ബ്ലൂ ആള്‍ട്ടോ

നമുക്ക്‌ ജീവനുള്ള വസ്തുക്കളുമായി ഒരു മാനസിക അടുപ്പം ഉണ്ടാകും, അതായത് വീട്ടില്‍ വളര്‍ത്തുന്ന നായയും, പൂച്ചയും, കിളികളും ഒക്കെയായി.
അതുപോലെ അടുപ്പം വരാവുന്ന ജീവനില്ലാത്ത ജീവികളും നമുക്ക് ഉണ്ട്.
അത്തരത്തിലുള്ള ജീവികളാണ് നമ്മുടെ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,കാര്‍,ബൈക്ക് എന്നിവയൊക്കെ. അതിനു കാരണം ഇതൊക്കെ ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറുന്നത് കൊണ്ടാണ്. 

ജീവിതത്തിന്‍റെ ഭാഗമായി മാറിയിട്ടില്ലെങ്കിലും എനിക്ക് എന്‍റെ വീട്ടിലെ  കാറുമായി ഒരു അടുപ്പം വന്നത് രസകരമാണ്. 2008 ഡിസംബര്‍ മാസത്തിലാണ് കാര്‍ വാങ്ങുന്നത്. ചുവപ്പ് കളര്‍ മതിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. വീട്ടുക്കാര്‍ക്ക് ഏ തു കളര്‍ ആയാലും കാര്‍ ആയാല്‍ മതി എന്നെ ഉള്ളൂ. അങ്ങനെ നീല നിറം മാത്രമേ ഉള്ളൂ ഏന് അവര്‍ പറഞ്ഞു, ഞാന്‍ നോക്കുമ്പോള്‍ എല്ലാ ആള്‍ട്ടോ യും നീല നിറത്തില്‍, അങ്ങനെ 'ഫസ്റ്റ് ഇമ്പ്രഷന്‍' പോയി. ടൌണില്‍ പോകുമ്പോള്‍ ഷോറൂമിന് മുന്‍പില്‍ കൂടിയാണ് ബസ്‌ പോകുന്നത്. അവിടെ കുറെ ആള്‍ട്ടോകള്‍ ഉണ്ടായിരിക്കും. ഡിസംബര്‍ അവസാനം ആകുമ്പോഴേക്കും എല്ലാം കുറഞ്ഞു തുടങ്ങി. അങ്ങനെ ആ ഗ്രൗണ്ടില്‍ ഒരു ബ്ലൂ ആള്‍ട്ടോ മാത്രം ആയി. ബസില്‍ പോകുമ്പോള്‍ ഞാന്‍ അതിനെ നോക്കും, അത് അവിടെ ഒറ്റയ്ക്ക് വെയിലും കൊണ്ട് കിടക്കുന്നുണ്ടാകും. 

അങ്ങനെ ഞാനും വീട്ടുക്കാരും കൂടി ഷോറൂമില്‍ എത്തി.
 'ടിയാനെ' ഫ്രണ്ടില്‍ തന്നെ നിര്‍ത്തിയിട്ടുണ്ട്.
ഞാന്‍ ഒരു 'പുച്ഛം' ഇട്ടു കൊടുത്തു. 
"ഒരു കൂതറ കളറും, പിന്നെ ഒരു വീല്‍ കപ്പും.."
കീ വാങ്ങി കാറില്‍ കയറി എല്ലാവരും വീട്ടില്‍ വന്നു.
 എനിക്ക് തീരെ താല്പര്യമില്ല. 
അന്ന് ചങ്ങനാശ്ശേരിയില്‍ പഠിക്കുന്ന സമയമാണ്, ആ കാറില്‍ എന്നെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുചെന്നാക്കും. 
അങ്ങനെ അതിന്‍റെ ബംബര്‍ ബോഡി കളര്‍ ചെയ്യാന്‍ ഞാന്‍ പ്ലാന്‍ ചെയ്തു. ഇനി ഒരു ആഴ്ച കഴിയണം തിരിച്ചു വരാന്‍, കാത്തിരുന്നു ആ ശനിയാഴ്ച ഞാന്‍ കാറും കൊണ്ട് ടൌണില്‍ പെയിന്റ് അടിക്കാനായി പോയി.
 പക്ഷെ ബംബര്‍ പോളിഷ് ചെയ്തിരുന്നതിനാല്‍
പെയിന്റിംഗ് നടക്കില്ലെന്ന് അവര്‍ പറഞ്ഞു.
 പോളിഷ് പോകണമെങ്കില്‍ മൂന്നു മാസം പിടിക്കുമെന്ന്.
വീണ്ടും നിരാശ, കാറിനോട് എനിക്ക് ദേഷ്യം തോന്നി.
പിന്നെ എല്ലാ ശനിയാഴ്ചകളിലും ഞാന്‍ ചങ്ങനാശ്ശേരിയില്‍ നിന്നും ഇവിടെ വരും പോളിഷ് പോയോ എന്ന് നോക്കാന്‍.,
 അതിനിടയില്‍ ഇന്റീരിയര്‍ ബ്ലൂ ചെയ്യാന്‍ പ്ലാന്‍ ചെയ്തു,
 അന്ന് കാര്‍ അവിടെ കൊണ്ട് ചെന്നിട്ട് ഞാന്‍ തിരികെ പോന്നു,
വൈകിട്ട് തരാമെന്നു അവര്‍ പറഞ്ഞു. വൈകിട്ട് ചെന്നപ്പോള്‍ കഴിഞ്ഞിട്ടില്ല, അന്നാണ് ഞാന്‍ കാറില്‍ ഏറ്റവും  അധികം നേരം ചിലവഴിച്ചത്.
ഒരു പത്ത് മണി വരെ ഞാന്‍ കാറില്‍ തന്നെ ഇരുന്നു.
പോളിഷ് മാറിയപ്പോള്‍ പെയിന്റ് ചെയ്തു,
അല്ലോയ്‌ ബ്ലാക്ക്‌ മേറ്റ് ചെയ്തു, ഇറക്കി .
 പിന്നെ എന്തോ ഒരു പ്രത്യേക അടുപ്പം എനിക്ക് തോന്നി തുടങ്ങി.

ഒരിക്കല്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു.
 എന്‍റെ ചേച്ചി കാര്‍ എടുത്തു ഓടിക്കുന്നു, ഓടിച്ചു പഠിക്കുകയാണ്,
ചേച്ചി കാര്‍ ഓടിച്ചു പോയി, കുറച്ചു കഴിഞ്ഞപ്പോള്‍ തിരികെ വരുന്നത് കണ്ടു എന്‍റെ ചങ്കിടിഞ്ഞു പോയി കാറിന്‍റെ ബംബര്‍ ഉരഞ്ഞു പൊളിഞ്ഞിരിക്കുന്നു. അപ്പോഴേക്കും അലാറം അടിച്ചു.
 ഞാന്‍ എഴുന്നേറ്റു ചെന്ന് കാറിനെ നോക്കി.
 "ഹോ.. ഒരു സ്വപ്നം ആയിരുന്നല്ലേ.."?
ഇപ്പോള്‍ റോബോ(ബൈക്ക്) യോടാണ് കൂടുതല്‍ അടുപ്പം,
റോബോയുടെ കാര്യത്തിലും കുറെ ഫ്ലാഷ്ബാക്ക്-കള്‍  ഉണ്ട്.
അത് വേറൊരു പോസ്റ്റില്‍ എഴുതാം.

Comments

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌