"ഇറങ്ങി പോടാ പട്ടികളെ.."
വെള്ളമടി സീന്‍ ചെയ്യാന്‍ ഒരു ബില്‍ഡിംഗ് വേണം. പടിഞ്ഞാറെ കോട്ടയിലെ ഒരു ബില്‍ഡിംഗ് ഞങ്ങള്‍ നോട്ടമിട്ടിരുന്നു. ചെന്ന് ചോദിക്കാനായി പോയി. അവിടെ ചെന്നപ്പോള്‍ ഒരു വയസ്സന്‍ ആണ്.
അയാളോട് ചെന്ന് കാര്യം പറഞ്ഞു.
"ഒരു ഷോര്‍ട്ട് ഫിലിം ഷൂട്ടിംഗ് നു വേണ്ടി ഈ സ്ഥലം തരാമോ.."
"എനിക്കെന്തു കിട്ടും..." ? അയാള്‍ ചോദിച്ചു.
"ചേട്ടന്‍റെ പേര് വയ്ക്കാം..." അയാള്‍ക്ക് സന്തോഷമായി.
"പിന്നെന്താ.. നിങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അല്ലേ, നിങ്ങള്‍ ചെയ്തോ.."
(ഒടുക്കത്തെ ചിരി)
ഞങ്ങളും വിനയം കൊണ്ട് ചിരിച്ചു.
"ഹോ... മഹാനായ മനുഷ്യന്‍ ചോദിച്ചപ്പോഴേക്കും അനുവാദം തന്നു.."
ഞങ്ങള്‍ പരസ്പരം പറഞ്ഞു.
മദ്യപിക്കുന്ന സീന്‍ ആണ് എടുക്കേണ്ടത് എന്ന് പറഞ്ഞപ്പോള്‍
അയാള്‍ ചിരിച്ചു കൊണ്ട്,
"നിങ്ങള്‍ ഇവിടെ ഇരുന്നു മദ്യപിക്കുമോ അതോ മദ്യപിച്ചു വരുമോ.." എന്ന്. മദ്യപിച്ചാല്‍ അഭിനയിക്കാന്‍ പറ്റില്ലെന്നും ഷൂട്ടിംഗ് കുളമാകും എന്നും
ഞങള്‍ അയാളോട് പറഞ്ഞു. രണ്ടു മണിക്ക് വരാം എന്ന് പറഞ്ഞു
ഞങള്‍ അവിടെ നിന്നും ഇറങ്ങി. അടിപൊളി സ്ഥലം കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.
"വളരെ ഉപകാരം.." എന്നൊക്കെ പറഞ്ഞു ഞങള്‍ പോന്നു.
രണ്ടു മണി ആകാന്‍ ഇനിയും സമയം ഉണ്ട്. അവസാന ദിവസമല്ലേ, ബിരിയാണി കഴിച്ചു. രണ്ടു മണി വരെ വെറുതെ ഇരുന്നു.
രണ്ടു മണി ആയപ്പോള്‍ ബില്‍ഡിങ്ങില്‍ എത്തി.
എല്ലാം ഇറക്കി. മുതലാളിയുടെ സഹായി വന്നു നോക്കുന്നുണ്ടായിരുന്നു.
ആര്‍ട്ട് വമ്പന്‍ സെറ്റപ്പ് ആയിരുന്നു. ശരിക്കും ഒരു വെള്ളമടി സെറ്റപ്പ്.
എല്ലാം സെറ്റ് ചെയ്തു, VFX ഉള്ളതുകൊണ്ട് എല്ലാ ഷോട്ടും Measurement എടുത്തിട്ടാണ് ചെയ്യുന്നത്.
" ഒടുക്കത്തെ അഭിനയം.. കാണേണ്ടത് തന്നെ ആയിരുന്നു..."
സഹായി ഇടക്ക് വന്നു നോക്കി പോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ ബാറ്ററി കഴിഞ്ഞു,
സമയം നാലര.
ലൈറ്റ് പോകുന്നതിനു മുന്‍പേ എടുക്കണം, അര മണിക്കൂര്‍ ചാര്‍ജ് ചെയ്തു ഷൂട്ട് ചെയ്യാം എന്ന് വിചാരിച്ചു ബ്രേക്ക് ചെയ്തു.
അങ്ങനെ പടിഞ്ഞാറെക്കോട്ടയുടെ ഹൈ ആംഗിള്‍ ബ്യൂട്ടിയും ആസ്വദിച്ചു നില്‍ക്കുമ്പോള്‍ താഴെ നിന്നും മുതലാളി കൈ കൊണ്ട്
എന്തോ ആക്ഷന്‍ കാണിച്ചു. കൈവരിക്ക് ഉറപ്പുണ്ടാകാത്തത് കൊണ്ട് നീങ്ങി നില്ക്കാന്‍ പറഞ്ഞതാണെന്ന് വിചാരിച്ചു ഞങ്ങള്‍ നീങ്ങി നിന്നു.
അടുത്ത ഷോട്ട് ഇങ്ങനെ തുടങ്ങണം എന്നൊക്കെ ഡിസ്ക്കഷന്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു അശിരീരി..
"ഇറങ്ങി പോടാ പട്ടികളെ.." ഞാന്‍ ശരിക്കും ഞെട്ടി.
മുതലാളി വിറച്ചു കൊണ്ട് നില്‍ക്കുന്നു.
"ഞാന്‍ പോലീസിനെ വിളിക്കണോ അതോ നിങ്ങള്‍ ഇറങ്ങുന്നുണ്ടോ.."?
"അല്ല ചേട്ടാ എന്താ അങ്ങനെ പറഞ്ഞേ.."?ഞാന്‍ ചോദിച്ചു.
"നിനക്കൊക്കെ എന്റെ സ്ഥാപനത്തില്‍ ഇരുന്നിട്ട് വേണോ വെള്ളമടിക്കാന്‍.."...... ഇപ്പൊ ഇറങ്ങിക്കോ അല്ലെങ്കില്‍ ഞാന്‍ പോലീസിനെ വിളിക്കും..."
അയാള്‍ ചൂടില്‍ ആണ്.. സഹായിയും ഉണ്ട്.
"ഇത് ഒറിജിനല്‍ അല്ല, ചേട്ടാ.. ഇത് പെപ്സിയാണ്..നോക്കിയേ.."
എന്ന് പറഞ്ഞു കാണിച്ചിട്ടും അയാള്‍ കൂട്ടാക്കുന്നില്ല.
"ഞാന്‍ കുടിക്കാറില്ല, എനിക്ക് കണ്ടാല്‍ അറിയാം എന്ന്‍ അയാളും.
ഞങള്‍ സഹായിക്കും കാണിച്ചു കൊടുത്തു. അയാള്‍ നിരസിച്ചു.
പണി പാളി. "ഞാന്‍ ഇപ്പൊ പോലീസിനെ വിളിക്കും.." അയാള്‍ പറഞ്ഞു. പോലീസ് വന്നാല്‍ രണ്ടെണ്ണം കിട്ടിയിട്ടേ എന്താണ് കാര്യം എന്ന് അവര്‍ അന്വേഷിക്കൂ. അതുകൊണ്ട് ഞങള്‍ സാധനങ്ങള്‍ എല്ലാം ഒതുക്കാന്‍ തുടങ്ങി. അപ്പോഴും ഞങള്‍ അയാളോട് പറഞ്ഞു കൊണ്ടിരിക്കുകയാണ്.
കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് കാര്യം പിടിക്കിട്ടി.
ഒറിജിനല്‍ അല്ല, ഉടനെ അയ്യാളുടെ ടോണ്‍ മാറി, ഡയലോഗും മാറി.
"മക്കളെ നിങ്ങളുടെ അച്ചന്‍റെ പ്രായം ഉണ്ടാവില്ലേ എനിക്ക്..
നിങ്ങള്‍ക്ക് തന്ന സമയം കഴിഞ്ഞു..."
"ഇനി ശരിയാവില്ല.., അതുകൊണ്ടാ.."
"നിങ്ങള്‍ ഇറങ്ങിക്കോ..".
ഉടനെ ചെറിയ ഒരു ഫ്ലാഷ്ബാക്ക് കടന്നു പോയി.
അയാള്‍ കാലത്ത് പറഞ്ഞ വാക്കുകള്‍- ഒരു എക്കോ പോലെ.
സമയം അഞ്ചര ആയി.
ഷൂട്ട് മുടങ്ങി ഇനി ചെയ്യാന്‍ പറ്റുമോ എന്ന് സംശയം.
മറ്റൊരു സ്ഥലം കസ്റ്റഡിയില്‍ ഉണ്ട് പക്ഷേ, കാലത്ത് ഞങള്‍ അത് നോക്കി ഇല്ല,
ഉടനെ അത് പറഞ്ഞ ആളെ വിളിച്ചു. ഞങള്‍ അവിടെ ചെന്നു .
"A perfect place for company VELLAMADI(വെള്ളമടി).." എന്ന് തന്നെ പറയണം.
പിന്നെ ഓടിച്ചിട്ട് ഷൂട്ട് ആയിരുന്നു, മാരത്തോണ്‍ ഷൂട്ടിംഗ്. ഒടുക്കത്തെ പെര്‍ഫോമന്‍സ് ആയിരുന്നു. കാണുന്നവര്‍ക്ക് നൊസ്റ്റാള്‍ജിയ വരാന്‍ ഉള്ളത് ആ സീക്വന്‍സില്‍ ഉണ്ട്. അങ്ങനെ ഷൂട്ടിംഗ് ഭംഗിയായി തീര്‍ന്നു.
അയാള്‍ക്ക് കണ്ടിട്ട് മനസിലായില്ല എന്ന് ഉറപ്പാണ്., കാരണം അത്രക്കും ഗംഭീരമായിരുന്നു അഭിനയവും, കലാസംവിധാനവും.ഒരു മനുഷ്യന് അത് ഫീല്‍ ചെയ്തെങ്കില്‍ ക്യാമറയുടെ കാര്യം പറയേണ്ടല്ലോ.
ഇനി BABU എഡിറ്റിംഗ് റൂമിലേക്ക്............ചെല്ലും. പിന്നെ
അവിടെ നിന്നും ഇന്‍റര്‍നെറ്റിന്‍റെ വിശാലതയിലേക്കും .....

Comments