22 MALE KOTTAYAM
എന്‍റെ ക്യാമ്പസ് ജീവിതത്തിലെ ഒരു ജന്മദിനാഘോഷം.
അന്ന് ഞങ്ങളുടെ ഗ്രാജുവേഷന്‍ ഫിലിം ഷൂട്ട് ആയിരുന്നു.
ഞാനാണ് കാമറാമാന്‍.
പുത്തന്‍ ഷര്‍ട്ടും ഇട്ടു കൊണ്ട് ഞാന്‍ ലൊക്കേഷനില്‍ എത്തിയപ്പോള്‍
ആരും പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.
മം... എന്താ ചെയ്യാ.. ഒരു പെണ്‍കുട്ടി ആയിരുന്നേല്‍
ലോകത്തുള്ള എല്ലാവരും ബര്‍ത്ത്ഡേ വിഷ് ചെയ്തേനെ..
പാതിരാത്രി വിളിച്ചു സന്തോഷം പറഞ്ഞേനെ..
ഞാനൊരു ബാച്ചിലര്‍ ആണല്ലോ..
ഞാന്‍ തന്നെ പറഞ്ഞേക്കാം എന്ന് കരുതി എല്ലാവരോടും
ഞാന്‍ എന്‍റെ ബര്‍ത്ത്ഡേ ആണെന്ന് പറഞ്ഞു.
പക്ഷെ ആരും അത് മൈന്‍ഡ് ചെയ്തില്ല...
അതൊരു കൊടും ചതി ആയിരുന്നു എന്ന് എനിക്ക് മനസിലായില്ല.
അന്ന് ലഞ്ചിനു ശേഷം എന്നെ ഒറ്റക്കാക്കി കുറച്ചു പേര്‍ മുങ്ങി.
ഞാന്‍ ഒറ്റയ്ക്ക് ലൊക്കേഷനില്‍ തിരിച്ചെത്തിയപ്പോള്‍
എല്ലാവരും അവിടെ നില്‍ക്കുന്നു,
"ഇതെന്താ ഇത്..? "
എല്ലാവരും ചുറ്റും കൂടി നില്‍ക്കുന്നു.
എന്‍റെ ബര്‍ത്ത്ഡേ ആഘോഷിക്കാം എന്ന് പറയുന്നു.
കേക്ക് കണ്ടു എന്‍റെ കണ്ണ് തള്ളി...
(ഒടുക്കത്തെ തിരി കൊടുക്കല്‍ )
എന്‍റെ ജൂനിയര്‍ എന്നെ കുറിച്ച് പുകഴ്ത്തി പറയുന്നു.
അതൊക്കെ കേട്ടു ഞാന്‍ ശരിക്കും സന്തോഷിച്ചു.
ഞാന്‍ ഒരു മഹാന്‍ എന്നാണു അവര്‍ പറയുന്നത്.
അടുത്തതായി എന്നോട് സംസാരിക്കാന്‍
ആവശ്യപ്പെടുന്നു. ഞാന്‍ നാണം കൊണ്ട് പുളയുന്നു.
എന്തെങ്കിലുമൊക്കെ പറയണം എന്ന് എല്ലാവരും വാശി പിടിക്കുന്നു.
(എല്ലാവരുടെയും കൈകള്‍ പോക്കെറ്റില്‍ ഇട്ടു വച്ചിരിക്കുന്നു.)
അങ്ങനെ ഞാന്‍ പ്രസംഗം തുടങ്ങുന്നു.
"ഈ സ്നേഹത്തിന് നന്ദി.."
"ഈ പിറന്നാള്‍ ആഘോഷത്തിനു ന..."
നന്ദിയിലെ 'ന്ദി' പരുന്നതിനു മുന്‍പേ
ചറപറ എന്ന് മുട്ടകള്‍ എന്നെ എറിയുന്നു.
ഒരെണ്ണം 'അവിടെ' കിട്ടി...
വേദന കൊണ്ട് ഞാന്‍ പുളയുന്നു.
ഓടി രക്ഷപ്പെട്ടു ഒരു മരത്തിന ചുവട്ടില്‍
ഒരു മുട്ടക്കു നാലര രൂപ വിലയുള്ള കാലഘട്ടത്തില്‍ ആണ്
ഇത്തരം ഒരു അക്രമം,
പക്ഷെ അപ്പോഴും മുട്ടകള്‍ വന്നു കൊണ്ടിരിക്കുകയാണ്.
ഒരു വൃത്തികെട്ട നാറ്റം..ഹോ..
അതിനിടയില്‍ ഒരുത്തന്‍ ഫോട്ടോ എടുക്കുന്നു.
(മലയാളികള്‍ facebook ല്‍ കയറാന്‍ തുടങ്ങുന്ന കാലം.
ചിലപ്പോള്‍ ഫോട്ടോ അപ്പ്ലോഡ് ചെയ്തു.. awesome എന്ന്
കമന്റ് ഇടാനായിരിക്കും.)
മുട്ടകള്‍ കഴിഞ്ഞെന്നു മനസിലാക്കി തിരിയുന്നു.
എറിയവനെ.. എന്ന് ആക്രോശിക്കുന്ന സുനീഷ്.
(നിങ്ങളില്‍ ബര്‍ത്ത്ഡേ ഇല്ലാത്തവര്‍ ആദ്യം എന്നെ കല്ലെറിയട്ടെ..)
(നിന്‍റെയൊക്കെ ബര്‍ത്ത്ഡേ വരും..)
തകര്‍ന്നു ചിന്നി ചിതറിയ ഒരു മുട്ട
ഇനി കേക്ക് മുറിക്കല്‍
പുത്തന്‍ കുപ്പായവും അതില്‍ മുട്ടക്കറയും ചീഞ്ഞ നാറ്റവുമായി
കത്തി ചോദിക്കുന്നു.
ഹാപ്പി ബര്‍ത്ത്ഡേ ടൂ യൂ..
ഹാപ്പി ബര്‍ത്ത്ഡേ ടൂ യൂ..
ഹാപ്പി ബര്‍ത്ത്ഡേ അരുണ്‍..
ഹാപ്പി ബര്‍ത്ത്ഡേ ടൂ യൂ..
എല്ലാവരും കയ്യടിക്കുന്നു.
കേക്ക് മുറിച്ചു.
എന്നെ എല്ലാവരും കൂടി കേക്ക് തീറ്റിക്കുന്നു.
മുഖത്ത് ക്രീം ആക്കുന്നു.
തിലകക്കുറി ചാര്‍ത്തുന്നു.
കേക്ക് എല്ലാവര്‍ക്കും വീതിച്ചു കൊടുക്കുന്നു.
ഡയറക്ടര്‍ ക്ക് കൊടുക്കുന്നു.
ബര്‍ത്ത് ഡേ കുട്ടിയുടെ അളിഞ്ഞ മുഖം.
അങ്ങനെ ചീഞ്ഞ മുട്ട കൊണ്ടുള്ള
ആഘോഷപൂര്‍വമായ
ഇരുപത്തിരണ്ടാം
ജന്മദിനം
22MK
അരുണ്‍ തോമസിന്‍റെ 'AGAPE'
എന്ന ഷോര്‍ട്ട് ഫിലിമിനിടയില്‍ വച്ച് ഉണ്ടായ സംഭവം.
"അളിയാ തകര്‍ത്തു.. ഇത് ഒരിക്കലും മറക്കില്ല."
"അളിയാ തകര്‍ത്തു.. ഇത് ഒരിക്കലും മറക്കില്ല."
Comments