കൈനോട്ടക്കാരന്‍ പോലീസ്


എന്‍റെ ഒരു ഫ്രണ്ടിനു ഉണ്ടായ അനുഭവം.
അവന്‍റെ പടത്തില്‍ അഭിനയിക്കാന്‍ ഒരു പെണ്‍കുട്ടിയെ വേണം, 
കോളേജില്‍ ചോദിച്ചപ്പോള്‍ ആരും തയ്യാറല്ല; 
ആയവരുടെ കാമുകന്മാര്‍ സമ്മതിക്കുന്നുമില്ല.
അവന്‍ ആകെ വിഷമത്തിലായി.
ഇനി എങ്ങനെ ഷൂട്ട്‌ ചെയ്യും.
ടിയാന്‍ അങ്ങനെ ആലോചിച്ചു  ഇരിക്കുമ്പോള്‍ 
ഫേസ്ബുക്കില്‍ഒരു സുന്ദരി യെ കാണുന്നു. 
ഉടനെ REQUEST വിട്ടു. അതിലും വേഗത്തില്‍ അവള്‍ ACCEPT ചെയ്തു.
ചാറ്റ് തുടങ്ങി. പരിചയപ്പെട്ടു. "അഭിനയിക്കാമോ..?" എന്ന് ചോദിച്ചു.
അവള്‍ സമ്മതിച്ചു. വരാമെന്നും ഏറ്റു.

അങ്ങനെ ഷൂട്ടിംഗ് ദിവസം എത്തി.
അന്ന് രാത്രി ഏഴിന് റെയില്‍വേ സ്റ്റേഷനില്‍ എത്താം എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ റെയില്‍വേ തറവാടിത്തം കാണിച്ചതിനാല്‍ പതിനൊന്നു മണിക്കാണ് എത്തുന്നത്‌.
അവന്‍ ഒരു കൂട്ടുക്കാരനെയും കൂടി റെയില്‍വെ സ്റ്റേഷനില്‍  ചെന്ന് കാത്തു നില്‍ക്കുകയാണ്.
 ട്രെയിന്‍ സ്റ്റേഷനില്‍ എത്തി. അവര്‍ നോക്കി നില്‍ക്കുകയാണ്. 
കാണാനില്ല.
ഇരുട്ടാണ്. ട്രെയിന്‍ നീങ്ങി തുടങ്ങി.
"അളിയാ.. അവള്‍ നിന്നെ പറ്റിച്ചതാടാ.." 
എന്ന് കൂട്ടുക്കാരന്‍ പറഞ്ഞു നാക്കെടുത്തതും അതാ മുന്നില്‍ അവള്‍ നില്‍ക്കുന്നു. ട്രെയിന്‍ കടന്നുപോയ്യപ്പോള്‍ ഒപ്പം മറ്റൊരു പെണ്‍കുട്ടിയും.
മറ്റവള്‍ കൂട്ടിനു വന്നതാണ്. 
"രണ്ടും കൊള്ളാം..കൂട്ടുക്കാരിയാണ് കിടിലന്‍."...,"
അവന്‍ മനസ്സില്‍ വിചാരിച്ചു
അങ്ങനെ ന്നലുപേരും പരിചയപ്പെട്ടു.
ഒന്നിച്ചു പുറത്തേക്ക് നടന്നു.
ഓട്ടോയില്‍ കയറാന്‍ നോക്കിയപ്പോള്‍ പുറത്തു റോഡില്‍ നിന്നും വിളിക്കാന്‍ പറഞ്ഞു. അങ്ങനെ റോഡില്‍ എത്തി. കൈ കാടി നിര്‍ത്തുന്ന ഓട്ടോ ഓട്ടം വരുന്നില്ല. ലോങ്ങ്‌ ആണെങ്കില്‍ വരാമത്രേ..
"വീട് ഇവിടെ അടുത്താണോ.." 
എന്ന് കൂട്ടുക്കാരി.
അവളെ തന്നെ നോക്കി കൊണ്ട് നില്‍ക്കാന്‍ അവനു തോന്നി.
(അളിയാ.. കിടു ഐറ്റം)
പെട്ടന്ന് സുബോധം വന്നു,
"അതെ ഒന്നര കിലോമീറ്റര്‍ ഉള്ളൂ..."
"എങ്കില്‍ നമ്മുക്ക് നടക്കാം..."
അങ്ങനെ അവള്‍ പറഞ്ഞാലും അവനു പേടി ഉണ്ടായിരുന്നു.
"അത് വേണോ.. ഈ രാത്രിയില്‍..,.."
എന്ന് ചോദിക്കണം എന്നുണ്ടെങ്കിലും അവന്‍ ചോദിച്ചില്ല.
"കാരണം വില പോകും.. പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.."
"ശരി, എങ്കില്‍ നടക്കാം.."
കൂട്ടുക്കാരന്‍ ഞെട്ടി ക്കൊണ്ട് അവനെ നോക്കി.
എന്നിട്ട് അവനും സമ്മതിച്ചു.
അവനും അതെ ഡയലോഗുകള്‍ മനസ്സില്‍ തോന്നിയിരിക്കണം.
അങ്ങനെ അവര്‍ നാലുപേരും നടക്കുകയാണ്.
കുറച്ചു നടന്നപ്പോഴേക്കും അകലെ നിന്നും ചുവന്ന വെളിച്ചം മിന്നി മിന്നി അടുത്ത് വരുന്നു.
ഒരു പോലീസ് ജീപ്പ് പാഞ്ഞു വരുന്നു. 
അത് വളരെ വേഗത്തില്‍ ഇവരെ കടന്നുപോയി.
പെട്ടന്ന് സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി പിന്നോട്ട് വന്നു.
"അളിയാ പണി പാളി.."
"എന്തുണ്ടായാലും സത്യമേ പറയാവൂ.."
എന്ന് ഉറപ്പിച്ചു അവര്‍ അവിടെ നിന്നു.
ജീപിനകത്തു നിന്നും പോലീസ്ക്കാരന്‍;
"ഉം.... എന്താ ഇവിടെ.. ഈ നേരത്ത്.." ?
"റെയില്‍വേ സ്റ്റേഷനില്‍ നിന്നും വരുകയാ.."
"നിങ്ങള്‍ എവിടെ ഉള്ളവരാ.." ?
"ഞങ്ങള്‍  കോളേജിലെ( പേര് വെളിപ്പെടുത്തില്ല) വിദ്യാര്‍ത്ഥികളാ.."
"അപ്പൊ ഇവരോ.." ?
"സാറേ, ഇവര്‍ ഞങ്ങളുടെ പ്രോജെറ്റില്‍ അഭിനയിക്കാന്‍ വന്നവരാ.."
"ഉം.. അപ്പൊ ഓട്ടോ കിട്ടിയില്ലേ.." ?
"ഇല്ല സാറേ അവര്‍ വന്നില്ല.."
വന്നില്ലെന്നോ.. നിങ്ങള്‍ ഇവിടെ നില്‍ക്കു... ഞങ്ങള്‍ ഓട്ടോ വിടാം.."
എന്ന് പറഞ്ഞു ജീപ്പ്മുന്നോട്ടു നീങ്ങി.
"ഹാവൂ... ആശ്വാസം... "
എന്ന് പറയുമ്പോഴേക്കും  ജീപ്പ് വീണ്ടും റിവേര്‍സ് വന്നു.
"അല്ല  നിങ്ങള്‍ക്ക് എവിടെയാ പോകേണ്ടത്.."?
"ഇവിടെ അടുത്താ സാറേ.."
"എങ്കില്‍ ജീപ്പില്‍ കയറ്... ഞങ്ങള്‍ കൊണ്ട് വിടാം..."
"അത് വേണ്ട സാറേ ഞങ്ങള്‍ ഓട്ടോയില്‍ പോയ്‌കൊള്ളാം...
"സാര്‍ ഓട്ടോ വിട്ടാല്‍ മതി..."
"ഹാ.. ഒരു കാര്യം ചെയ്യ്.. കുട്ടിയുടെ നമ്പര്‍ താ.."?
അയാള്‍ ഒരു SAFETY കൂട്ട്ക്കാരിയുടെ നമ്പര്‍ വാങ്ങി.
"എന്തെകിലും ഉണ്ടായാല്‍ ദാ ഈ നമ്പരില്‍ വിളിച്ചാ മതി."
എന്ന്  പറഞ്ഞു അവര്‍ പോയി.
ഒരു ഓട്ടോ വന്നു അതില്‍ കയറി.
"ആഹാ എത്ര നല്ല പോലിസ്‌ക്കാര്‍......., 
അവര്‍ നല്ലവരാ.. സ്നേഹമുള്ളവര്‍..,"
അവന്‍ മനസ്സില്‍ പറഞ്ഞു.
വീട്ടില്‍ എത്തി.
അങ്ങനെ ഷൂട്ട്‌ കഴിഞ്ഞു.
അവര്‍ തിരിച്ചു പോയി.
ഒരു മാസം കഴിഞ്ഞു.
പക്ഷെ, ആ പോലിസ്ക്കാരന്‍ ഇപ്പോഴും അവളെ വിളിക്കാറുണ്ട്...
സുരക്ഷിതയായി എത്തിയോ എന്ന് അറിയാനല്ല, പിന്നെ
കൈ നോക്കാനും വാരഫലം നോക്കാനും അറിയാം എന്ന് പറഞ്ഞു.
അവസാനം വാരഫലം പ്രകാരം  അവള്‍ക്ക്  നമ്പര്‍ വരെ മാറ്റെണ്ടി വന്നു.

ഈ രാജ്യത്ത് എത്രയോ കേസുകള്‍ തെളിയാതെ കിടക്കുന്നു.
അതുചെന്നു അന്വേഷിക്കാതെ ,
ഹെല്‍മെറ്റ്‌ വക്കാത്തവരെ പിടിക്കാന്‍ നടക്കുന്ന  ഇവരെ ഒക്കെ പറഞ്ഞിട്ടെന്താ കാര്യം..!!!

Comments

Hrishy said…
real incident ayathu kondu.. nadannathalle ezhuthan pattoo.. But.. as a reader, I expected something BIGGER than THIS.. !!! LOL :D
Anonymous said…
hahaha a number onnu kittumo njan police onnum alla......
Anonymous said…
a sambavam kalaki,a kutukarantae number tharamo.avantae kayil epozhum number kanum alo
Shemin said…
This is Shemin... Bhayiii... KalakKKiii... Kollam...Enikku aaa Policukaranae Kanan Bhagyam Lhabichrunnenkil!!!! OHHH EEE Varshatahe Bhalam Onnu Nookkamayirunnuu>>> MAnahani...Dravya Nashtam....Ohhhh >>>> Entae Poornatheyeshaaa!!!!
Ajay Madhu said…
hahaha kalakki macha... :D :D :D

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സഡന്‍ ബ്രേക്ക്