ടൈമിംഗ്

ചില അവസരങ്ങളില്‍ തീരുമാനമെടുക്കാന്‍ നമുക്ക്‌ വളരെ അധികം സമയം ലഭിക്കാറുണ്ട്. എന്നാല്‍  മറ്റു ചിലപ്പോള്‍ സമയം കിട്ടിയെന്നു വരില്ല. 
'ട്രാഫിക്‌' സിനിമയില്‍ പറഞ്ഞത് പോലെ നാളത്തെ ചരിത്രമാകാന്‍ നല്ല തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. 
ഇതൊന്നും ബാധകമല്ലാത്ത അവസരമാണ് 'ഡ്രൈവിംഗ്'. നല്ലതാണോ, ചീത്തയാണോ എന്ന് ചിന്തിക്കാന്‍ സമയം കിട്ടില്ല.
അതും വേഗതയില്‍ ആണെങ്കില്‍ ശ്രമകരമാണ്. 
ഈ പോസ്റ്റ്‌ എഴുതുന്നതിനു തൊട്ടു മുന്‍പ് സംഭവിച്ചതാണ്. 
സമയം രാത്രി പത്ത് മണി. 
എന്‍റെ  ഫ്രണ്ട്‌ ഉടനെ തന്നെ ടൌണില്‍ എത്താന്‍ പറഞ്ഞു. 
ഞാന്‍ അവിടെ ചെന്ന്അവനെ കണ്ടു 
തിരിച്ചു വരുമ്പോള്‍ ആണ് ഇത് സംഭവിക്കുന്നത്. 
ഹൈവേയില്‍ നിന്നും ക്രോസ് ചെയ്തിട്ട് വേണം വീടിനടുത്തേക്ക് തിരിയാന്‍., സാമാന്യ വേഗതയിലാണ്, 
അതെ വേഗതയില്‍ തന്നെ തിരിയാനായി എതിരെ വരുന്ന 
രണ്ടു വണ്ടികള്‍ കടത്തിവിട്ടു,
 തിരിക്കാനായി വന്നതും ഒരു ബൈക്ക് എതിരെ വന്നുകൊണ്ടിരിക്കുന്നു. വേണോ..വേണ്ടേ.. എന്ന് സംശയം. 
അത് നേരെ വന്നു കൊണ്ടിരിക്കുയാണ്. 
അത് എത്ര വേഗതയില്‍ ആണെന്ന്അറിയാന്‍ പറ്റുന്നില്ല.
(രാത്രി നമ്മള്‍ വാഹനങ്ങളെയല്ല അവയുടെ വെളിച്ചത്തെയാണ് കാണുന്നത്.)
 ഞാന്‍ തിരിച്ചില്ല. 
ഉടനെ ആ ബൈക്ക് കടന്നു പോയി.
 അത്യാവശ്യം വേഗതയില്‍ ആയിരുന്നു അതും.
 ഞാന്‍ അപ്പോള്‍ തിരിച്ചെങ്കില്‍  അയാള്‍ക്ക്‌ നിര്‍ത്താന്‍ പറ്റാതെ
 കാറില്‍ വന്നിടിക്കുമായിരുന്നു. 
നല്ലൊരു കൂട്ടിടി. 
ഇതൊക്കെ സംഭവിക്കുന്നത് ഒരു സെക്കന്‍റ് സമയത്തിനും അകത്താണ്.
 അങ്ങനെ എന്‍റെ ആ  ഒരു തീരുമാനം ഒരാളുടെ ജീവന്‍ രക്ഷിച്ചു.
നാളേക്ക് ചരിത്രമായി.
 അതാണ്‌ ടൈമിംഗ് 

Comments

Popular posts from this blog

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌

തൃശ്ശൂരിലെ മിത്തുകള്‍