ടൂഷ്യന്‍ പ്രണയം


ഒരിടത്ത് ആറു പെണ്‍കുട്ടികള്‍ ടൂഷ്യന്‍ ചേര്‍ന്നു.
അതില്‍ എന്‍റെ ഫ്രണ്ടിന്റെ 'കുട്ടിയും' (lover) ഉണ്ടായിരുന്നു.
ഇവന്നെങ്കില്‍ അവളെ ജീവനാണ്, അവള്‍ക്കു ഇവനെ കാണുന്നതേ കലിയാണ്.
ഒരു ONE-WAY പ്രണയം.
എങ്ങനെ നോക്കിയിട്ടും അവളോട്‌ സംസാരിക്കാന്‍ പറ്റുന്നില്ല.
അവളെ വീഴ്ത്താന്‍ പറ്റുന്നില്ല. 
ഒരിക്കല്‍ ഇവള്‍ ടൂഷ്യനു പോകുന്ന കാര്യം അവന്‍ അറിഞ്ഞു. 
ഒരു മാസമായി അവിടെ ചേര്‍ന്നിട്ട്. 
അവന്‍ ഞങ്ങളോട് വന്നു പറഞ്ഞു.
ഞങ്ങള്‍ക്ക് പൂര്‍ണ്ണ സമ്മതം.
"ശരി എങ്കില്‍ ഇനി മുതല്‍ അവിടേക്ക് ടൂഷ്യനു പോകാം..."
എല്ലാരും തീരുമാനിച്ചു.
"ബാക്കി അഞ്ചു എണ്ണം ഉണ്ടല്ലോ അത് മതി.."
അങ്ങനെ ഞങ്ങള്‍ എല്ലാരും അവിടെ ടൂഷ്യനു ചേര്‍ന്നു.
 ടീച്ചര്‍ക്ക് സന്തോഷമായി.
ഒറ്റയടിക്ക്ഒമ്പത്  പേര്‍., ഞങള്‍ ആദ്യദിവസം ടൂഷ്യനു  ചെന്നു.
പിറ്റേ ദിവസം അവര്‍ ടൂഷ്യന്‍ നിര്‍ത്തി.
അതായത് ആറു പേരും ടൂഷ്യന്‍ നിര്‍ത്തി.
"പിന്നെ ഞങ്ങള്‍ പോയിട്ട് എന്ത് കാര്യം..?"
പിന്നെ ഞങള്‍ പോയില്ല.
മൂന്ന് പേര്‍ ചേര്‍ന്നപ്പോള്‍ ആറു പേരും നിര്‍ത്തി.
അങ്ങനെ ഞങ്ങളും നിര്‍ത്തി.
ഒറ്റയടിക്ക് ഒമ്പത് പേര്‍. ട്യുഷന്‍ നിര്‍ത്തി.
ആ ട്യുഷന്‍ ക്ലാസും നിര്‍ത്തി.


Comments

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സഡന്‍ ബ്രേക്ക്