സാവ്ധാന്‍.. വിശ്രം..

ടിയാന്‍ എന്റെ അയല്‍വാസി ആണ്.
ടിയാനെ ഇടയ്ക്കിടെ കാണുമ്പോള്‍ ഒക്കെ
 ടിയാന്റെ കയ്യില്‍ PLASTER ഇട്ടിരിക്കും.
ടിയാന് അതൊരു ഹോബിയാണെന്ന് തോന്നുന്നു.
ടിയാന്‍ നഗരത്തിലെ ഒരു സ്ക്കൂളില്‍ പഠിക്കുമ്പോള്‍ 
അവിടത്തെ NCC ലീഡര്‍ ആയിരുന്നു. RD പരേഡിന് ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട് എന്നാണ് പറയുന്നത്.
ഒരു REPUBILC പരേഡിന്  തൃശൂര്‍ തെക്കിന്ക്കാട് മൈദാനത്തില്‍ 
പരേഡ്‌ നടക്കുകയാണ്. ടിയാനാണ് ടീം ലീഡര്‍.
എല്ലാവരും വരി വരിയായി നിന്നു.
ടിയാന്‍ പിറകില്‍ കൈ കേട്ടികൊണ്ട് അവര്‍ക്ക് മുന്നിലൂടെ നടന്നു.
(chak de india.. song )
ഷാരുക് ഖാന്‍ നടക്കുന്നത് പോലെ തന്നെ..
എല്ലാവരെയും വാശി കയറ്റുകയാണ് ടിയാന്‍.
ടിയാന്‍ ഘോരം ഘോരം പറഞ്ഞു...
" ഇപ്രാവശ്യത്തെ കപ്പ് നമ്മുക്ക് എടുക്കേണ്ടെ.." ?
"ജീ  സര്‍..."","
എല്ലാവരും ഒത്തൊരുമിച്ചു പറഞ്ഞു 
"നമ്മള്‍ പരേഡ്‌ ഗംഭീരമാക്കെണ്ടേ.."
"ജീ സര്‍..,"
"ഹം.. നമ്മള്‍ എന്തായാലും കപ്പ് എടുക്കും..ഇല്ലേ " എന്ന് പറഞ്ഞു 
ടിയാന്‍ മുനില്‍ വന്നു നിന്നു.
എന്നിട്ട്,
"സാവ്ധാന്‍..,.."
എന്നുറക്കെ പറഞ്ഞു.
എല്ലാവരും ആ വീറും വാശിയോടെ നിലത്ത് ചവിട്ടി.
പരേഡ്‌ ഗ്രൌണ്ട് കിടുങ്ങി.
മന്ത്രി പ്രസംഗം തുടങ്ങി.
'പ്ധിം'
എന്നൊരു ശബ്ദം.
ലീഡര്‍ അതാ നിലത്ത് കമിഴ്ന്നു കിടക്കുന്നു.
ആരും ഒന്നും ചെയ്യുന്നില്ല.
എല്ലാവരുടെ കണ്ണുകള്‍ മാത്രം അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു.
'അനങ്ങി കഴിഞ്ഞാല്‍ കപ്പ് പോയാലോ..'
ഉടനെ ടീച്ചര്‍മാര്‍ ഓടി വന്നു 
ടിയാന്‍ ബോധം കെട്ടു കിടക്കുകയാണ്.
വെള്ളം തളിച്ചു.
എടുത്തു പിടിച്ചു കൊണ്ട് പോകുന്നതിനിടയില്‍ 
"എടാ _____മോനെ നിര്‍ത്തെടാ നിന്‍റെ _____ലെ പ്രസംഗം..."
എന്ന് മന്ത്രിയോട് അബോധാവസ്ഥയില്‍ ടിയാന്‍ വിളിച്ചു പറഞ്ഞു.
ഉടനെ എല്ലാവരും ചേര്‍ന്ന് അവന്‍റെ വായ്‌ പൊത്തി.
പിറ്റേ ദിവസം 'THUMPS UP' ന്‍റെ കൈ പോലെ PLASTER ഇട്ടു നില്‍ക്കുന്നു.
തലേ ദിവസം ഒരു പഴവും ഒരു ഗ്ലാസ്‌ നാരങ്ങാ വെള്ളവും ആണത്രേ 
സ്ക്കൂളില്‍ നിന്നും തന്നത്.


Comments

Rohith VSN said…
haha Adipoli!! ente Scouts naalukal smarikunnu....

Regards
Rohith Namboothiri

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌