പൊളിഞ്ഞ സമരം

കോളേജില്‍ പഠിക്കുമ്പോള്‍ സ്ഥിരം സമരങ്ങള്‍ ഉണ്ടാകാറുണ്ട്.തല്ലിയതിനോ അല്ലെങ്കില്‍ തല്ലു കൊണ്ടതിനോ ഒക്കെയായിരിക്കും ആ വീര സമരങ്ങള്‍., കേരളത്തിലെ കോളേജുകളില്‍ സമരങ്ങള്‍ പുത്തരിയല്ല. 
പക്ഷെ ഈ സംഭവം ഉണ്ടായത് ഇങ്ങു കേരളത്തില്‍ അല്ല, 
അങ്ങ് മദ്രാസ്സില്‍ ആണ്. 
അതും കോളജ്‌ തന്നെ സര്‍വകലാശാല ആയി സ്വയം അവരോധിച്ച കോളേജ്‌., അവിടത്തെ സെറ്റ്‌ അപ്പ് അനുസരിച്ച് സമരം എന്ന് ചിന്തിക്കാന്‍ പോലും പാടില്ല. അവിടെ തെണ്ടി പിള്ളേരെ നിയന്ത്രിക്കാന്‍ വച്ചിരിക്കുന്നത് തമിഴ്‌ സിനിമയില്‍ കാണുന്നത് പോലുള്ള ഗുണ്ടകളെയാണ്. 
" ഡേയ്... എന്നാ ഡേയ്.."
"ഏയ്.."
"എന്നാ ഡേയ് മൊറകരേന്‍..,.." ?
എന്നീ ഡയലോഗുകള്‍ അടിച്ചു നില്‍ക്കുന്ന TYPICAL ഗുണ്ടകള്‍.
അങ്ങനെ ഉള്ള ഒരു കോളേജില്‍ ഒരു സമരം നടന്നു.
നിലനില്‍പ്പിന് വേണ്ടിയുള്ള എന്തോ ആയിരുന്നു,കാരണം 
അംഗീകാരം സംബന്ധിച്ച എന്തോ ഒന്ന് ആയതിനാല്‍ ഗുണ്ടകള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല..
അവര്‍ വെറും കാഴ്ചക്കാര്‍. 
അങ്ങനെ പ്രകടനം നടക്കുകയാണ്.
എല്ലാവരും വീറും വാശിയോടും കൂടി സമരത്തില്‍ പങ്കെടുത്തു.
എന്തിനും ഏതിനും ഒരു ലീഡര്‍ ഇപ്പോഴും വേണമല്ലോ, 
നയിക്കാനായി ഒരു നായകന്‍.
നായകന്‍റെ ആവേശത്തില്‍ അണികള്‍ പുളകിതരായി.
ഓഫീസ്‌ ഉപരോധിക്കാന്‍ എല്ലാവരും ഒത്തു കൂടി.
എല്ലാരും ഓഫീസിനു മുന്‍പില്‍ കുത്തിയിരിപ്പ് തുടങ്ങി.
പത്തറനൂറോളംപേര്‍ക്ക് മുന്നില്‍ നിന്ന്
നായകന്‍ ഘോരഘോരം പ്രസംഗിച്ചു...
ഇംഗ്ലീഷില്‍ ആയിരുന്നു.
പോലീസ് സ്ഥലത്തെത്തി.
നായകന്‍ അണികളോട് ഉറക്കെ ചോദിച്ചു.
"നിങ്ങള്‍ പിന്മാറാന്‍ ഉദ്ദേശമുണ്ടോ.." ?
" ഇല്ലല്ലല്ലല്ല..." 
കാതടപ്പിക്കുന്ന സ്വരത്തില്‍ അണികള്‍ മറുപടി നല്‍കി
ഉടനെ പോലീസ് നായകനെ പിടിച്ചു പോള്‍സ് ജീപിലേക്ക് വലിച്ചു.
ആവേശം പൂണ്ട നായകന്‍; അലറിക്കൊണ്ട് 
" നിങ്ങള്‍ എന്നെ പോലീസിനു വിട്ടുകൊടുക്കുമോ.." ?

ആരും ഒന്നും മിണ്ടിയില്ല, 
എല്ലാവരും പൊടിയും തട്ടി എഴുന്നേറ്റു പോയി.
നായകന്‍ പോലീസ് ജീപിനകത്തു ഇരുന്നു അലറി വിളിച്ചു.
ആരും തിരിഞ്ഞു നോക്കിയില്ല.

Comments

Shemin said…
Kollam... Tamilnaatil Ethanu Bhayiii Vidyarthi Samaram....EE Kanda Jeep...Evidae Colegukalilae Sthira sanidyamaya "Edi Vandi" ano... Sadharana "Tata Sumo" anu Aowdoghika Vahanam...

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌