അഞ്ചു മിനിറ്റ്.. ദിപ്പോ വരാം

ഒരു പാവം സാറായിരുന്നു ക്ലാസ്സ്‌ എടുത്തിരുന്നത്.
ക്ലാസ്സില്‍ ഇരുന്നു സംസാരിച്ചു ആ സാറിന് വരെ ദേഷ്യം വന്നു,
ആ സാറിനെ അറിയുന്നവര്‍ ഇതറിഞ്ഞാല്‍ 
എന്നെ 'മഹാപാപി' എന്ന് നീട്ടി വിളിക്കും.
അന്ന് എന്നെ ക്ലാസ്സില്‍ നിന്നും പുറത്താക്കി.
സാധാരണ പുറത്തു ഏതെങ്കിലും ക്ലാസ്സില്‍ നിന്നും പുറത്താക്കിയവരോ, അല്ലെങ്കില്‍ സ്വയം പുറത്ത് വന്നവരോ ഉണ്ടാകാറുണ്ട്,
അന്ന് ആരും ഉണ്ടായില്ല...കണ്ടില്ല.
അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് ബോറടിച്ചു.
മൂന്ന് കൊല്ലം പഠിച്ചിട്ടും, ഇനിയും കാണാത്ത-ഒരു തരത്തില്‍ പറഞ്ഞാല്‍ സന്ദര്‍ശനം പോലും നടത്താത്ത ഒരിടം  കോളേജില്‍ ഉണ്ട്...
" ലൈബ്രറി "
ഞാന്‍ അങ്ങോട്ട്‌ നടക്കുമ്പോള്‍ ഒരുത്തന്‍ ബൈക്കും കൊണ്ട് വരുന്നു.
വയ്യാവേലി ബൈക്കും ഓടിച്ചു വരും എന്ന് മനസിലാക്കാന്‍ എനിക്ക് 
മണിക്കൂറുകള്‍ വേണ്ടി വന്നു.
" അളിയാ.. ഒന്ന് കറങ്ങിയിട്ടു വരാം.."
എവിടേക്കാ...? ഞാന്‍ ചോദിച്ചു.
"പുത്തൂര്‍ വരെ.. ചെറിയ ഒരു കളക്ഷന്‍ ഉണ്ട്..."
"അഞ്ചു മിനിറ്റ്.. ദിപ്പോ വരാം..."
അവന്‍ പറഞ്ഞു.
അവനു വോഡഫോണ്‍ ബില്‍ കളക്ഷന്‍ പരിപാടിയുണ്ട്.
എങ്കില്‍ ഒന്ന് കറങ്ങിയിട്ടു വരാം എന്ന് എനിക്കും തോന്നി..
ഞാന്‍ വണ്ടിയില്‍ കയറി.



പള്‍സര്‍ 180. ഞങ്ങള്‍ ഇരുവരും പുത്തൂരിലേക്ക് പാഞ്ഞു.
പോകുന്ന വഴിയില്‍ മഴ പെയ്തു റോഡെല്ലാം നനഞു കിടക്കുന്നു.
അവിടെ അവന്‍ പറഞ്ഞത് പോലെ അഞ്ചു മിനിട്ട് പണി ആയിരുന്നില്ല.
ബില്‍ അടക്കാത്തവന്മാരെ  തപ്പി തപ്പി ഞങ്ങള്‍ വലഞ്ഞു.
ഒരു വിധം എല്ലാം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടെനിന്നും തിരിച്ചു.
സമയം രണ്ട് 
രണ്ടരക്ക് കോളേജില്‍ അടുത്ത ബെല്‍ അടിക്കും.
ലാസ്റ്റ്‌ പിരിയഡ് കയറിയാല്‍ അന്നത്തെ  അറ്റന്‍ഡന്‍സ് കിട്ടും
എന്തിനാ വെറുതെ അത് കളയണേ, എന്ന് എനിക്ക് തോന്നി. 
വണ്ടിയുടെ പുറകില്‍ ഇരുന്നു ഞാന്‍ പറഞ്ഞു.
"എങ്കില്‍ പെടച്ചോ.." 
നേരെ നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡ്‌ 
അവന്‍ ആക്സിലറേറ്റര്‍ ആഞ്ഞു വലിച്ചു...
വണ്ടി കുതിച്ചു...
അറുപത്.. എഴുപത്.. എണ്‍പത്..
അങ്ങ് ദൂരെ ഒരു ടിപ്പര്‍ ലോറി
 ഏകദേശം അര കിലോമീറ്റര്‍ അകലെയായി മുന്നിലൂടെ പോകുന്നുണ്ട്
ഒരു ആക്രി വണ്ടി റോഡില്‍ കയറിയപ്പോള്‍ ടിപ്പര്‍ ലോറി സഡന്‍ ഇട്ടു.
എതിരെ ഒരു ബസ്സും ഉണ്ട്.
അത് കണ്ട ഞങ്ങള്‍ എല്ലാ ബ്രേക്കും കൂടി ഒന്നിച്ചു പിടിച്ചു.....
മഴ പെയ്തു റോഡെല്ലാം നനഞ്ഞ് കിടക്കുകയാണ്.
വണ്ടിയുടെ ടയര്‍ രണ്ടും നിന്നു...
 പക്ഷെ വണ്ടി നിന്നില്ല.
പിന്‍ഭാഗം രണ്ടു ആട്ടം ആടി ,ഒറ്റ മറിയലാണ്...
പിന്നെ എല്ലാം സ്ലോ മോഷനാണ്..അല്ല അള്‍ട്ര മോഷന്‍ .
വണ്ടി മറിഞ്ഞു കൊണ്ടിരിക്കുന്നു...
ഞാനും അവനും വീണുകൊണ്ടിരിക്കുകയാണ്.
അവന്‍ ഹെല്‍മെറ്റ്‌ വച്ചിട്ടുണ്ട്...
തലയിടിച്ചാണ് സാധാരണ അപകടങ്ങളില്‍ കൊല്ലപെടുന്നത് 
എന്ന് ഞാന്‍ ചിന്തിച്ചു.
ഞാന്‍ തല ഒരു വശത്തേക്ക് ഉയര്‍ത്തി...
കൈ നിലത്ത് നീട്ടി...
പ്ധിം 
വണ്ടിയും ഞങ്ങളും നിലത്ത് വീണു റോഡിലൂടെ ഉരസി 
ലോറിക്കടുത്തെക്ക് അതേ വേഗതയില്‍ നീങ്ങി കൊണ്ടിരിക്കുകയാണ്..
മരണം ഇതാ മുന്നില്‍ ടിപ്പര്‍ ലോറി ആയി
ചുവന്ന ലൈറ്റും കത്തിച്ചു,പുറം തിരിഞ്ഞു നില്‍ക്കുന്നു ...
ഞാന്‍ ഈശ്വരനെ വിളിക്കില്ലെന്ന് തന്നെ തീരുമാനിച്ചു...
ഇതെല്ലം സംഭവിക്കുന്നത് വെറും മൂന്ന് സെക്കന്‍ഡ്‌ കൊണ്ടാണ്.

പക്ഷെ ഉടനെ  ആ ലോറി മുന്നോട്ടു എടുത്തു പോയി..
ഞങ്ങള്‍ വരുന്നത് കണ്ടു ബസ്സ്‌  നിര്‍ത്തി.
ഞങ്ങള്‍ രണ്ടാളും ബൈക്കിനു മുകളില്‍ ഇരുന്നു നിരങ്ങികൊണ്ട്
 ബസ്സിനു വശത്തായി വന്നു നിന്നു.
ബസ്സിനുള്ളില്‍ നിനും എല്ലാവരും പേടിച്ചു പുറത്തേക്കു നോക്കി.
ഞാന്‍ പതുക്കെ എഴുന്നേറ്റു നിന്നു.
അവന്‍ ബൈക്ക്‌ എടുത്തു മാറ്റി അവിടെ തന്നെ ഇരുന്നു.
ഇതാണ് രണ്ടാം ജന്മം.

അതിനു ശേഷം ഞാന്‍ ബൈക്കിനു പുറകില്‍ പോലും കയറാറില്ല.
ഇപ്പോള്‍ റോബോ ഓടിച്ചിട്ടാണ് ഞാന്‍ ബൈക്ക് ഓടിക്കാന്‍ പഠിക്കുന്നത്.
ഇപ്പോഴും ഞാന്‍ പുത്തൂര്‍ പോകുമ്പോള്‍ 
ഞാന്‍ വീണിടത്ത് വണ്ടി നിര്‍ത്തി 
വഴിയില്‍ നിന്നു എതെകിലും ഒരു ലോക്കല്‍ പൂ പറിച്ചെടുത്തു 
ഒരു ഓര്‍മ്മക്കായി റോഡില്‍ ഇടാറുണ്ട്.

Comments

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌