ബോറടിച്ചപ്പോള്‍ എഴുതിയ കവിത

കുടിലുകള്‍

വീടിന്‍ വാതില്‍ തെറ്റായിടത്തായതിനാല്‍
വീട്ടിലെയെല്ലാവരും നശിക്കപ്പെടുമെന്ന്
വാസ്തുശാസ്ത്രം പറഞ്ഞു...
വിമാനമിടിച്ച്‌ തകര്‍ന്ന കെട്ടിടത്തിന്‍
വാസ്തുശരിയല്ലെന്നും അവര്‍ പറയുന്നു...
എത്രയെത്ര കുടിലുകള്‍, എത്രയെത്ര കോളനികള്‍, 
എത്രയെത്ര ഫ്ലാറ്റുകള്‍ ഇവയ്ക്ക് 
-ഇല്ലല്ലോ ഈ ശാസ്ത്രം... ഈ വാസ്തുശാസ്ത്രം...
എന്നിട്ടെന്തേ...സുഖദുഃഖങ്ങള്‍ക്കീ പക്ഷഭേദം
കുടിലിന് വാസ്തുശാസ്ത്രം ഇല്ലാത്തതോ
മാളികക്ക് വാസ്തുശാസ്ത്രം ഉള്ളതോ...
മേലെയാകാശം താഴെഭൂമിയുള്ളവര്‍ കെട്ടുന്ന 
കുടിലുകള്‍ക്ക് വേണ്ടാത്തതോ...
ഈ വാസ്തുശാസ്ത്രം.

കവി എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായോ..?

2009 ഫെബ്രുവരിയില്‍ 10-14നു 
കോട്ടയം MG യൂണിവേഴ്സിറ്റിയില്‍ വച്ച് നടത്തിയ 
'മലയാളത്തില്‍ ശാസ്ത്രമെഴുത്ത് ശില്പശാല' യില്‍ നിന്നും കിട്ടിയ നോട്ട് പുസ്തകത്തില്‍ കുറിച്ചിട്ട കവിതയാണ് 'കുടിലുകള്‍'.
തികച്ചും ഫ്ലാഷ്ബാക്ക് ആയ ഒരു പോസ്റ്റ്‌ ആണിത്,
അന്നാണ് അവിടെ വച്ച് MCJ പഠിക്കുകയായിരുന്ന സികേഷിനെയും, പ്രതീഷിനെയും ഞാന്‍ പരിചയപ്പെടുന്നത്. 
 കാണാതായ ഒരു സാധനത്തിന്‍റെ അന്വേഷണത്തിനിടയില്‍ 
വീട്ടില്‍ നിന്നും കിട്ടിയതാണ് ഈ നോട്ട്ബുക്ക്‌.., 
അത് തുറന്നു നോക്കിയപ്പോള്‍ കിട്ടിയ കവിതയാണ് ഇത്.
ഇത് ഞാന്‍ തന്നെ എഴുതിയതാണോ എന്ന് വരെ സംശയം ഉണ്ട്, പക്ഷെ അതിന്‍റെ ഒരു'ഇത്' നോക്കുമ്പോള്‍ ഞാന്‍ തന്നെയാകാനാണ് സാധ്യത. 

Comments

കൊള്ളാം.. രസമുണ്ട്.. അശാസ്ത്രീയതയെ ശാസ്ത്രത്തിന്‍റെ ഭാഗമാക്കി കൂട്ടിച്ചേര്‍ത്തു പറയുന്നവരുണ്ട്..അതിനൊരു കൊട്ടാണിത്..

##
സെറ്റിങ്ങ്സില്‍ കമന്റ്‌ ചെയ്യാനുള്ള ഭാഗത്ത് security questions disable ചെയ്യണേ..

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌