍ പഠിക്കും.
- ഇത് എന്‍റെ സ്വന്തം നിര്‍ദേശമാണ്. അതായതു പിടിച്ചു കഴിഞ്ഞാല്‍ പിഴയോടുക്കുകയോ കേസ്സെടുകുകയോ ചെയ്യുക. അല്ലാതെ അതിനു പകരമായി നിങ്ങള്‍ തരുന്ന ഉപദേശങ്ങളും നിങ്ങള്‍ പറയുന്ന കഥകളും കേട്ട് നിര്‍ത്തുന്നത് വധശിക്ഷയോളം വരുന്ന ഏര്‍പാടാണ്. ഇതിലും ഭേദം കൊല്ലുകയായിരുന്നു എന്ന് ഞങ്ങളെ പോലുള്ള പെറ്റികെസ്സുകരെ കൊണ്ട് പറയിക്കരുത്. കൊടും ക്രിമിനലുകളെ ജയിലില്‍ ഇട്ടു കൂടുതല്‍ ക്രിമിനലുകള്‍ ആകുന്നതിലും നല്ലത് ഇത്തരം കൊടും ശിക്ഷകള്‍ കൊടുക്കുന്നതായിരിക്കും.

Comments