100 ലേക്ക് വിളിച്ച കഥ


ഈ അടുത്ത കാലത്ത് ഒരു നട്ടുച്ചക്ക് ഞാനും എന്‍റെ ഫ്രെണ്ടും കൂടെ തൃശൂര്‍ ഇന്ത്യന്‍ കോഫീ ഹൌസിലേക്ക് വണ്ടി തിരിച്ചു. അപ്പോള്‍ അതാ ഒരാള്‍ റോഡ്‌ അരികില്‍ കമിഴ്ന്നു കിടക്കുന്നു. എന്താണെന് വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ തല പൊട്ടി ചോര വാര്‍ന്നു ഒരു വയസ്സന്‍ കിടക്കുന്നു. ഞാന്‍ ചുറ്റും നോക്കി . ആരും ശ്രദ്ധിക്കുന്നില്ല. ഒരു പണിയും ഇല്ലാതെ അവിടെ വന്നിരിന്നു വായ നോക്കുന്ന കുറെയെണ്ണം അവിടെ ഉണ്ട്, അവരെ  ഞാന്‍ നോക്കി. അവരാരും കണ്ട ഭാവം കാണിച്ചില്ല. ഞാനും എന്‍റെ ഫ്രണ്ടും വണ്ടിയില്‍ നിന്നും ഇറങ്ങി. കണ്ടിട്ട് ഏതോ വണ്ടി ഇടിച്ചിട്ടു പോയ പോലെയുണ്ട്. എന്നെയും ഒരിക്കള്‍ വണ്ടി ഇടിക്കും, അന്ന് എനിക്ക് ഈ ഗതി വരരുത് എന്ന് എനിക്ക് തോന്നി. ഇയാളെ എങ്ങനെയെങ്കിലും രക്ഷിക്കണം.എന്‍റെ തലയ്ക്കു ചുറ്റും  തിളങ്ങുന്ന വൃത്തം പ്രകാശിച്ചു.  എന്ത് ചെയ്യണം എന്ന് അറിയില്ല. ഉടനെ എന്‍റെ ഒരു പോലീസ് സുഹൃത്തിനെ വിളിച്ചു.100 ലേക്ക് വിളിച്ചു പറഞ്ഞാല്‍ മതിയെന്ന് അവന്‍ പറഞ്ഞു. ഉടനെ നൂഒരിലേക്ക് വിളിച്ചു. കോള്‍ പോകുന്നില്ല. 
ചുറ്റും നോക്കി ലാന്‍ഡ്‌ ഫോണ്‍ കിട്ടണം. കാണാനില്ല. ഉടനെ കൊഫെ ഹൌസിലേക്ക് കയറിച്ചെന്നു നൂറില്‍ വിളിക്കണം  പറഞ്ഞു. ഇതുകേട്ട്  ഒരു അഞ്ചു മിനിട്ട് അവര്‍ കണ്ണും മിഴിച്ചു നിന്നു .ഇത് എന്താ ഇങ്ങനെ എന്ന് എനിക്ക് തോന്നി. ഒരാള്‍ അവിടെ ചാവാന്‍ കിടക്കുമ്പോള്‍ ഇവിടെ കണ്ണും മിഴിച്ചു നില്‍ക്കുന്നു. ഞാന്‍ ചിന്തിച്ചു.ഞാന്‍ ഒന്ന് വിരല്‍ ഞൊടിച്ചപ്പോള്‍ അവര്‍ ഞെട്ടി ഉണര്‍ന്നു."ഹലോ.. ആ ഫോണ്‍ ഒന്ന് തരാമോ..? " യാന്ത്രകമായി ആ ഫോണ്‍ എനിക്ക് തന്നു. ഞാന്‍ നൂറില്‍ വിളിച്ചു കാര്യം പറഞ്ഞു. ദിപ്പോ വരം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ഞങ്ങള്‍ രണ്ടു പേരും അയാള്‍ക്ക് അടുത്ത് ചെന്നു. പോലീസ് വരുന്നതും കാത്തു നിന്നു. സിനിമയിലെ പോലെ ബഹളം വച്ച് ചുവപ്പും നീലയും ലൈറ്റ്‌ കത്തിച്ചു വരുന്നത് കാത്തു നിന്നു. ഒരു അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ അതാ ഒരു BELARO ജീപ്പ് പതുക്കെ വരുന്നു. ലൈറ്റ്‌ പോയിട്ട് ഹോണ്‍ പോലും അടിക്കാതെ ആടി പാടിയാണ് വരുന്നത്. ജീപ്പ് വന്നു നിര്‍ത്തി.
മൂന്ന് പോലിസ്‌കാര്‍ ഒരു അഞ്ചു മിനിട്ട് നേരം അതിനകത്ത് തന്നെ ഇരുന്നു അയാളെ നോക്കി കൊണ്ട് നിന്ന്നും ചിന്തിക്കുകയാണ്. അപ്പോഴേക്കും ആളു കൂടി. നേരത്തെ വായ നോക്കി ഇരുന്നവര്‍ വരെ മുന്നിലെത്തി. പോലീസ് പുറത്തിറങ്ങി , മൂന്ന് പേരും അരക്ക് കയ്യും കുത്തി നിന്ന് ആലോചിക്കുകയാണ്. ഇതിനെയാണ് 'നിഷ്ക്രിയത്വം' പാലിച്ചു എന്ന് പത്രങ്ങള്‍ എഴുതുന്നത് എന്ന് എനിക്ക് മനസിലായി. 
എല്ലാവരും പോലീസിനെയും നിലത്ത് കിടക്കുന്ന ആളെയും നോക്കുകയാണ്. ഇനി എന്ത് സംഭവിക്കും എന്നറിയാന്‍., പെട്ടന്ന് അതില്‍ ഒരു പോലീസ് ക്കാരന് ഉത്തരം കിട്ടിയിട്ടാണെന്ന് തോന്നുന്നു മുന്നോട്ടു ആഞ്ഞു " ഹാ പിടിക്ക്..."
അയാളെ പൊക്കി, അയാള്‍ ശബ്ദം ഉണ്ടാകി. അപ്പൊ 'വണ്ടി' അല്ല 'കിണ്ടി' ആണെന്ന് മനസ്സിലായി. ജീപിനകത്തു നിന്നും ഒരു കുപ്പി വെള്ളം എടുത്തു അയാളുടെ മുഖത്ത് ഒഴിച്ചു. ഒരാളും കൂടി പിടിക്കണം എന്ന് പോലീസ് ക്കാരന്‍ പറഞ്ഞു. ഒരാള്‍ ചെന്ന് അയാളെ താങ്ങി പിടിച്ചു. "ഹം..ജീപിലേക്ക് കയറ്റ്..." എന്ന് ആജ്ഞാപിച്ചു. അയാള്‍ ഡോര്‍ തുറന്നു. "അതല്ല.. ഡിക്കി.." എന്ന് ആ പോലീസ് ക്കാരന്‍ . ഉടനെ എല്ലാവരും ആ പോലീസ് kkarഡിക്കിയിലേക്കും മാറി മാറി നോക്കി. അത് കഴിഞ്ഞു പോലീസ് കാരനെ മാത്രം നോക്കി. "ഡിക്കി തന്നെ ആണോ ഉദ്ദേശിച്ചത്..അതോ പറഞ്ഞത് തെറ്റിയതായിരിക്കുമോ ? " എന്നായിരിക്കാം ജനത്തിന്‍റെ സംശയം. ഇത് പറഞ്ഞ പോലീസ്ക്കാരന്‍ ഡിക്കി തന്നെ എന്ന് ഉറപ്പിക്കുന്ന രീതിയില്‍ ആരെയും വക വയ്ക്കാതെ നിന്നു. കാരണം ആ ഡിക്കിയില്‍ നിറയെ ആപ്പ-ഊപ്പ വസ്തുക്കള്‍ ആയിരുന്നു. അതിനകത്ത് ഒരു മനുഷ്യന്‍ എങ്ങനെ കയറും എന്നാണു ജനത്തിന്റെ സംശയം. പോലീസ് ക്കാര്‍ അയാളെ പിടിച്ചു ഡിക്കിയിലേക്ക് എറിഞ്ഞു.എന്നിട്ട് ഡോര്‍ അടച്ചു വണ്ടി എടുത്തു പോയി. അയാളെ ആശുപത്രിയില്‍ എത്തിച്ചോ.. ഇല്ലയോ എന്ന് എനിക്ക് അറിയില്ല... 

ഒരു പക്ഷെ, പുത്തന്‍ BELARO ആയത് കൊണ്ടാകാം അവര്‍ അങ്ങനെ ചെയ്തത്, എന്ന് പറഞ്ഞു സമാധാനിക്കാം എന്ന് വിചാരിച്ചപ്പോഴാണ്...
ആ മനുഷ്യന്‍ കുടിച്ച മദ്യത്തിന്‍റെ ടാക്സ്‌ എടുത്തിട്ടല്ലേ ആ ജീപ്പ് സര്‍ക്കാര്‍ പോലീസ്നു വാങ്ങിച്ചു കൊടുത്തത്, അല്ലാതെ ആ പോലീസ്കാരന്‍റെ തറവാട്ടില്‍ നിന്നും എടുത്തിട്ടല്ലല്ലോ..   ഇതെന്തു CUSTOMER CARE..?

Comments

Anonymous said…
kidilan narrative style
Anonymous said…
മോനെ, ഫ്രീ ആയിട്ട് ഒരു ഉപദേശം തരാം. "ആന പിണ്ഡം ഇടുന്നത് കണ്ടു ആട് മുക്കിയാല്‍ അകിടോടെ ഇങ്ങു കീറി പോരും" നീ ബെര്‍ലി ആകാന്‍ ശ്രമിക്കുവാന് എന്ന് മനസ്സിലായി. അത് വെറുതെയാ. ബെര്‍ളിക്ക് ആരാധകരെ കിട്ടിയത് അയാള്‍ സ്വന്തം ശൈലിയില്‍ എഴുതുന്നത്‌ കൊണ്ടാണ്. നിനക്കും നന്നാവണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ സ്വന്തമായി ഒരു ശൈലി ഉണ്ടാക്കി എടുക്കണം. അല്ലെങ്കില്‍ എവിടെയും എതിപെടില്ല. ഇനി നീ ഇമ്മാതിരി കൂറ സാധനങ്ങള്‍ എഴുതിയാല്‍ ബെര്‍ളിയുടെ ബ്ലോഗിന്റെ കമന്റ്‌ സ്പേസില്‍ നിന്റെ ഒരു വധം ഉടന്‍ പ്രതീക്ഷിക്കാം. ആ വധം ഞാന്‍ സ്പോന്‍സര്‍ ചെയ്യും. - എന്ന് ഒരു ബെര്‍ലി ആരാധകന്‍.
ഉപദേശത്തിന് നന്ദി...ശൈലി ഉണ്ടാക്കി തന്നെ ഇയാളെ കാണിച്ചിട്ടെ ഞാന്‍ ബ്ലോഗ്‌ എഴുതൂ.. ഞാനൊന്നു മുക്കി നോക്കട്ടെ...
akhil said…
mone anonymouseee nee valya kaaryam onnum parayanda. ipparanja berly de fan aayirunnu njaanum, njaanum bloge kal vaayikkunnata. ayaal aayittu tanne nannaayi veruppichu tudangiyappola aa page njaan vitte. parayaatirikkaan vayya, nalla onnaandaram chalikalum ahankaaravum idakalarnna saadanam aanu ee berly. aadyam nalla posts aayirunnu. ippo verum thara aayittund. pinne, nee angu postiyaal njangalkku pulla. nee dhayryamaayi ezhutikko davide., njangalund koode

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌