ഹോസ്റ്റലില്‍ പൊട്ടിച്ച ഗുണ്ട്
എന്‍റെ ഒരു ഫ്രെണ്ടിന്റെ ഹോസ്റ്റല്‍ നടന്ന സംഭവമാണ്.
ഒരു പുതുവല്‍സര ദിനത്തില്‍ കോളേജ് ഹോസ്റ്റല്‍
ഭയങ്കര ആഘോഷം നടക്കുന്നു.
എല്ലാവരും ചേര്‍ന്ന് പടക്കം പൊട്ടിക്കുകയാണ്.
ലോകം മുഴുവന്‍ പടക്കം പൊട്ടിച്ചു ആഘോഷിക്കുമ്പോള്‍
ഇവിടെ അതിനു ഒരു കുറവ് വരരുതല്ലോ..
പുറത്തു മാലപടക്കങ്ങളും ഗുണ്ടുകളും പൊട്ടുന്ന ബഹളമാണ്.
ഈ സമയം ഇവിടെ മുറിക്കുള്ളില്‍ ഒരാള്‍ പുസ്തകം വായിക്കുകയാണ്.
വലിയ പടിപ്പിസ്റ്റ് ഒന്നുമല്ല, പിന്നെ ന്യൂ ഇയര്‍ കളഞ്ഞു പഠിക്കുന്ന പടിപ്പിസ്ടുകള്‍ ഒന്നും നമ്മുടെ നാട്ടില്‍ ഉണ്ടാകില്ല.
അപ്പൊ പുസ്തകം 'മറ്റവന്‍' ആണ്..
അവന്‍ വായനയില്‍ മുഴുകിയിരിക്കുകയാണ്.
കഥയില്‍ മുഴുകി യിരിക്കുമ്പോള്‍ ആണ്
അതെ ഹോസ്റ്റലിലെ ചില വിരുതന്‍ മാര്‍
അടച്ചിട്ടിരിക്കുന്ന മുറിക്കകത്ത് നിന്നും വെളിച്ചം കാണുന്നത്.
ആരെടാ ഇത് എന്ന സംശയത്തോടെ എല്ലാരും മുഖത്തോട് മുഖം നോക്കി.
ഒരുത്തന്‍ ചെന്ന് വാതിലില്‍ ചെന്ന് മുട്ടാന്‍ നോക്കിയപ്പോള്‍ ആ കൈ മറ്റൊരുത്തന്‍ തടഞ്ഞു.
"അത് വേണ്ട, അകത്തു എന്താ പരിപാടി എന്ന് നോക്കാം.."
ഒരുത്തന്റെ തോളില്‍ കയറി മറ്റൊരുത്തനെ പൊക്കി വാതിലിനു മുകളിലുള്ള വെന്‍റ്റിലെറ്ററിലൂടെ അകത്തെക്ക് നോക്കി.
അതാ അകത്തു ഒരുത്തന്‍ 'മു*****പ്പി' യും വായിച്ചു കിടക്കുന്നു.
അവനെ താഴെ ഇറക്കി. അവന്‍ ഉടനെ ഒരു മാല പടക്കം വാങ്ങി കത്തിച്ചു
അകത്തേക്ക് ഒറ്റ ഏറു..
ഇത് കണ്ട എല്ലാവരും ഒറ്റ നില്‍പ്പിന് സ്കൂട്ടായി (അപ്രത്യക്ഷരായി).
പട പട പട
ചൂം.ചൂം ചൂം..
തമാര്‍ പട്ടാര്‍ തടക് പടക്ക്
കട്ടപുകയുമായി ഒരു രൂപം വാതില്‍ തുറന്നു.
അകത്തു നിന്നും പുക പുറത്തോട്ടു പരന്നു.
"ഏതു പെ***ടി മക്കളാടാ ഇത് ചെയ്തേ.."?
വായില്‍ നിന്നും പുക ധാരധാരയായി ഒഴുകി.
"ശരിയാകി തരാമെടാ എന്ന് പറഞ്ഞു കൊണ്ട് മുഷ്ടി ചുരുട്ടി അവന്‍ മുകളിലേക്ക് കയറി ചെന്നു.
എത്തിയ ഉടനെ അറ്റത്തെ റൂമിന്റെ വാതില്ക്കളില്‍ നിന്നും ഒരു കാലു അകത്തേക്ക് കയറിയതും ലൈറ്റ് കെടുന്നതും ഒന്നിച്ചായിരുന്നു.
അവന്‍ ആ റൂമിനു നേരെ ചെന്നു,
"തുറക്കെടാ പട്ടികളെ...ഇറങ്ങി വാടാ പുറത്ത്.."
എന്നൊക്കെ ആക്രോശിച്ചു നില്‍ക്കുകയാണ്.
ഈ സമയം താഴെ അവന്റെ റൂമില്‍ രണ്ടാളുകള്‍ കയറി.
ഒരു കൊതുക് തിരി കത്തിച്ചു വലിയ ഗുണ്ടിന്റെ തിരി അതിന്‍റെ മേല്‍ വച്ചു.
മുകളില്‍ തെറി വിളി കഴിഞ്ഞപ്പോള്‍ അവന്‍ തിരികെ താഴേക്കു നടന്നു.
മുറിയില്‍ നിന്നും അവര്‍ രക്ഷപ്പെട്ടു.
അവന്‍ മുറിക്കകത്ത് കയറി.
ഫാന്‍ ഇട്ടു
കട്ടിലില്‍ കയറി കിടന്നു
ഫാനിന്റെ കാറ്റില്‍ കൊതുകുതിരി ആവേശത്തോടെ എരിഞ്ഞു.
പുസ്തകം എടുത്തു വായന തുടങ്ങി.
"അവന്‍ അവള്‍ക്കു നേരെ നടന്നു...
അവള്‍ നാണം കൊണ്ട് തല കുനിച്ചു...
അവന്‍ അവളുടെ അര.."
((((((((((ഭൂം)))))))))
ഇപ്രാവശ്യം സമുദ്രനിരപ്പില്‍ നിന്നും
ഏകദേശം നാനൂറ് അടി ഉയരത്തില്‍ ഞെട്ടിയിരിക്കണം.
വാതില്‍ തുറന്നു അവന്‍ പുറത്തേക്കു ഇറങ്ങി.
ചുണ്ടില്‍ കത്തുന്ന ഒരു സിഗരെറ്റ്,
കയ്യില്‍ ഉച്ചക്ക് പുറത്തു പോയി വാങ്ങിച്ച പത്തു രൂപയുടെ ഗുണ്ട്.
അവന്‍ മുകളിലേക്ക് നടന്നു.
മുകളില്‍ എല്ലാവരും മുറിക്കകത്ത് ഇരുന്നു തലകുത്തി മറിഞ്ഞു ചിരിക്കുകയാണ്.
അവന്‍ ആ വാതിലിനു മുമ്പില്‍ എത്തി.
ചുണ്ടില്‍ നിന്നും സിഗരെറ്റ് എടുത്തു തിരിയില്‍ വച്ചു
തിരി ആളികത്തി
അവന്‍ അത് അകത്തേക്ക് എറിഞ്ഞു.
ചുണ്ടില്‍ നിന്നും സിഗരെറ്റ് എടുത്തു തിരിയില്‍ വച്ചു
തിരി ആളികത്തി
അവന്‍ അത് അകത്തേക്ക് എറിഞ്ഞു.

Comments