I LOVE YOU

പ്രണയ ദിനം എല്ലാവര്‍ക്കും ത്രില്ലടിക്കുന ദിവസമാണ്. ആര്‍ക്കും ആരോടു വേണമെങ്കിലും "I LOVE YOU" പറയാവുന്ന സ്വാതന്ത്ര്യമുള്ള ദിവസം എന്നാണ് ഞങ്ങള്‍ ധരിച്ചിരുന്നത്. അങ്ങനെ എല്ലാ പ്രണയ ദിനവും ഞങ്ങള്‍ ചുവന്ന ഷര്‍ട്ടും റോസപൂവുമായി കോളേജില്‍ എത്തും ഏതെങ്കിലും ഒരുത്തി വാങ്ങും എന്ന പ്രതീക്ഷയില്‍. പക്ഷെ ഞങ്ങളുടെ കോളേജില്‍ മിക്ക ഫെബ്രുവരി 14 നു ഏതെങ്കിലും ഒരു പെണ്ണിനെ കൊണ്ടുവന്നു ഭയങ്കര സ്ത്രീ ശാക്തീകരണം പ്രഭാഷണം ആയിരിക്കും. അതും കോളേജിലെ എല്ലാ പെണ്‍കുട്ടികളെയും ഒരു ഹാളില്‍ കയറ്റി പൂട്ടിയിട്ടിട്ട്. ഒരു മനുഷ്യാവകാശ ലംഘനം ആണെന്ന് വിളിച്ചു പറയാനുള്ള വിവരം ഒന്നും അന്നുണ്ടായിരുന്നില്ല. ഇന്നാണെങ്കില്‍ ഒരു പൊതു താല്പര്യ ഹര്‍ജി സമര്‍പിച്ച്  കോളേജ്‌ വരെ പൂട്ടിചേനേ....

അങ്ങനെ ഇരിക്കെ എന്‍റെ ഒരു ഫ്രണ്ട്‌ ഒരുത്തിയുടെ പിന്നാലെ കുറെ കാലമായി നടക്കുന്നു. അവളാനെങ്കില്‍ തിരിഞ്ഞു നോക്കുന്നില്ല (എന്‍റെ എല്ലാ ഫ്രണ്ട്സും അങ്ങനെ അല്ല) അവള്‍ക്കു ഒരു പണി കൊടുക്കാന്‍ അവന്‍ പ്ലാന്‍ ചെയ്തു. കാന്റീനില്‍ ചെന്ന് ചീഞ്ഞ തക്കാളിയും വൃത്തിക്കെട്ട കുറെ സാധനങ്ങളും ഒരു ഗിഫ്റ്റ്‌ ബോക്സില്‍ ആക്കി നന്നായി പൊതിഞ്ഞു പെര്‍ഫ്യൂം ഒക്കെ അടിച്ചു റെഡിയാക്കി, ഞങ്ങളും സഹായിച്ചു, ഒരു പണി കൊടുക്കാന്‍ എല്ലാവര്ക്കും ഭയങ്കര താത്പര്യമാണ്. അവന്‍ അവളുടെ ക്ലാസ്സില്‍ ചെന്നു, ബോക്സ്‌ അവള്‍ക്കു നേരെ നീട്ടിയപ്പോള്‍ അവള്‍ വാങ്ങിച്ചില്ല. ഭയങ്കര പൈങ്കിളി ഡയലോഗ് എല്ലാം അടിച്ചാണ് കൊടുക്കാന്‍ നോക്കുന്നത്. അവള്‍ വാങ്ങുന്നില്ല. 
"അഹങ്കാരി, അല്ലാതെ എന്താ അവളെ പറയാ..." ഞങ്ങള്‍ക്ക് തോന്നി.
അവന്‍ ആ ബോക്സ്‌ ക്ലാസ്സിലെ മേശയില്‍ വച്ചു. തിരിച്ചു പോന്നു. അവള്‍ക്കു അതില്‍ എന്തായിരിക്കും ഏന് അറിയണം എന്നുണ്ട്. പക്ഷെ.. വില പോകും എന്നാ പേടി കൊണ്ട് അനങ്ങിയില്ല. ക്ലാസ്സില്‍ ഉള്ള മറ്റു പെണ്‍കുട്ടികള്‍ക്ക്‌ ഒടുക്കത്തെ ആഗ്രഹം അതിലെന്താനെന്നു അറിയാന്‍. അങ്ങനെ സഹിക്കെട്ടു ഒരുത്തി അത് തുറന്നുനോക്കി. അതിനകതൊരു ബോക്സ്‌, വീണ്ടും അതിനകതൊരു ബോക്സ്‌.. അങ്ങനെ അങ്ങനെ ആ ചീഞ്ഞ തക്കാളി കയ്യില്‍ പെട്ടു.
അത്  എടുത്തുയര്‍ത്തിയിട്ട് പറയുവാ...
അയ്യേ...!!!

Comments

Popular posts from this blog

ഒരു മലയാളി ഫേസ്ബുക്ക് റിവ്യൂ : SPOILER ALERT

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌