3 സുന്ദരികളും 5 കുടിയന്മാരും


മൂന്ന് സുന്ദരി പെണ്‍കുട്ടികള്‍ ബസ്സില്‍ കയറി.
മുന്നിലുള്ള ലോങ്ങ്‌ സീറ്റില്‍ നിര ആയി ഇരുന്നു.
ഇരുന്ന ഉടനെ അതില്‍ ഒരുവള്‍ ബസ്‌ കിളിയോട്
"വിയ്യൂര്‍ എത്തുമ്പോള്‍ പറയണംഎന്ന് പറഞ്ഞു.
ഉടനെ അയാള്‍ അടുത്തേക്ക് നീങ്ങി നിന്ന് പുഞ്ചിരിച്ചു കൊണ്ട് അവളോട്‌ 
"വിയ്യൂര്‍ എത്തുമ്പോള്‍ കുട്ടിയോട് ഞാന്‍ എന്താ പറയേണ്ടേ.."?
ഇതേ ബസ്സ്‌ പെരിങ്ങാവ് എന്ന സ്ഥലത്ത് എത്തി
എന്‍റെ നാട്ടിലെ ആസ്ഥാന വിദേശമദ്യ ഷാപ് ഇവിടെയാണ്‌.
അഞ്ചു കുടിയന്‍മാര്‍ ബസ്സില്‍ കയറി പിറകിലെ ലോങ്ങ്‌ സീറ്റില്‍ ഇരുന്നു.
അടുത്ത സ്റ്റോപ്പ്‌ ആണ് വിയ്യൂര്‍, അവിടെ എത്തിയപ്പോള്‍
ഒരു അമ്മയും മോനും പിറകിലൂടെ കയറി.
ചെറിയ കുട്ടിയാണ്.
കണ്ടക്ടര്‍ എത്തി.
"ഒരു വരടിയം ഒരു ഫുള്‍ ടിക്കറ്റ്‌, പിന്നെ ഒരു ST യും (STUDENT TICKET)"
അമ്മയ്ക്കൊപ്പം കയറിയ കുട്ടിക്ക് ST പറ്റില്ലെന്ന് പറഞ്ഞു
കണ്ടക്ടര്‍ ബഹളം വക്കാന്‍ തുടങ്ങി.
ഇത് കണ്ടു അഞ്ചു കുടിയന്മാര്‍ക്കും കലി വന്നു.
ഉടനെ ഒരു കുടിയന്‍ എഴുന്നേറ്റു ഒരു അഞ്ചു രൂപ കണ്ടക്ടര്‍ക്ക് നേരെ നീട്ടി..
"അഞ്ചു ST...."
"ഏയ്.. ഇത് ശരിയാവില്ല.."
"അതെന്താഡാ  ശരിയാവാത്തേ....ഇതൊക്കെ  മതി.."
ഉം.. എന്താ..ഫുള്‍ ടിക്കറ്റ്‌ വേണോ..?
കണ്ടക്ടര്‍ ഒന്നും മിണ്ടാതെ അതും വാങ്ങിച്ചു മുന്നിലേക്ക്‌ പോയി.




Comments

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സഡന്‍ ബ്രേക്ക്