Posts

Showing posts from June, 2024

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ

നല്ല കിടിലൻ പടമാണ്. കുറെ കോമഡി പെർഫോമൻസുകൾ ഉണ്ട്, പ്രത്യേകിച്ച് ജിനു ജോസഫ് അവതരിപ്പിച്ച പൂനെ വാല, സുധീഷ് അവതരിപ്പിച്ച നാഹർ ഒക്കെ വൻ ആയിരുന്നു. ഡയലോഗുകളിലെ സറ്റയർ സ്വഭാവം ഒക്കെ മലയാള സിനിമയിൽ വല്ലപ്പോഴും സംഭവിക്കുന്ന ഐറ്റംസ് ആണ്. ഈ പടം രണ്ടും മൂന്നും പ്രാവശ്യം കണ്ടു കഴിഞ്ഞാൽ കുറെയേറെ കോമിക്കൽ ലേയറുകൾ ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്.. OTT Classic ആകാൻ വളരെയധികം സാധ്യതയുള്ള സിനിമയാണ്. സാന്തക്ളോസ് ഫൈറ്റ് ഒക്കെ അടിപൊളിയാണ്..  രാജേഷ് മാധവൻ സൂപ്പർ ആയി ചെയ്തു. ഗാങ്സ് ഓഫ് വേസേപൂരിലെ നവാസുദ്ധീൻ സിദ്ധിഖ്കിയുടെ റൊമാൻസ് സീൻസ് പോലെയുള്ള സീക്വൻസുകളിൽ രാജേഷ് ഗംഭീരമായി ചെയ്തു. രണ്ടാമത്തെ നാടുവിടൽ മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള സീൻസ് രാജേഷ് പൊളിയാണ്.. വീൽ ചെയറിലെ ചേട്ടൻ, പ്രിയേഷ്, വീട്ടിലെ പെണ്ണുങ്ങൾ അങ്ങനെ കുറെ കിടിലൻ അഭിനേതാക്കളെ സിനിമയിൽ ഉടനീളം കാണാം.. എന്ന താൻ കേസ് കൊട് കുഞ്ചാക്കോ ബോബൻ കണക്ഷൻ ഒക്കെ നന്നായിട്ടുണ്ട്. പടത്തിന്റെ കൺക്ല്യൂഷൻ അത്ര 'ഇമ്പാക്ട്' ഉണ്ടാക്കിയില്ല.. അതീ സംവിധായകന്റെ നാല് സിനിമകളിലും കോമൺ ആയി എനിക്ക് ഫീൽ ചെയ്യാറുള്ള കാര്യമാണ്..  പാട്ടുകളൊക്കെ കിടു ❤️ തീയറ്ററിൽ കാണാവുന്ന ബിഗ്...

സിനിമകൾ റേറ്റിങ് ചെയ്യാം

Image
ഒരു പ്രേക്ഷകൻ എന്ന നിലയില്‍ ഒരോ സിനിമയെയും എങ്ങനെ വിലയിരുത്തണം എന്നതിന് ഞാന്‍ പിന്തുടരുന്ന തിയറിയാണിത്. ഉദാത്തമായ, മഹത്തരമായ, ത്വാതികമായ അവലോകനം ഒന്നുമല്ല, എന്നാല്‍ സ്ഥിരമായി സിനിമകള്‍ കാണുന്ന, നേരംപോക്കിനെക്കാൾ സിനിമയെ ആസ്വദിക്കാവുന്ന സിനിമാപ്രേമികൾക്ക് എളുപ്പം Follow ചെയ്യാവുന്ന സിമ്പിൾ രീതി. എങ്ങനെ ആസ്വാദിച്ചു എന്നതിനേക്കാള്‍ എങ്ങനെ അനുഭവപ്പെട്ടു എന്നുള്ളതാണ് Personalized Rating ന് ഏറ്റവും അനുയോജ്യമായത് എന്ന് ഞാന്‍ വിശ്വസത്തോടെ തുടങ്ങാം. Storyline Screenplay & dialogues Camera Music & bgm Engaging Something Special Artistic Value Art & Vfx Favorite Cast & Crew Sound എന്നിങ്ങനെ 10തരത്തിലാണ് ഒരു സിനിമയെ തരം തിരിച്ചിരിക്കുന്നത്. അതായത് ഏത് സിനിമയിലേയും 10 Common Elementsകളുടെ Result ആണ് നമ്മൾക്ക് ആ സിനിമ അസ്വദ്യകരമാക്കി മാറ്റുന്നത്. ഓരോ Elements നും എങ്ങനെ മാർക്കിടും? ഉദാഹരണത്തിന് Storyline എടുക്കുക. ഒരു സിനിമയുടെ കഥ പുതുമയുള്ളതായോ അല്ലെങ്കില്‍ മികച്ചതായോ തോന്നുകയാണെങ്കില്‍ 1 മാർക്ക് കൊടുക്കാം, തരക്കേടില്ല എന്നുണ്ടെങ്കിൽ 0.5* (അര) മാർക്ക...

പടം കണ്ടിട്ട് ട്രെയിലർ കണ്ടാൽ !

Image
പടം കണ്ടതിനു ശേഷം ട്രൈലെർ കാണുന്ന പരിപാടി അടിപൊളിയാണെന്ന് ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്. അതായത് ട്രൈലെറും പാട്ടുകളും ഒന്നും കാണാതെ പടം പോയി കാണുന്ന ഫ്രഷ്‌നെസ്സ് വേറെയാണ്.. പ്രത്യേകിച്ചും ഇഷ്ടപ്പെട്ട പടം ആണെങ്കിൽ ഭയങ്കര രസമാണ് അങ്ങനെ ട്രൈലെർ കാണാൻ.. പോക്കിരി ട്രൈലെർ അങ്ങനെയാണ്. നമ്മളൊക്കെ പടം കണ്ടിട്ടുണ്ടാകും. കണ്ട പടത്തിന്റെ ട്രൈലെർ കാണുന്ന ഫീൽ കിടുവാണ്.. I'm waiting