IRUMBU എന്ന സിനിമ കഥ
ഞാന്‍ ചങ്ങനാശ്ശേരിയില്‍ പഠിക്കുന്ന സമയത്ത് ഒരിക്കല്‍ എന്റെ വീടിനടുത്തുള്ള കുട്ടികള്‍ ഒരു മെമ്മറി കാര്‍ഡും കൊണ്ട് വന്നു.
അവര്‍ ഷൂട്ട് ചെയ്ത വിഡിയോ എഡിറ്റ് ചെയ്തു കൊടുക്കണമെന്ന്.
അന്ന് ഞാന്‍ അത് വാങ്ങി കമ്പ്യൂട്ടറില്‍ കോപ്പി ചെയ്തു വച്ചു.
"ഈ ചെറിയ പിള്ളേര്‍ എന്ത് സിനിമ പിടിക്കാനാണ്..."
അന്ന് സിനിമയുടെ ആത്യന്തിക പഠനം ( M.A Cinema & Televison) നടത്തുന്ന കാലമാണ്, ബെര്‍ഗ്മാനും, കുരസോവയും ഒക്കെ ആണ് കേള്‍ക്കുന്നത്. അപ്പോഴാണ് ഈ പീറ പിള്ളേരുടെ സിനിമ.
കോപ്പി ചെയ്തു എന്നല്ലാതെ ഞാന്‍ അതില്‍ നോക്കിയില്ല.
അന്നൊക്കെ എന്നെ കാണുമ്പോഴൊക്കെ ഇവന്മ്മാര് ചോദിക്കും "എന്തായി..എന്തായി ."? എന്ന്.
ഞാന്‍ പറയും "ചെയ്യാം പിന്നെ ചെയ്യാം.." എന്നൊക്കെ.
ഒരു ദിവസം ചങ്ങനാശേരിയില്‍ വച്ച് ഞാന്‍ അതൊന്നു തുറന്നു നോക്കി.
ചുമ്മാ നേരം പോകതായപ്പോള്‍ നോക്കിയതാ.
എനിക്ക് അവന്മാരോട് പുച്ഛം തോന്നി.
ഭയങ്കര കോമഡി, ഞാന്‍ എന്‍റെ ഫ്രണ്ട്‌സിനെ വിളിച്ചു കാണിച്ചു.
ഞാനും അവരും കൂടി അത് കണ്ടു ഇരുന്നു ചിരിക്കുകയാണ്..
ഭയകര തമാശ.
"എഡിറ്റ് ചെയ്യേണ്ട ആവശ്യമില്ല എല്ലാം ഷൂട്ടിംഗിലെ കട്ട് ചെയ്തിട്ടുണ്ട്."
ഞാന്‍ അവരെ കളിയാക്കി കൊണ്ട് പറഞ്ഞു...
പെട്ടന്ന് ഒരു ഷോട്ട് എന്നെ ഞെട്ടിച്ചു.
കത്തി കൊണ്ട് കുത്തുന്നതും അടുത്ത ഷോട്ടില്‍ കത്തി എടുക്കുമ്പോള്‍
ചോര കയ്യില്‍ വരുന്നതും...("അയ്യോ ചോര... ചോരാ...").
(October 2009)
M A CINEMA പഠിക്കുന്ന എനിക്ക് ഇതുവരെ അങ്ങനെ ഒരു IDEA തോന്നിയിട്ടില്ല,
പിന്നെ..?
ഞാന്‍ അത് റിപീറ്റ് ചെയ്തു കണ്ടു നോക്കി.
ഭയങ്കരം തന്നെ.
ഞാന്‍ ഒന്നും അല്ല എന്ന് എനിക്ക് തോന്നിയത് അപ്പോഴാണ്..,
അന്ന് രാത്രി തന്നെ ഞാന്‍ അത് എഡിറ്റ് ചെയ്തു, ഔട്ട് ഇറക്കി.
'ആടുകളം' എന്നാ സിനിമയില്‍ "യേത്തി.. യേത്തി.." എന്ന പാട്ടില്‍ ധനുഷ് പോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്.
ആ രണ്ടു ഷോട്ട് കൊണ്ട് അവന്‍മാര്‍ എന്നെ ഒന്നും അല്ലതാക്കി.
നാട്ടില്‍ എത്തി എന്‍റെ വീട്ടില്‍ വച്ചാണ് അവരെ ഞാന്‍ 'IRUMBU' കാണിച്ചത്. അത് കാണുമ്പോള്‍ അവരുടെ ഒരു സന്തോഷം കാണണം,
അത്രയും അവര്‍ കാത്തിരുന്നിട്ടാണ് അവര്‍ അത് കാണുന്നത്.
ഇതാണ് 'ഒരു സിനിമ കഥ' എന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥ.
(January 2011)
അത് ഒരുതരം ഫീല്‍ തന്നെ ആയിരുന്നു.
അതിനു ശേഷം ഞാന്‍ അവരെ എന്‍റെ ശിഷ്യന്മാരായി സ്വയം അവരോധിച്ചു. ഇപ്പോള്‍ അവര്‍ "IRUMBU RETURNS" ഉം "DIAMONDS" ഉം ചെയ്തു കൊണ്ടിരിക്കുന്നു.
ഉടനെ അത് റിലീസ് ആകും.
Comments
all the best :)
ANANTHU KRISHNAN