മൂന്ന് രൂപയ്ക്കു ക്രിക്കറ്റ് ബാറ്റ്
പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ഓല മടല്‍ കൊണ്ടോ അല്ലെങ്കില്‍ പട്ടിക കഷ്ണം കൊണ്ടോ ആണ് ക്രിക്കെറ്റ് കളിച്ചിരുന്നത്. പത്ത് മിനിറ്റ് ഇന്റെര്‍വല്ലിനു വരെ ഒരു ഓവര്‍ ടീം ഇട്ടു കളിക്കും. സ്കൂളിന്‍റെ ഓരോ പില്ലറിന്റെ താഴെയും മൂന്ന് വരകള്‍ ഉണ്ടായിരിക്കും വിക്കെറ്റ് വരച്ചു വച്ചിരിക്കുകയാണത്.നിറയെ കുട്ടികള്‍ ഉണ്ടായിരിക്കും. പ്ലാസ്റ്റിക് ബോള്‍ കൊണ്ടാണ് കളി. എല്ലാം ഇളം പച്ച കളറില്‍ ഉള്ളത്. ഏതാണ് നമ്മുടെ ബോള്‍ എന്ന് അറിയാന്‍ പോലും വിഷമം ആണ്..വെറുതെ ഒന്നു നോക്കിയാല്‍ പത്ത് പതിനഞ്ചു ബോളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നുണ്ടാകും.
സ്കൂളില്‍ ക്യാമ്പസ് കുറവായിരുന്നത് കൊണ്ടായിരുന്നു.
ഞങ്ങളുടെ ക്ലാസില്‍ ഒരു ഭീമാകാരന്‍ ഉണ്ടായിരുന്നു.
കളിയ്ക്കാന്‍ ഇഷ്ട്ടമില്ലെങ്കിലും അവന്‍ ടീമില്‍ ഇടും ചെന്ന് കളിക്കണം അല്ലെങ്കില്‍ ഇടി പാര്‍സല്‍ കിട്ടും. അങ്ങനെയിരിക്കെ ക്രിക്കെറ്റ് ബാറ്റ് വാങ്ങിക്കാന്‍ അവന്‍ പരിപാടി ഇട്ടു. തൊട്ടു അടുത്ത് തന്നെ സ്പോര്‍ട്സ് ഷോപ്പ് ഉണ്ട്. അവിടെ M R F ന്‍റെ ബാറ്റ് കണ്ടു ഞങ്ങള്‍ നോക്കി നില്‍ക്കാറുണ്ട്. എല്ലാരും കൂടി ഒരു രൂപ വച്ച് പിരിച്ചു നൂറു രൂപക്ക് പ്ലാന്‍ ഇട്ടു. അതില്‍ എന്റെ മറ്റൊരു കൂട്ടുകാരന്‍ രണ്ടു രൂപ ഇട്ടു, കാരണം എല്ലാ കളിക്കും അവനായിരിക്കും ലാസ്റ്റ് ബാറ്റിംഗ്. ഭീമാകാരന്‍ എങ്ങനെയായാലും ഔട്ട് ആകില്ല, ഒന്ന് അവനെ ഔട്ട് ആക്കാന്‍ പറ്റില്ല, പിന്നെ എങ്ങാനും അവന്‍ ഔട്ട് ആയാല്‍ തന്നെ അവന്‍ സമ്മതിക്കില്ല "വെറുക്കു എടുക്കും". അധികം മിണ്ടിയാല്‍ ഇടിയും കിട്ടും. അവന്‍ ഔട്ട് ആയാല്‍ ഉടനെ "ലാസ്റ്റ് മാന്‍ ബാറ്റിംഗ് ഇല്ല" എന്ന് പറയും.. നമ്മുടെ ഫ്രണ്ട് ബാറ്റ് ചെയ്യാന്‍ ചെല്ലുമ്പോഴേക്കും കളി നിര്‍ത്തിയിരിക്കും. അതുകൊണ്ട് ഭീമാകാരനെ പ്രീതിപെടുത്താന്‍ വേണ്ടി അവന്‍ ഒരു രൂപ കൂടുതല്‍ ഇട്ടു. പക്ഷെ 97 രൂപയെ ആയുള്ളൂ. അങ്ങനെ ബാറ്റ് വാങ്ങിക്കാന്‍ 97 രൂപ കൊണ്ട് അവിടെ ചെന്ന് ബാറ്റ് വാങ്ങിച്ചു.
മൂന്ന് രൂപ പിറ്റേന്ന് കൊടുക്കാം എന്ന് പറഞ്ഞു അവര്‍ തിരിച്ചു വന്നു.
ഒരു പുത്തന്‍ ബാറ്റുമായി.
പിറ്റേന് മൂന്ന് രൂപയുമായി ഭീമാകാരന്‍ ഒരുത്തനെയും കൂട്ടി പോയി
എന്നിട്ട് മൂന്ന് രൂപ കൊടുത്തു മറ്റവനെ അകത്തു കയറ്റി വിട്ടു.
പുറത്തു ഒരു കോട്ടയില്‍ ബാറ്റുകള്‍ വച്ചിരുന്നു.
അകത്തു അവന്‍ കടക്കാരനോട് ഇന്നലത്തെ മൂന്ന് രൂപ എന്ന് പറഞ്ഞു. പുറത്തു ഭീമന്‍ നല്ല ബാറ്റ് സെലെക്റ്റ് ചെയ്തു എടുത്തു.
അകത്തു അവന്‍ മൂന്ന് രൂപ അയാള്‍ക്ക് കൊടുത്തു.
കടക്കാരന്‍ ഒക്കെ പറഞ്ഞു.
അവന്‍ തിരച്ചു കടയില്‍ നിന്നും ഇറങ്ങി,
ഭീമന്‍ ബാറ്റുമായി പുറത്ത് നില്‍ക്കുന്നു.
"ഇതേതാ ബാറ്റ്.."
"ഞാന്‍ അടിച്ചു മാറ്റിയതാ.."
അവന്‍ വാ പൊളിച്ചു നിന്ന് പോയി, ഉടനെ ഭീമന്‍ ആ വായ അടച്ചു അവനെയും പിടിച്ചു വലിച്ചു കടയുടെ മുന്നില്‍ നിന്നും നടന്നു, ഒറ്റ ഓട്ടം.

Comments