ചിലന്തി മാപ്പിളൈ
പടം കഴിഞ്ഞാല്‍ അമേരിക്കക്ക് രണ്ടു ജയ് വിളിച്ചിട്ട് ഇറങ്ങാന്‍ തോന്നും.
" അമേരിക്കന്‍ ചിലന്തി മാപ്പിളൈ.."
ഇത് കണ്ടപ്പോഴാണ് ചില കാര്യങ്ങള്‍ തോന്നിയത്. HOLLYWOOD ല്‍ നിന്നും വരുന്ന പടങ്ങള്‍ പ്രത്യകിച്ചു അമാനുഷിക പടങ്ങള്‍ എല്ലാം ഒരേ അച്ചില്‍ വാര്‍ത്തെടുത്തു ഉണ്ടാക്കുന്നതായിരിക്കും. ലാബില്‍ നടക്കുന്ന പരീക്ഷണങ്ങളില്‍ നിന്നാകും വില്ലന്മാര്‍ ഉണ്ടാകുന്നത്. വില്ലന്മാര്‍ വന്നാല്‍ പിന്നെ മിനിമം ന്യൂ യോര്‍ക്ക് സിറ്റി ഇവാക്കുവേറ്റ് ചെയ്യാതെ അടങ്ങില്ല.
ഈ വക ജന്തുക്കളെ കണ്ടു പേടിച്ചു ഓടുകയാണ് ഓരോ അമേരിക്കന്‍ പൌരന്‍റെ കടമ. പിന്നെ ഇത്തരം സിനിമകളില്‍ നായകന്മാര്‍ ഇടുന്ന വേഷം അത് എന്ത് കൊണ്ടാണെന്ന് അറിയില്ല, ഒരേ കളര്‍ ടോണ്‍ ആണ്, നീലയും ചുവപ്പും. സൂപര്‍മാന്‍, സ്പൈഡര്‍മാന്‍, കാപ്റ്റന്‍ ഓഫ് അമേരിക്ക ഇവര്‍ക്കൊക്കെ. ഒരു അമേരിക്കന്‍ കൊടിയുടെ തീം പോലെ, ചിലപ്പോള്‍ എല്ലാ സൂപ്പര്‍ ഹീറോകളും ഒരേ സ്ഥലത്താവാം കോസ്റ്റ്യൂം തയ്ക്കാന്‍ കൊടുക്കുന്നത്. അവരെ സമ്മതിക്കണം മലയാള സവര്‍ണ്ണ സിനിമകളിലെ അമ്മാവന്മമാരെ പോലെ തയ്ക്കാന്‍ കൊണ്ട് വന്ന ആളുടെ പേരും മുഖവും പുറത്തു പറയാതെ സിനിമ കഴിഞ്ഞാലും കാത്തു സൂക്ഷിക്കുന്നുണ്ട്.
പിന്നെ വില്ലനായാലും നായകനായാലും ഭയങ്കര 'ടെക്കികള്‍' ആയിരിക്കും.
അവര്‍ ഉപയോഗിക്കുന്ന മെഷീനില്‍ നിന്നും ഒരു പെണ്ണ് എല്ലാ സിനിമയിലും എന്തെകിലും ACTIVATE ആയി എന്ന് പറഞ്ഞു കൊടുക്കും. എന്തായാലും ഇവര്‍ അമേരിക്കയെ രക്ഷിച്ചു രക്ഷിച്ചു ജീവിക്കുകയാണ്. ഭാഗ്യത്തിന് സൂപര്‍ ഹീറോകള്‍ അമേരിക്ക മാത്രമേ രക്ഷിക്കുന്നുള്ളൂ... തീവ്രവാദികളുടെയും മുസ്ലിങ്ങളെയും (എല്ലാ മുസ്ലീമുകളും തീവ്രവാദികള്‍ ആണെന്നാണ് HOLLYWOOD സിനിമകള്‍ വരുത്തി തീര്‍ക്കുന്നത്) നേരിടാന്‍ അമേരിക്കന്‍ പട്ടാളം ഉണ്ടല്ലോ... അവരെങ്ങാനും അമേരിക്കക്ക് പുറത്തു വന്നു ലോകത്തെ രക്ഷിക്കാന്‍ തുടങ്ങിയാല്‍ പാവം തീവ്രവാദികളും മുസ്ലീങ്ങളും എന്ത് ചെയ്യും... വേണ്ടി വന്നാല്‍ പട്ടാളത്തിനെ ഇറക്കിയിട്ടു വരെ അന്യഗ്രഹ ജീവികളെ തുരത്തും എന്നിട്ടാണോ പീറ തീവ്രവാദികള്‍.....
പിന്നെ MARC WEBB നമ്മുടെ സ്വന്തം ഗടിയായത് കൊണ്ടുമാത്രമാണ് കാണാന്‍ പോയത്, WEBBന്‍റെ ആദ്യ സിനിമയാണ് പ്രണയ ചിത്രങ്ങളുടെ അപ്പനപ്പൂപ്പനായി ഞാന്‍ ആരാധിക്കുന്ന '500 DAYS OF SUMMER'.
രജനികാന്ത് കടവുള്‍ ചെയ്തതിനു അപ്പുറമൊന്നും
ഇതുവരെ ലോകസിനിമയില്‍ പോലും ചെയ്യാന്‍ ഇത് വരെ ആര്‍ക്കും പറ്റിയിട്ടില്ല. ഇവിടെ രജനികാന്ത് അണ്ണന്‍ ഉള്ളത് കൊണ്ട് മാത്രമാണ് ഇന്ത്യയെ അന്യഗ്രഹജീവികളും വില്ലന്മാരും ആക്രമിക്കാന്‍ മുതിരാത്തത്.
അവരെയൊക്കെ തകര്‍ക്കാന്‍ രജനി അണ്ണന് പോലും ഇറങ്ങണ്ട..
ശിഷ്യന്മാര്‍ തന്നെ ധാരാളം
നോര്‍ത്ത് ഇന്ത്യയില്‍ സല്‍മാന്‍ഖാനും അക്ഷയ്കുമാറും,
സൗത്ത് ഇന്ത്യില്‍ ഒന്ന് കൊണ്ടും പേടിക്കേണ്ട,
ഇവിടെ ജനങ്ങള്‍ക്ക് രാത്രി DJ ക്ക് പോയി ജീവിച്ചാല്‍ മതി.
രക്ഷയോകെ ഏറ്റെടുക്കാന്‍ ഇഷ്ട്ടം പോലെ പേരുണ്ട്.

ഷൂട്ടിംഗ് കഴിഞ്ഞു SPIDER MAN ഇന്ത്യയിലേക്ക് വന്നു.
കേരളത്തില്‍ കൊച്ചിയിലാണ് വന്നത്,
കേരളത്തില്‍ ഭയങ്കര പ്രശ്നങ്ങള്‍ നടക്കുകയാണല്ലോ...?
ചിലപ്പോള്‍ ടി വി കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍
ചാനല്‍ മാറ്റിയപ്പോള്‍ മനോരമ ന്യൂസ് കണ്ടിട്ടുണ്ടാകും.
എങ്കില്‍ കേരളം നന്നാക്കി കളയാം എന്ന് വ്യാമോഹത്തില്‍ ഇവിടെ വന്നിട്ടുണ്ടാകുക. ഉയര്‍ന്ന കെട്ടിടങ്ങള്‍ ഉള്ളത് കൊച്ചിയില്‍ ആണല്ലോ.
പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ഷോറൂമിന്‍റെ മുകളില്‍ നിന്നും
സ്വിംഗ് ചെയ്തപ്പോള്‍ തലങ്ങും വിലങ്ങും പോകുന്ന കറന്‍റ് കമ്പിയില്‍ തട്ടി ഷോക്കടിക്കുകയും ചെന്നടിച്ചത് ഏതോ വിശ്വാസമുള്ള ജ്വല്ലറിയുടെ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡിലും, താഴെ വീണപ്പോള്‍ ഒരു ലോഡ് തുണികളും.
തല ഉയര്‍ത്തി നോക്കിയപ്പോള്‍ മാസ്ക്കിനു പകരം
മേനകയില്‍ നിന്നും കിട്ടുന്ന JOKEY ആന്ധ്രാവി.
" അതും ചുവപ്പും നീലയും. "
ലീഗുകാര്‍ ഇയാളെ കണ്ടിരുന്നേല്‍ HULKനെ വിട്ടു തല്ലിച്ചേനെ
( HULK പച്ചയാണല്ലോ ).
ഉണക്കാന്‍ അഴയില്‍ ഇട്ടിരുന്ന തുണികള്‍ നശിപ്പിച്ചതിന്‍റെ
പേരില്‍ കൊച്ചിക്കാര്‍ കേസും കൊടുത്തു.

ഒരു ഓട്ടോറിക്ഷ കയറ്റി എയര്‍പോര്‍ട്ടില്‍ വിട്ടു.
അവിടെ എത്തിയോ ആവോ..ചിലപ്പോള്‍ ടൂറിസ്റ്റ് ആണെന്ന്
തെറ്റിധരിച്ചു ഓട്ടോഡ്രൈവര്‍ ആക്രമിചിട്ടുണ്ടാകും.
ഇനി ഏതായാലും ചിലന്തി മാപ്പിളൈ തിരുമ്പി വരില്ല..
അവിടെ എത്തിയോ ആവോ..ചിലപ്പോള്‍ ടൂറിസ്റ്റ് ആണെന്ന്
തെറ്റിധരിച്ചു ഓട്ടോഡ്രൈവര്‍ ആക്രമിചിട്ടുണ്ടാകും.
ഇനി ഏതായാലും ചിലന്തി മാപ്പിളൈ തിരുമ്പി വരില്ല..

Comments