Posts

Showing posts from March, 2014

ഒരു ഹെലികോപ്റ്റര്‍ സ്വപ്നം

Image
ഡിഗ്രീ പഠനത്തിന് ശേഷം ഞാനും എന്‍റെ സുഹൃത്തും കൂടി  സ്പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനായി നഗരത്തിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ചേര്‍ന്നു. മറ്റു സ്ഥാപനങ്ങളേക്കാള്‍ ഫീസ്‌ അല്പം കൂടുതലാണ് എന്നറിഞ്ഞിട്ടും വേറെ ആരൊക്കെയോ RECOMMEND ചെയ്തത് അനുസരിച്ചാണ് അവിടെ എത്തുന്നത്‌. ഇംഗ്ലീഷ് പഠിക്കാന്‍ അവര്‍ പറഞ്ഞ ചില നിബന്ധനകള്‍ ഇങ്ങനെയൊക്കെയായിരുന്നു. ക്ലാസ്സില്‍ വരുമ്പോള്‍ ഷര്‍ട്ട് ഇന്‍ ചെയ്യുകയും ഒറിജിനല്‍ ടൈ കെട്ടുകയും വേണം. (ജീവിതത്തില്‍ ആകെ ടൈ കെട്ടിയിരിക്കുന്നത് ചെറുപ്പത്തില്‍ 'കുര്‍ബാനകൈക്കൊള്ളപാട്' എന്ന് പറയുന്ന ഒരു ചടങ്ങില്‍ മാത്രമാണ്. അതും ഇലാസ്റ്റിക് ടൈ ആണ് അന്ന് കെട്ടിയിരുന്നത്. ഇത് ഒറിജിനല്‍ ടൈ തന്നെ വേണമെന്ന് നിര്‍ബന്ധമാണ്‌. ) ക്ലാസില്‍ മാത്രമല്ല ആ സ്ഥാപനത്തിന്‍റെ ഏരിയയില്‍ എത്തിയാല്‍ പിന്നെ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ.  നിനബന്ധനകള്‍ ഒക്കെ കടുക്കട്ടിയായിരുന്നു എങ്കിലും അവിടേക്ക് വന്നിരുന്ന സുന്ദരികളെ കണ്ടപ്പോള്‍ പിന്നെ അവിടെ തന്നെ ഇംഗ്ലീഷ് പഠിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. SO I AND MY FRIEND COMING TO THE CLASS FIRST DAY.  WE ARE SO EXCITED.  WE ARE DECIDED TO SPE...

300ന്‍റെ അച്ഛന്‍

Image
ഇപ്രാവശ്യം ഏറ്റുമുട്ടുന്നത് ഹോളിവുഡ് സിനിമയുമായി !!! Hollywood/Ernakulam :    ഒരു സേഫിന് വേണ്ടി തലേ ദിവസം റിലീസ് ചെയ്യുന്ന ഭീരുത്വം അല്ല; എതിരാളികള്‍ ശക്തരാണെന്ന് അറിഞ്ഞിട്ടും മത്സരിക്കുന്ന ധീരതയാണ് മലയാളസിനിമക്ക് വേണ്ടത് എന്ന് തെളിയിച്ചിരിക്കുകയാണ് സന്തോഷേട്ടന്‍. ഇന്നലത്തെ പത്രങ്ങളിലും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും M.A ( മിനിമോളുടെ അച്ഛന്‍ ) റിലീസ് ആകുന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും തീയെട്ടറുകളില്‍ എത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്നലെ പലരും സിനിമ കാണാനാകാതെ തീയെറ്റരുകളില്‍ നിന്നും നിരാശരായി മടങ്ങിയിരുന്നു. 2006ല്‍ ഇറങ്ങിയ 300 എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം മാര്‍ച്ച്‌ ഏഴിന് ഉണ്ടാകുമെന്ന് അറിഞ്ഞതോടെയാണ് ഈ മാറ്റം എന്നാണ് തോന്നുന്നത്. മലയാളത്തിലെ മറ്റു താരനിരകളോടൊപ്പം  വിഷുവിന് M.A യുടെ റിലീസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ കേരളം പോലൊരു കൊച്ചു സംസ്ഥാനത്തില്‍ മലയാളം സംസാരിക്കുന്ന വെറും മൂന്നരകോടി ജനങ്ങള്‍ക്ക്‌ വേണ്ടി തമ്മില്‍ തല്ലാന്‍ താനില്ല എന്ന നിലപാടിലാണ് അദ്ദേഹം എന്ന് ഒരു ആരാധകന്‍ അഭിപ്രായപ്പെടുന്നു. ഈ അടുത...