ലൂസ് മോഷന്‍
ഞങ്ങള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന സമയം.
ഞങ്ങളുടെ ഹോസ്റ്റലില്‍ താമസിക്കുന്ന ഒരുത്തന് ഫുഡ് ഇന്‍ഫെക്ഷന്‍ വന്നു. തുടര്‍ന്ന് അവന്‍ ഒരു ആയുര്‍വേദ മരുന്നും കൊണ്ട് വന്നു.
ലൂസ് മോഷനുള്ള ഗുളികകള്‍ ആയിരുന്നു അത്.
അവന്‍ എന്‍റെ റൂംമേറ്റ്നോട് അത് കഴിച്ചാല്‍ വയര്‍ ശുധീകരിക്കപ്പെടും എന്ന് പറഞ്ഞു ഓരോന്നു വീതം കൊടുത്തു.
കൂടാതെ കോളേജിലെ ഇവന്റെ ഫ്രണ്ടിനും കൊടുത്തു.
രാത്രി മൂന്ന് പേരും ഒന്നിച്ചു കഴിക്കാനാണ് പ്ലാന്‍.,
മറ്റവന്‍ വേറെ ഹോസ്റ്റലില്‍ ആണ്, അതുകൊണ്ട് അവനെ ഫോണ്‍ ചെയ്താണ് പരിപാടി നടത്തുന്നത്. അങ്ങനെ മണി പതിനൊന്നു അടിച്ചു.
മൂന്നുപേരും പകുതി വച്ച് കഴിച്ചു. അവനും കഴിച്ചെന്നു മെസ്സേജ് വന്നു.
സമയം പതിനൊന്നര
ഒന്നും സംഭവിക്കുന്നില്ല.
പത്ത് മിനിറ്റിനുള്ളില്‍ എല്ലാം ഇളകിമറിയും എന്നാണ് പറഞ്ഞിരുന്നത്.
അത് കഴിഞ്ഞാല്‍ പിന്നെ വയര്‍ ഫുള്‍ ക്ലീന്‍ ആയിട്ടുണ്ടാകുമാത്രേ.
"ഇപ്പൊ അരമണിക്കൂര്‍ കഴിഞ്ഞു, ഒന്നും സംഭവിക്കുന്നില്ലല്ലോ.." ? ഹോസ്റ്റലിന്റെ ടെറസ്സില്‍ ഇരുന്നു അവര്‍ പരസ്പരം ചോദിച്ചു..
പകുതി അടിച്ചത് കൊണ്ടാകും അതുകൊണ്ട് മുഴുവന്‍ കഴിക്കാമെന്ന് അവര്‍ തീരുമാനിച്ചു, മുഴുവന്‍ കഴിച്ചു. മറ്റവനെ ഫോണ്‍ വിളിച്ചു പറഞ്ഞു കഴിക്കാന്‍ പറഞ്ഞു.
സമയം പന്ത്രണ്ടര
കാത്തിരുന്നു കാത്തിരുന്നു ഉറക്കം വന്നപ്പോള്‍ എല്ലാവരും ഉറങ്ങാന്‍ കിടന്നു,
ഒരുത്തന്‍ എന്‍റെ റൂമിലും മറ്റവന്‍ അപ്പുറത്തെ റൂമിലും ആണ്. എന്‍റെ റൂമില്‍ ഇവനടക്കം മൂന്ന് പേരുണ്ട്. മൂന്നാമന്‍ നേരത്തെ കിടന്നുറങ്ങി.
ഞാന്‍ നല്ല ഉറക്കത്തിലാണ്. പെട്ടന്ന് വാതില്‍ തുറന്നു അടക്കുന്ന ശബ്ദം. "പ്ടക്ക്" അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ കട്ടിലില്‍ വന്നു വീഴുന്ന ശബ്ദം." ബ്ധും "
വീണ്ടും വാതില്‍ തുറന്നടക്കുന്നു, കട്ടിലില്‍ വീഴുന്നു.
അവസാനം അവന്‍ ലൈറ്റ് ഇട്ടു.
പിന്നെ ഇത് തന്നെ ആയി പണി....
ടോയ്‌ലറ്റ്‌ലേക്ക് ഓടുന്നു,പുറത്ത് വരുന്നു,
വീണ്ടും ഓടുന്നു പുറത്ത് വരുന്നു.
ടോയ്‌ലറ്റ്‌ലേക്ക് ഓടുന്നു,പുറത്ത് വരുന്നു,
വീണ്ടും ഓടുന്നു പുറത്ത് വരുന്നു.
ഞങ്ങള്‍ രണ്ടു പേരും ശബ്ദം കേട്ട് എഴുന്നേറ്റു.
അവന്‍ ഓടുന്നു, വാതില്‍ അടക്കുന്നു,
ഇറങ്ങി വന്നു കട്ടിലില്‍ ഇരുന്ന ഉടനെ വീണ്ടും ഓടുന്നു.
ഞങ്ങള്‍ പരസ്പരം നോക്കി,
അവന്‍ ഞങ്ങളുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്.
അവന്‍ ഞങ്ങളുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്.
'ഫും.. ഫും...'
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ പുറത്തേക്ക് ഓടി,
അപ്പുറത്തെ റൂമിലേക്ക്., അവിടെ ചെന്ന് വാതിലില്‍ മുട്ടി.
അപ്പുറത്തെ റൂമില്‍ നാല് പേരുണ്ട്,
അതില്‍ ഒരാള്‍ എഴുന്നേറ്റു വന്നു വാതില്‍ തുറക്കുമ്പോള്‍
ആരെയും കാണാനില്ല. അപ്പോഴേക്കും ഇവന്‍ ടോയ്‌ലറ്റ് ലേക്ക് തിരച്ചു ഓടി. വീണ്ടും വാതിലില്‍ മുട്ടിയപ്പോള്‍ അവിടെ വാതില്‍ തുറന്നു.

"ജിത്തു ഉണ്ടോ.." ? (പേര് സാങ്കല്‍പികം)
ആ ചേട്ടന്‍ ജിത്തു ഉറങ്ങുന്ന കട്ടില്‍ നോക്കി തിരഞ്ഞു ഉണ്ട് എന്ന് പറയുമ്പോഴേക്കും അവന്‍ തിരിഞ്ഞു ഓടി.
ആ ചേട്ടന്‍ ഞെട്ടി, "ആള്‍ അപ്രത്യക്ഷമായിരിക്കുന്നു.."
വാതില്‍ തുറന്നിട്ട് ആ ചേട്ടന്‍ കിടന്നു.
ഞങള്‍ ഇതൊക്കെ കണ്ടു കിടക്കുകയാണ്.
' ഫും.. ' ' ഫും ' എന്ന ശബ്ധം മാത്രം ആളെ കാണാനില്ല.
വീണ്ടും അപ്പുറത്തെ റൂമില്‍ എത്തി,
ജിത്തു വിന്‍റെ കട്ടിലില്‍ വന്നു ജിത്തു വിനെ കുലുക്കി ഉണര്‍ത്തി.
ജിത്തു എഴുന്നേറ്റു കണ്ണും മിഴിച്ചു വരുമ്പോള്‍ ആളെ കാണാനില്ല.
'ഫും'.
വീണ്ടും അപ്പുറത്തെ റൂമില്‍ എത്തി,
ജിത്തു വിന്‍റെ കട്ടിലില്‍ വന്നു ജിത്തു വിനെ കുലുക്കി ഉണര്‍ത്തി.
ജിത്തു എഴുന്നേറ്റു കണ്ണും മിഴിച്ചു വരുമ്പോള്‍ ആളെ കാണാനില്ല.
'ഫും'.
"ജിത്തു... ഡാ എഴുന്നെല്‍ക്കെടാ.." അവന്‍ തിരിച്ചെത്തി വിളിച്ചു.
ജിത്തു എഴുന്നേറ്റു.
"ഡാ ഇത് നിര്‍ത്താനുള്ള എന്തെങ്കിലും ഡോക്ടര്‍ തന്നിട്ടുണ്ടോ.." ?
ജിത്തു പറയുമ്പോഴേക്കും അവന്‍ വീണ്ടും തിരിഞ്ഞോടി.
"ഡാ ഇത് നിര്‍ത്താനുള്ള എന്തെങ്കിലും ഡോക്ടര്‍ തന്നിട്ടുണ്ടോ.." ?
ജിത്തു പറയുമ്പോഴേക്കും അവന്‍ വീണ്ടും തിരിഞ്ഞോടി.
' ഫും '
ആളെ കാണാനില്ല.
ആളെ കാണാനില്ല.
പിന്നെ വന്നപ്പോള്‍ ജിത്തു തന്നിട്ടില്ലെന്നു പറഞ്ഞു.
അങ്ങനെ ആ ബഹളത്തിന്‍റെ ശബ്ദം കേട്ട് ഞങള്‍ ഉറങ്ങി.
"പ്ടക്ക്"
" ബ്ധും "
"പ്ടക്ക്"
" ബ്ധും "
"പ്ടക്ക്"
" ബ്ധും ".
ഉറക്കം വന്നാല്‍ പിന്നെ ആകാശം ഇടിഞ്ഞു വീണാലും പ്രശ്നമല്ല.
ഉറക്കം വന്നാല്‍ പിന്നെ ആകാശം ഇടിഞ്ഞു വീണാലും പ്രശ്നമല്ല.
പിറ്റേന്ന് രാവിലെ ഞങ്ങള്‍ എഴുന്നേറ്റു നോക്കുമ്പോള്‍ ടിയാന്‍ ഓടുന്ന പോലെ യുള്ള ആക്ഷനില്‍ തളര്‍ന്നു ഉറങ്ങുകയാണ്.
പാവം ഒരു ലൂസ് മോഷന്‍ തളര്‍ത്തി കളഞ്ഞു.
പാവം ഒരു ലൂസ് മോഷന്‍ തളര്‍ത്തി കളഞ്ഞു.
Comments