അണുശക്തിയുടെ ഉപയോഗം

ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉണ്ടായ സംഭവം.
അന്ന് ഞങ്ങള്‍ക്ക് സാമൂഹികം പഠിപ്പിച്ചിരുന്നത് സ്കൂളിലെ എല്ലാ കുട്ടികളുടെയും പേടിസ്വപ്നമായിരുന്ന ഒരു മാഷായിരുന്നു.
അദ്ദേഹത്തിന്റെ ഒറിജിനല്‍ പേര് എനിക്ക് ഇപ്പോഴും അറിയില്ല.
വളരെ കനം കുറഞ്ഞ ചൂരല്‍ കൊണ്ട് ചന്തിക്കിട്ട് കിട്ടുമായിരുന്നു.
ആ മാഷിന്‍റെ കയ്യില്‍ നിന്നും അടി കിട്ടിയാല്‍ പിന്നെ മൂന്ന് ദിവസത്തേക്ക് 
കാര്യം സാധിക്കല്‍ വിഷമമാണ്.
അയാള്‍ വരുന്നു എന്ന് കേട്ടാല്‍ ഞങ്ങള്‍ എല്ലാവരും ഓടിയൊളിക്കും.
സാധാരണ മുക്കാല്‍ മണികൂര്‍ പിരിയഡ് ക്ലാസിനു ഏകദേശം കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടാണ് അയാള്‍ ക്ലാസ്സില്‍ എത്തിയിരുന്നത്, അതും സ്ഥിരമായി.
പിന്നെ വന്നാല്‍ ഉടന്‍ പുസ്തകം എടുത്തു മടിയില്‍ വച്ച്, 
"പിന്നെ നമ്മള്‍ എവിടെയാ പറഞ്ഞു നിര്‍ത്തിയത്.." ?
എന്ന് ചോദിക്കും.
ഉടനെ ആരെങ്കിലും വിഷയം മാറ്റും
"സാറേ നമ്മടെ പൈപ്പ് പൊട്ടിയത് മാറിയോ...?
അല്ലെങ്കില്‍ 
"സാറേ നമ്മടെ സ്കൂള്‍ ഡേ എന്നാണ്.." ?
അതുമല്ലെങ്കില്‍ 
"സാറേ പരീക്ഷ എന്നാണ് തുടങ്ങുന്നത്..."? 
എന്നൊക്കെ തുടങ്ങും.
അത് കേട്ട ഉടനെതന്നെ  ആ പുസ്തകം മടിയില്‍ നിന്നും ടേബിളില്‍ വച്ച് 
ആ കാര്യങ്ങളെ പറ്റി വിവരിക്കാന്‍  തുടങ്ങും.
അപ്പോഴേക്കും ബെല്ലടിക്കും ആ ക്ലാസ്സും തീരും.

അങ്ങനെ ഒരിക്കല്‍ കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും അയാളെ കാണാനില്ല.
ഞങ്ങള്‍ എല്ലാവരും ബഹളം തുടങ്ങി,
കടലാസു വിമാനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറന്നു,
അങ്ങിങ്ങ് ചെറിയ ഏറ്റുമുട്ടലുകള്‍  നടന്നു.
ബഹളമയം 
കലപില കലപില ശബ്ദം 
പെട്ടന്ന് 'ട്ടോ' എന്നൊരു ശബ്ദം
അതാ അയാള്‍ ചൂരലുമായി കലിതുള്ളി നില്‍ക്കുന്നു.
ഒരു കടലാസ് വിമാനം അയാള്‍ക്ക്‌ മുന്നിലൂടെ വന്നു വീണു.
എല്ലാവരും സ്തബ്ധരായി ഇരുന്നു.
ഒരു  സൂചി നിലത്ത് വീണാല്‍ ചെവി പൊത്തും, 
എന്ന പോലുള്ള നിശബ്ദത.
അയാള്‍ കസാരയില്‍ വന്നിരുന്നു പുസ്തകമെടുത്ത് 
മടിയില്‍ വച്ച്, ആദ്യ ബഞ്ചില്‍ അറ്റത്ത് ഇരിക്കുന്നവനോട്:
"അണുശക്തിയുടെ ഉപയോഗങ്ങള്‍ എന്തെല്ലാം.." ?
അവന്‍ ഒന്നും മിണ്ടാതെ എഴുന്നെറ്റു നിന്നു.
"അടുത്തയാള്‍...",
അവനും ഒന്നും മിണ്ടാതെ എഴുന്നേറ്റു.
അങ്ങനെ എല്ലവരും വരി വരി യായി എഴുന്നേറ്റു നില്‍ക്കുകയാണ്.
എന്റെ ഉള്ളം കൈ വിയര്‍ക്കാന്‍ തുടങ്ങി.
അങ്ങനെ അതെ ചോദ്യം കറങ്ങി കറങ്ങി രണ്ടാമത്തെ ബഞ്ചില്‍ എത്തി, അതായതു എന്‍റെ ബഞ്ചില്‍..;
എന്‍റെ തൊട്ടപ്പുറത്ത് ക്ലാസിലെ പടിപ്പിസ്റ്റ്‌ ആണ് ഇരുന്നിരുന്നത്.
അവന്‍ കഴിഞ്ഞേ എന്‍റെ അടുക്കല്‍ ചോദ്യം എത്തുകയുള്ളൂ. 
അവന്‍ പറയും എന പ്രതീക്ഷയില്‍ ഞാന്‍ ഇരുന്നു.
പക്ഷെ  അവനും ഒന്നും മിണ്ടാതെ എഴുന്നേറ്റു നിന്നു.
അടുത്തത് ഞാന്‍.
"അണുശക്തിയുടെ ഉപയോഗങ്ങള്‍ എന്തൊക്കെ..പറയു.." ?
എനിക്കാണെങ്കില്‍ ഒന്നും അറിയില്ല,
ഞാന്‍ വിറച്ചു കൊണ്ട് എഴുന്നേറ്റു, എന്നിട്ട്;
"അണുശക്തിയുടെ........ഉപയോ........"
എന്ന്   പറഞ്ഞപ്പോഴേക്കും,
" ഹാ.. നീ അവിടെ ഇരിക്ക്... ബാക്കിയുള്ളവര്‍ ഇങ്ങോട്ട് വാ.."
" ആ ചൂരല്‍ ഇങ്ങോട്ട് എടുത്തേ.." ?
ക്ലാസ്സ്‌ ലീഡര്‍ ചൂരല്‍ എടുക്കാന്‍ ഓടി.

ഞാന്‍ സ്തബ്ധനായി അവിടെ ഇരുന്നു.
എഴുന്നേറ്റു നിന്നവര്‍ ഓരോരുത്തരായി പുറത്തേക്കു കടന്നുനിന്നു;
മൂന്ന് വീതം അടികള്‍ ചന്തിക്കിട്ട് വാങ്ങിച്ചു തിരച്ചു വന്നിരുന്നു.
ഉടനെ ബെല്ലടിച്ചു.
മാഷ്‌ എഴുന്നെറ്റു  പോയി.
എല്ലാവരും എന്നെ തുറിച്ചു നോക്കുന്നു.
ഞാന്‍ പതുക്കെ അവിടെ നിന്നും മുങ്ങി.

Comments

same has happened to me as well.. !!
Rejoy Poomala said…
മുങ്ങിയത് ഏതായാലും നന്നായി... :)

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌