എന്നാ ഉണ്ട്...?


ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന അവസരത്തില്‍ ഉണ്ടായ സംഭവം.
ഞങ്ങളുടെ ഹോസ്റല്‍ കോളേജിനു പുറത്തായിരുന്നു.
കാന്‍റീന്‍ കോളേജിന്‌ അകത്തും.
കോളേജ്‌ കോമ്പൌണ്ട് കടന്നിട്ടു വേണം കാന്റീനില്‍ എത്താന്‍.
അങ്ങനെ ആദ്യദിവസം ഞങള്‍ എല്ലാരും കൂടി ചായ കുടിക്കാനായി 
കാന്റീനില്‍ ചെന്നു.
അവിടെ നിന്നും ചായ കുടിച്ചും , ഏത്തക്കാപ്പം (പഴമ്പൊരി) ഒക്കെ
 കഴിച്ചും  തിരിച്ച് വരുമ്പോള്‍ എതിരെ കോളജിലെ 
രണ്ടു അച്ചന്മാര്‍ എതിരെ വരുന്നു.
ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ ചിരിച്ചു, ഞങ്ങളും ചിരിച്ചു.
അടുത്തെത്തിയപ്പോള്‍ ഞങ്ങളോട് ചിരിച്ചുകൊണ്ട്,
"എന്നാ ഉണ്ട്.." ?
കാന്റീനില്‍ നിന്നും വരുന്നതു കണ്ടപ്പോള്‍ ചോദിച്ചതാവും 
എന്ന് കരുതി ഞാന്‍ പറഞ്ഞു,
" ചായയും പഴമ്പൊരിയും ഉണ്ട്..."
അത് കേട്ട ഉടനെ അവരുടെ മുഖം മാറി;
:) ഇങ്ങനെ ഉണ്ടായിരുന്നത് :( ആയി.
'ഓഹോ' എന്ന് പറഞ്ഞു അവര്‍  നടന്നുപോയി.
അതെന്താ 
പിന്നെയാണ്  "എന്നാ ഉണ്ട്.." ? എന്ന് ചോദിക്കുന്നത് 
കോട്ടയം 'ഫാഗത്തെ' ശൈലിയാണെന്ന് എനിക്ക് മനസിലായത്.

Comments

Unknown said…
ha ha athu gollam.... :)

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌