Similarities...


ഈ ഷോര്‍ട്ട് ഫിലിമിനു  ചരിത്രപരമായി വളരെയേറെ  പ്രത്യകതകള്‍ ഉണ്ട്.
എന്‍റെ ഹ്രസ്വചിത്രങ്ങളില്‍ ഒരു സ്ത്രീ കഥാപാത്രം വരുന്നതും നോണ്‍ ലീനിയര്‍ എഡിറ്റിംഗ് ബോധപൂര്‍വം (സ്ക്രിപ്റ്റില്‍ വന്നത്) ഉപയോഗിക്കുന്നതും ആദ്യമായിട്ടാണ്. ഇതിനു മുന്‍പ് ഇരുപത്തിയഞ്ചോളം ചെറിയ മൊബൈല്‍ ഹ്രസ്വ ചിത്രങ്ങള്‍ ഞാന്‍ ചെയ്തിരുന്നു. സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളാല്‍ പെണ്‍കുട്ടികളെ വിളിച്ചു അഭിനയിപ്പിക്കുന്നത് ചിന്തിക്കാന്‍ പോലും പറ്റിയിരുന്നില്ല. എന്തിനു എന്‍റെ ആദ്യത്തെ ഡിപ്ലോമ ചിത്രം പോലും പുരുഷ കേന്ദ്രീകൃതമായിരുന്നു.  അതുകൊണ്ട് തന്നെ വളരെ വരണ്ടാതായിരുന്നു.സത്യം പറഞ്ഞാല്‍ പെണ്‍കുട്ടികള്‍ ഉള്ളത് ഒരു പ്രത്യേക എനര്‍ജി തന്നെയാണ്. ഷൂട്ടിംഗ് ആയാലും ക്ലാസ്‌ ആയാലും എന്തിനു ഓടുന്ന തീവണ്ടിയായാലും അവരുണ്ടെങ്കില്‍ ആണ്‍കുട്ടികള്‍ ഹാപ്പി. ഞാന്‍ ആദ്യമായി ടെലി ഷോട്ടുകള്‍ ഉപയോഗിക്കുന്നത് ഇതിലാണ്. പ്രീമിയര്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് എഡിറ്റ്‌ ചെയ്തത്. ആദ്യമായി COLOR CORRECTION ചെയ്ത ഷോര്‍ട്ട് ഫിലിമാണ് ഇത്, അതും സാഹചര്യങ്ങള്‍ക്ക് അനുസരിചാണ് ചെയ്തത്. ആദ്യ ദിവസം (POSITIVE) കളര്‍ഫുള്‍ ആയും അവസാനദിവസം SATURATION കുറച്ചുമാണ് ചെയ്തത്.

ഒരു ക്യാമ്പസ്‌ പ്രണയത്തിന്‍റെ ആദ്യ ദിവസവും അവസാന ദിവസവും പറയുന്ന കാര്യങ്ങള്‍ നാടകീയമായി ലിങ്ക് ചെയ്യിപ്പിക്കുയാണ്. ഇത് ഷൂട്ട്‌ ചെയ്യാന്‍ ഒരു ദിവസമേ അനുവദിച്ചിരുന്നുള്ളൂ. രാവിലെ മുതല്‍ ആദ്യദിവസത്തെ രംഗങ്ങളും ഉച്ചക്ക് ശേഷം അവസാന ദിവസത്തെ രംഗങ്ങളും എന്നിങ്ങനെയാണ് ചെയ്യാന്‍ പ്ലാന്‍ ഇട്ടത്. അങ്ങെനെ കാലത്തെ ഷിഫ്റ്റ്‌(( അതായതു ആദ്യ ദിവസത്തെ രംഗം ഷൂട്ട്‌ ചെയ്തു, ലഞ്ച് ബ്രേക്കിനു എങ്ങനെയുണ്ട് ഷൂട്ട്‌ ചെയ്തത് എന്ന് നോക്കി, കുഴപ്പപമില്ല എന്നാശ്വസിച്ചു മുഴുവന്‍ കാണാതെ അടച്ചു വച്ചു. ലഞ്ചിനു ശേഷം അടുത്ത ഷിഫ്റ്റ്‌ ഷൂട്ട്‌ തുടങ്ങി, അങ്ങനെ ഒരു അഞ്ചു മനിയോളം ഷൂട്ട്‌ ചെയ്തു, നായികയെ വീട്ടില്‍ എത്തിക്കേണ്ട ചുമതല ഉണ്ടായിരുന്നത് കൊണ്ട് എല്ലാം ചെയ്തു അവസാനിപ്പിച്ചു. അങ്ങനെ ഷൂട്ട്‌ ചെയ്തത് പരിശോധിക്കുമ്പോള്‍ എന്തോകെയോ ഇല്ലാത്ത പോലെ, ഫോര്‍വേഡ് അടിച്ചും റീവൈണ്ട് അടിച്ചും നോക്കി. കാലത്ത് ചെയ്തത് മുക്കാല്‍ ഭാഗവും കാണാനില്ല, ഷൂട്ട്‌ ചെയ്തതിന്‍റെ മുകളില്‍ കൂടി റെക്കോര്‍ഡ്‌ ചെയ്തു. 
"പണി പാളി..." ഒറ്റ ദിവസമേ ക്യാമറ കിട്ടൂ... പിറ്റേന്ന് ശനിയാഴ്ചയാണ്. എനിക്ക് ആകെ ടെന്‍ഷന്‍ ആയി. നായികയെ വീട്ടില്‍ എത്തിക്കണം , കോളേജ്‌ ക്ലോസ് ചെയ്യേണ്ട സമയമായി. വെള്ളിയാഴ്ചയാണ്, എല്ലാവരും വീട്ടില്‍ പോകുന്ന ദിവസം, സമയവുമില്ല. അവസാനം തിങ്കളാഴ്ച ചെയ്യാം എന്ന് എല്ലാവരും പറഞ്ഞു. ആ രണ്ടു ദിവസം ഞാന്‍ ടെന്‍ഷന്‍ അടിച്ചു തീര്‍ത്തു. തിങ്കളാഴ്ച വന്നു രാവിലെ നഷ്ട്ടപ്പെട്ട ഭാഗങ്ങള്‍ ചെയ്തു തീര്‍ത്തു. ഒരു വിധത്തില്‍ അവസാനിപിച്ചു. ഇത് ചെയ്തു തീര്‍ക്കാന്‍ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.

ഇനി പെണ്‍കുട്ടികളെ കുറിച്ച് പറയാം. നമ്മള്‍ ആദ്യമായി ഒരു ക്ലാസില്‍ ചേരുകയാണ് എന്ന് വിചാരിക്കുക; ചെന്ന് നോക്കുമ്പോള്‍ ഒരൊറ്റ പെണ്‍കുട്ടി പോലും ഇല്ല എങ്കില്‍ എങ്ങിനെയായിരിക്കും ക്ലാസിനോടുള്ള സ്നേഹം. എത്ര ക്ലാസ് കട്ട് ചെയ്തു സിനിമക്ക് പോകുന്നവനായാലും പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ക്ലാസ്സില്‍ കയറിയിട്ടെ അവന്‍ പോകൂ.. അതൊരു ലോക സത്യമാണ്, ഏതു ഒക്സ്ഫോര്‍ഡ് യൂണിവേര്‍സിറ്റിയിലും അങ്ങനെ തന്നെയാണ്. അതാണ്‌ പെണ്‍കുട്ടികളുടെ ഒരു വില. 


Comments

Tomz said…
എന്‍റെ ആദ്യത്തെ ഡിപ്ലോമ ചിത്രം പോലും പുരുഷ കേന്ദ്രീകൃതമായിരുന്നു. അതുകൊണ്ട് തന്നെ വളരെ വരണ്ടാതായിരുന്നു.സത്യം പറഞ്ഞാല്‍ പെണ്‍കുട്ടികള്‍ ഉള്ളത് ഒരു പ്രത്യേക എനര്‍ജി തന്നെയാണ്

Agree to these.coz I also have similar feeling. If there is no woman, it would appear very dry