ഉണക്കപുല്ല് കൊണ്ടുള്ള തല്ല്
എന്‍റെ കയ്യിലിരിപ്പ്, പക്ഷെ എന്നെ അപ്പന്‍ തല്ലാറില്ല.
ഒരിക്കല്‍ എന്നോട് പഠിക്കാന്‍ പറഞ്ഞ നേരത്ത് ഞാന്‍ കളിക്കുകയായിരുന്നു.
ഇത് അപ്പന്‍ കണ്ടു, അപ്പന് ദേഷ്യം വന്നു
" പഠിക്കാന്‍ പറഞ്ഞിട്ട് നീ ഇവിടിരുന്ന് കളിക്കാണല്ലേ ..?
നിന്നെ ഞാന്‍........... ...ഇന്ന് ശരിയാക്കി തരാമെടാ.."
എന്ന് പറഞ്ഞു പുറത്തേക്ക് പോകുന്നത് കണ്ടു.
ഞാന്‍ ശരിക്കും പേടിച്ചു, ഇന്നേ വരെ അപ്പന്‍ എന്നെ തല്ലിയിട്ടില്ല,
ഞാന്‍ ശരിക്കും വിരണ്ടു.
അപ്പന്‍ വടി ഓടിക്കനായി പുറത്തേക്ക് പോയിരിക്കുകയാണ്.
ഞാന്‍ അവിടെ തന്നെ ഇരുന്നു, വിറക്കാന്‍ തുടങ്ങി.
ആദ്യമായിട്ടാണ് എന്നെ അപ്പന്‍ തല്ലാന്‍ പോകുന്നത്...!!!!
ഞാന്‍ പേടി കൊണ്ട് വിയര്‍ത്തു.
നെറ്റിയില്‍ നിന്നും ഒരു തുള്ളി വിയര്‍പ്പ് പൊടിഞ്ഞു കവിളിലൂടെ താഴേക്കിറങ്ങി വലിയ തുള്ളിയായി ഭാരം താങ്ങാനാവാതെ
9.8 m/s ല്‍ നിലത്തേക്ക് വീണു. അത് തറയില്‍ പതിച്ചപ്പോള്‍ ഒരു വലിയ കല്ല് വെള്ളത്തില്‍ ഇട്ട പോലെയുള്ള ശബ്ദം ഉണ്ടായതായി എനിക്ക് തോന്നി;
അപ്പന്‍ ഇപ്പോള്‍ വരും, ഒരു മുഴുത്ത വടിയുമായി..
സ്ഫടികം സിനിമയില്‍ തിലകന്‍ തല്ലുന്നത് മുതല്‍ PASSION OF THE CHRISTല്‍ യേശുക്രിസ്തുവിനെ ചാട്ടവാറു കൊണ്ട് അടിക്കുന്ന സീന്‍ വരെ എനിക്ക് ഓര്‍മ്മ വന്നു (ചെറുപ്പത്തില്‍ ഞാന്‍ കൊടും ഭക്തനായിരുന്നു).
ഞാന്‍ പേടി കൊണ്ട് തല കുനിച്ചിരുന്നു.
പെട്ടന്ന്,
"നിന്നെ ഞാന്‍..".... ...ഇന്ന്....."
ശബ്ദം കേട്ട് ഞാന്‍ തല ഉയര്‍ത്തി നോക്കി,

അപ്പന്‍ അതാ ഒരു ഉണക്ക പുല്ലുമായി എന്‍റെ നേരെ വരുന്നു..
പുല്ല് കണ്ടു ഞാന്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി.
എനിക്ക് ചിരി നിര്‍ത്താന്‍ ആവുന്നില്ല,
ഈ ഉണക്ക പുല്ലിനായിരുന്നോ
ഇത്രയും പെരിയ ബില്‍ഡ് അപ്പ് ഉണ്ടാക്കിയത്?? ഉണക്കപുല്ല് നോക്കി
ഈ ഉണക്ക പുല്ലിനായിരുന്നോ
ഇത്രയും പെരിയ ബില്‍ഡ് അപ്പ് ഉണ്ടാക്കിയത്?? ഉണക്കപുല്ല് നോക്കി
ഞാന്‍ ചിരിച്ചുകൊണ്ടേ ഇരുന്നു. അപ്പന് ദേഷ്യം വന്നു.
"നീ ചിരിക്കും ല്ലേ..?"
എന്ന് പറഞ്ഞിട്ട് തല്ലാന്‍ തുടങ്ങി,
എന്ന് പറഞ്ഞിട്ട് തല്ലാന്‍ തുടങ്ങി,
എനിക്കാണെങ്കില്‍ പുല്ല് ദേഹത്ത് കൊള്ളുമ്പോള്‍ ഇക്കിളിയാകുന്നു.
ഞാന്‍ കിടന്നും മറഞ്ഞും ചിരിക്കുകയാണ്.
"നിന്നെ ഒന്നും തല്ലിയിട്ടു ഒരു കര്യവുമില്ലടാ.."
എന്ന് പറഞ്ഞു അപ്പന്‍ പോയി.
ഞാന്‍ അപ്പോഴും ഇരുന്നു ചിരിക്കുകയാണ്,
എന്ന് പറഞ്ഞു അപ്പന്‍ പോയി.
ഞാന്‍ അപ്പോഴും ഇരുന്നു ചിരിക്കുകയാണ്,
ചിരിച്ചു ചിരിച്ചു കണ്ണില്‍ നിന്നും വെള്ളം വന്നു തുടങ്ങി,
ഒരു വിധത്തില്‍ ഞാന്‍ ചിരി നിര്‍ത്തി,
പക്ഷെ അപ്പന്‍ ഇടയ്ക്കിടെ എന്‍റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ ഞാന്‍ വീണ്ടും ഇരുന്നു ചിരിക്കാന്‍ തുടങ്ങും.
ഒരിക്കല്‍ മാത്രമേ അപ്പന്‍ എന്നെ തല്ലിയിട്ടുള്ളൂ...
അത് എന്നും ഓര്‍ത്തു ചിരിക്കാനുള്ള കോമഡി ആയെന്നു മാത്രം.
ഒരിക്കല്‍ മാത്രമേ അപ്പന്‍ എന്നെ തല്ലിയിട്ടുള്ളൂ...
അത് എന്നും ഓര്‍ത്തു ചിരിക്കാനുള്ള കോമഡി ആയെന്നു മാത്രം.

Comments