SECOND SHOW എന്‍റെ ആദ്യത്തെ ഷോ
സ്വന്തം പേര് സ്ക്രീനില്‍ തെളിയുന്നത്. നാല്‍പതു ദിവസം കൊണ്ട് ചെയ്തതെല്ലാം വെറും രണ്ടു മണിക്കൂര്‍ കൊണ്ട് മിന്നി മറിഞ്ഞു.
എന്‍റെ രണ്ടു ക്ലോസ് അപ്പ് കൂടി കണ്ടപ്പോള്‍ സന്തോഷമായി.
പപ്പു ചേട്ടന്‍റെ കൂടെ ഏറണാകുളത്തെ ഫ്ലാറ്റില്‍ ചെന്നത് മുതല്‍ പടത്തില്‍ അഭിനയിച്ച വിജീഷിനോപ്പം വന്നു 'കൃഷ്ണനും രാധയും' കണ്ടത് വരെ ഓര്‍മ്മകള്‍ ആയി മിന്നിമറയുന്നു. 'കൃഷ്ണനും രാധയും' ആദ്യ പ്രദര്‍ശനം കാണാന്‍ പറ്റിയില്ല എന്നത് മാത്രമാണ് എനിക്ക് സെക്കന്റ് ഷോ യോട് ഉള്ള വിഷമം. ബാക്കി എല്ലാം വളരെ രസകരമായിരുന്നു. സിനിമ പോലെ തന്നെ സിനിമയില്‍ പ്രവര്‍ത്തിച്ചവരും ചെറുപ്പക്കാര്‍ ആയിരുന്നു.
കോളേജിലെ അവസാന ദിവസം എല്ലാവരും വിട വാങ്ങുമ്പോള്‍ ഉള്ള അവസ്ഥയായിരുന്നു എനിക്ക്.
ഇന്നലെ രാവിലെ എട്ടു മണിക്ക് ഞാന്‍ തിയേറ്ററില്‍ എത്തി. തുറന്നിട്ടില്ല.
എന്‍റെ ആദ്യത്തെ പടമല്ലേ, എന്‍റെ നാല് സുഹൃത്തുക്കളെ ഞാന്‍ എനിക്കൊപ്പം കൂട്ടിയിരുന്നു. (ഫ്രീ ടിക്കറ്റ് അല്ല, സ്വന്തം കാശ്). ഒന്‍പതു മണിക്ക് ഫാന്‍സിനു പ്രദര്‍ശനം ഉണ്ട്, ഞങ്ങള്‍ കാത്തു നിന്നു. ഒടുക്കത്തെ തിരക്ക് ആകുമെന്ന് വിചാരിച്ചാണ് നേരത്തെ എത്തിയത്. അകത്തു കയറിയപ്പോള്‍ ആരുമില്ല, പടം തുടങ്ങാറായപ്പോള്‍ കുറച്ചു പേര്‍ വന്നു, ഫാന്‍സ് കാരാണ്.
തിയേറ്ററില്‍ പകുതി പേരെ ഉള്ളൂ. പടം തുടങ്ങി, ബില്‍ഡ് അപ്പ് സീനുകള്‍ കാത്തു ഫാന്‍സുകാര്‍, അങ്ങനെ ഒന്നും ഇല്ല, എന്താണ് ചെയ്യേണ്ടത് എന്ന് അവര്‍ക്ക് സംശയമായി. വേറൊരു ടൈപ്പ് പടം.എന്റെ ഒടുക്കത്തെ അഭിനയം കൂടി കണ്ടപ്പോള്‍ എനിക്ക് കൂടുതല്‍ രസകരമായി.
അങ്ങനെ പടം കഴിഞ്ഞപ്പോള്‍ ഫാന്‍സ് ക്കാരുടെ മുഖത്ത്
അത്ര സന്തോഷം പോരാ..
അങ്ങനെ പടം കഴിഞ്ഞപ്പോള്‍ ഫാന്‍സ് ക്കാരുടെ മുഖത്ത്
അത്ര സന്തോഷം പോരാ..
പക്ഷെ എന്റെ ഫ്രണ്ട്സ് പറഞ്ഞു
"പടം തകര്‍ത്തിട്ടുണ്ട്..ഹിറ്റ് ആകാന്‍ സാധ്യത ഉണ്ട്..."
എന്നാലും എനിക്ക് ചെറിയ ഒരു വിഷമം.
"പബ്ലിക്കിനു ഇഷ്ട്ടപെടുമോ ആവോ .." എനിക്ക് സംശയമായി.
പത്തില്‍ ഏഴു മാര്‍ക്ക് ഞാന്‍ കൊടുത്തു. പിന്നെ മാറ്റിനി ക്ക് എങ്ങനെ ഉണ്ട് റെസ്പോണ്‍സ് എന്നറിയാന്‍ ഞാന്‍ വീണ്ടും തിയേറ്ററില്‍ എത്തി.
കയറി നോക്കിയാലോ എന്ന് തോന്നി, ടിക്കറ്റ് എടുത്തു അകത്തു കയറി.
90% നിറഞ്ഞു കഴിഞ്ഞിരുന്നു. അപ്പോള്‍ പടം കാണുമ്പോള്‍ ആണ് ശരിക്കും പ്രേക്ഷകര്‍ എന്‍ജോയ് ചെയ്യുന്നതായി കാണുന്നത്. അവര്‍ക്ക് പടം ഇഷ്ട്ടപെടുന്നു, ആരും കൂവിയില്ല എന്നുള്ളത് ഒരു പ്രത്യേകതയാണ്. കയ്യടിക്കുന്നു. ചിരിക്കുന്നു. എനിക്ക് അപ്പോളാണ് എനിക്ക് സന്തോഷമായത്.
പടം എല്ലാവര്ക്കും ഇഷ്ട്ടപെട്ടു. ആരും കുറ്റം പറഞ്ഞില്ല.
ഏറ്റവും മഹത്തായ "കുഴപ്പമില്ല" എന്ന അഭിപ്രായം കിട്ടി.
അങ്ങനെ രാത്രിയും വന്നു നോക്കി ഹൌസ്ഫുള്‍ ആണ്,
പതിനൊന്നു മണിക്ക് തേര്‍ഡ് ഷോ വച്ചിരിക്കുന്നു.
അങ്ങനെ എന്റെ ആദ്യത്തെ പടം തിയേറ്ററില്‍ പോയി ഞാന്‍ കണ്ടു.
"യെന്‍ മുതല്‍ പടം, ജെസ്സി.."
ഇനി രണ്ടു പ്രാവശ്യം കൂടി കാണണം.
ഒന്ന് വീടുകാരോടൊപ്പവും പിന്നെ.....;
![]() |
| Pub scene ഈ സീനില്‍ ഞാന്‍ തരത് അഭിനയിച്ചിരുന്നു "ആയിരം ഉലുവാ..." |
![]() |
| ചാവേര്‍ വവച്ചനെ വിഷ്ണുബുദ്ധന്‍ കൊല്ലുന്ന സ്ഥലം |
![]() |
| കുരുടിയെ കൊല്ലുന സീന്‍ |
![]() |
| SECOND SHOW റിലീസ് ദിവസം (തൃശൂര്‍ ഗിരിജ) |
സെക്കന്റ് ഷോ യുടെ ഒരു പോസ്റ്റര്‍ സംഘടിപ്പിക്കണം.
'എന്റെ ആദ്യ സിനിമയുടെ പോസ്റ്റര്‍ 'ഫ്രെയിം ചെയ്തു വക്കാന്‍.......






Comments
by
Rinson