Posts

Showing posts from March, 2023

നവാഗത സംവിധായകർക്കുള്ള ഫ്രീ സേഫ്റ്റി ടിപ്സുകൾ!

ലോക സിനിമചരിത്രത്തില്‍ ഇതുവരെ ആരും സ്വന്തം സിനിമ മോശമാകാനോ പരാജയപ്പെടാനോ വേണ്ടി സിനിമ എടുത്തിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ നമ്മള്‍ എല്ലാവരും സിനിമ ചെയ്യാൻ പോകുന്നത് പടം ഹിറ്റടിക്കുമെന്നും നൂറു ദിവസം ഓടണമെന്നുമുള്ള 'പ്രതീക്ഷ'യിലുമാണ്. സത്യം പറഞ്ഞാൽ ആ പ്രതീക്ഷയാണ് നമ്മുടെ എല്ലാവരുടെയും പ്രധാന ഊർജ്ജവും. അതായത് ആരുടേയും കുത്തിന് പിടിച്ച്, ഭീഷണിപ്പെടുത്തി ചെയ്യിക്കാവുന്ന പരിപാടിയല്ല ഈ സിനിമ. നിങ്ങള്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണോ, ആണെങ്കിൽ നിങ്ങള്‍ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില GENERAL KNOWLEDGEകളാണ് ഇവിടെ പറയുന്നത്. സിനിമയെ കുറിച്ചുള്ള ഇൻട്രൊഡക്ഷൻ പഞ്ച് ഡയലോഗ് കഴിഞ്ഞു, ഇനി റിയാലിറ്റിയിലേക്ക് കടക്കാം. ഇതിൽ പറയുന്ന കാര്യങ്ങള്‍ സിനിമ ഹിറ്റായാൽ പോസറ്റീവ് ആയി മാറുന്നതും ഫ്ലോപ് ആയാൽ നെഗറ്റീവ് ആയി മാറുന്നതുമാണെന്ന് അറിയിച്ചുകൊള്ളുന്നു. FRIENDS : Project Announce ചെയ്തുകഴിഞ്ഞത് മുതല്‍ ഉണ്ടായ എല്ലാ പുതിയ സൌഹൃദങ്ങളോടും ഒരു കയ്യകലം കാത്തുസൂക്ഷിക്കുക. നമ്മള്‍ രണ്ടാള്‍ ഒഴികെ മൂന്നാമതൊരാള്‍ അറിയരുത് ലൈനിലുള്ള രഹസ്യങ്ങള്‍, അറിവുകള്‍ പുതിയവരുമായി പങ്കുവയ്ക്കാതിര...